കടുത്ത ചൂട് ; വേനല്‍ക്കാല രോഗങ്ങള്‍ക്ക് സാധ്യത

alternatetext

മാർച്ച്‌ മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയർന്ന താപനില രേഖപ്പെടുത്തിക്കഴിഞ്ഞു. തലവേദന, ചർമ്മത്തില്‍ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നീ തീവ്രത കൂടിയ അസുഖങ്ങളും ഉണ്ടാകുന്നു. വേനല്‍ക്കാലത്തെ ഏറ്റവും സാധാരണമായ അസുഖം ഹൈപ്പർതേർമിയയാണ്.

ഉയർന്ന താപനിലയില്‍ സമ്ബർക്കം പുലർത്തുമ്ബോള്‍ ഹീറ്റ് സ്ട്രോക്ക് ഉണ്ടാകുന്നു. വെയില്‍ കൊള്ളുമ്ബോള്‍ ചർമ്മത്തില്‍ പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ കാരണം ചുവപ്പ്, ചൊറിച്ചില്‍, വരള്‍ച്ച എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. താപനില ഉയരുന്ന സാഹചര്യത്തില്‍ ദേഹാധ്വാനം വേണ്ടുന്ന പ്രവർത്തികളില്‍ ഏർപ്പെടുമ്ബോള്‍ അണ് ഈ ലക്ഷണങ്ങള്‍ കാണുക.

തൊലി കൂടുതല്‍ പൊള്ളുന്നതിനനുസരിച്ച്‌ കുമിളകള്‍ വരുക, തൊലി അടർന്നു മാറുക എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.കൂടുതല്‍ വിയർക്കുന്നവരില്‍ ചൂടുകുരുവും ഫംഗസ് ബാധയും കാണാറുണ്ട്. ചർമ്മ രോഗങ്ങള്‍ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. വേനല്‍ക്കാലത്തെ ചൂടില്‍ ശരീരത്തിന് വെള്ളവും ഉപ്പും നഷ്ടപ്പെടാനുള്ള ഒരു മാർഗമാണ് വിയർപ്പ്.

ചൂടില്‍ നിന്ന് രക്ഷപ്പെടാൻ കഴിയുന്നതും ശക്തമായ വെയില്‍ ഉള്ളപ്പോള്‍ പുറത്ത് ഇറങ്ങാതിരിക്കുക. ചൂടിന്റെ ആഘാതം ഒഴിവാക്കാൻ, വേനല്‍ക്കാലത്ത് നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ദിവസേന രണ്ടുതവണ കുളിയ്ക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.