ദുരന്ത ബാധിതര്‍ ഒറ്റയ്‌ക്കല്ല:പ്രധാനമന്ത്രി നരേന്ദ്ര മോദി.

ദുരന്ത ബാധിതര്‍ ഒറ്റയ്‌ക്കല്ല:പ്രധാനമന്ത്രി നരേന്ദ്ര മോദി.
alternatetext

വയനാട്ടില്‍ ദുരിത ബാധിതർക്കൊപ്പം നില്‍ക്കുന്നതാണ് ഏറ്റവും പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍പ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും കേരളം വിശദമായ മെമ്മോറാണ്ടം നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. താൻ പല വിഷമങ്ങളും നേരിട്ട് കണ്ടിട്ടുണ്ട്. തനിക്ക് അവരുടെ അവസ്ഥ മനസിലാകും. ദുരന്തബാധിതർ ഒറ്റയ്‌ക്കല്ല. കേന്ദ്രം കേരളത്തിനൊപ്പമാണ്. പുനരധിവാസം ഉള്‍പ്പടെയുള്ള എല്ലാ സഹായങ്ങളും നല്‍കും.നൂറ് കണക്കിനാളുകളുടെ സ്വപ്നങ്ങളാണ് തകർന്നത്. കേന്ദ്രത്തിന് കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യും.

നാശനഷ്‌ടങ്ങളെ സംബന്ധിച്ച്‌ കേരളം വിശദമായ മെമ്മോറാണ്ടം സമർപ്പിക്കണം. എത്ര വീടുകള്‍ തകർന്നു, എത്രയൊക്കെ പേരെ ദുരന്തം ബാധിച്ചു എന്നൊക്കെ മെമ്മോറാണ്ടത്തില്‍ വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഈ മെമ്മോറാണ്ടം ലഭിക്കുന്നതിനമനുസരിച്ചായിരിക്കും തുടർ നടപടികള്‍ സ്വീകരിക്കുക. വയനാട് കളക്ടറേറ്റില്‍ അരമണിക്കൂറോളം നീണ്ട അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മുഖ്യമന്ത്രി അടക്കമുള്ളവർ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഡിജിറ്റല്‍ പ്രസന്റേഷൻ ആയിരുന്നു പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചത്