മൂന്നാറിന്റെ വിസ്മയക്കാഴ്ചകളിലേക്ക് വിനോദ സഞ്ചാരികൾക്ക് ആനന്ദമായി ഡബിൾ ഡക്കർ ബസ് ഇന്നുമുതൽ..

മൂന്നാറിന്റെ വിസ്മയക്കാഴ്ചകളിലേക്ക് വിനോദ സഞ്ചാരികൾക്ക് ആനന്ദമായി ഡബിൾ ഡക്കർ ബസ് ഇന്നുമുതൽ..
alternatetext

മൂന്നാർ: വിനോദ സഞ്ചാരികൾക്ക് വിസ്മയക്കാഴ്ചകൾ ഒരുക്കി നിൽക്കുന്ന മൂന്നാറിന്റെ മണ്ണിലെത്തിയ ഡബിൾ ഡക്കർ ബസിന്റെ ഔപചാരിക ഉദ്‌ഘാടനം ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ മന്ത്രി കെ.ബി.ഗണേഷ്കുമാർ തിരുവനന്തപുരത്ത് നിർവഹിക്കും.
പുറം കാഴ്‌ചകൾ പൂർണ്ണമായും ആസ്വദിക്കാവുന്ന രീതിയിൽ സുതാര്യമായ രീതിയിലാണ് ബസിന്റെ സജ്ജീകരണം.

തിരുവനന്തപുരത്ത് നഗരക്കാഴ്‌ചകൾ എന്ന പേരിലാരംഭിച്ച് ജനപ്രീതി നേടിയ ഓപ്പൺ ഡബിൾ ഡക്കർ സർവീസുകളുടെ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം എത്തുന്നത്. കഴിഞ്ഞ ഏപ്രിലിൽ മൂന്നാറിലൂടെ ഡബിൾ ഡക്കർ ബസിന്റെ ട്രയൽ റൺ നടന്നിരുന്നു