കുമളി: ഏലയ്ക്കാലോഡുമായി പോയ ലോറി നടുറോഡിൽ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.
കുമളി ആറാംമൈലിൽ നിന്നും തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്.
മഴ പെയ്തു കിടന്ന റോഡിൽ ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെടുകയായിരുന്നു എന്നാണ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ട ഡ്രൈവർ പറയുന്നത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം പൂർണമായും തടസ്സപ്പെട്ട ഗതാഗതം ഏറെ നേരത്തിനു ശേഷമാണ് പുനഃസ്ഥാപിച്ചത്. വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.