ഡ്രൈവിങ്ങിനിടെ ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, രക്ഷകരായി പാലിയേറ്റീവ് ജീവനക്കാർ

ഡ്രൈവിങ്ങിനിടെ ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, രക്ഷകരായി പാലിയേറ്റീവ് ജീവനക്കാർ
alternatetext

ഇടുക്കി: കോട്ടയത്തു നിന്നും കട്ടപ്പനയിലേക്ക് സർവ്വീസ് നടത്തിക്കൊണ്ടിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അവശനായത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ കട്ടപ്പന ആലടിയിൽ വച്ചാണ് സംഭവം നടന്നത്.

സംഭവസമയം യാത്രക്കാരായി ബസിൽ ഉണ്ടായിരുന്ന പാലിയേറ്റീവ് ജീവനക്കാരായ നഴ്സ് അമൽ ആന്റണിയും, ആംബുലൻസ് ഡ്രൈവർ അജേഷും ചേർന്നാണ് പ്രാഥമിക ശുശ്രൂഷ നൽകി ബസ് ഡ്രൈവർ അനീഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദ്ദം വർധിക്കുകയും ശ്വാസതടസം നേരിടുകയും ചെയ്ത അനീഷിനെ പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.