കൊട്ടാരക്കര ഗവൺമെൻറ് ആശുപത്രിയിൽ വച്ച് കൊലചെയ്യപ്പെട്ട വന്ദനദാസ് കേസിലെ പ്രതിയെ കൊല്ലം അഡീഷണൽ സെഷന്‍സ് ജഡ്ജി പി എൻ വിനോദ് മുമ്പാകെ ഹാജരാക്കി.
എന്നാൽ പ്രതിയുടെ വിടുതൽ ഹർജി തള്ളിയ ഉത്തരവിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ള സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവ് ഹാജരാക്കുവാൻ സാവകാശം നൽകണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് കോടതി പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് മാറ്റിവച്ചു. എന്നാൽ കേസിന്റെ വിചാരണ നടപടി ഏത് സമയത്തും ആരംഭിക്കുവാൻ പ്രോസിക്യൂഷൻ തയ്യാറാണെന്നും നിലവില്‍ സ്റ്റേ ഉത്തരവ് ഇല്ലാത്ത സാഹചരൃത്തില്‍ പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ക്ക് കാലതാമസമുണ്ടാകരുതെന്നൂം പ്രോസിക്യൂഷന് കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് പ്രതിയെ ജൂൺ 14 ന് നേരിട്ട് ഹാജരാക്കുവാൻ കോടതി ഉത്തരവിട്ടു.
കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.