റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡില്‍ ആദ്യഘട്ട പോളിംഗ് ഇന്ന് നടത്തും. 43 മണ്ഡലങ്ങളിലേക്കാണ് ഇന്ന് പോളിംഗ്. അഞ്ച് മന്ത്രിമാരടക്കം 683 സ്ഥാനാർഥികളാണ് കളത്തിലുള്ളത്. മുൻ മുഖ്യമന്ത്രി ചംപായ് സോറൻ മത്സരിക്കുന്ന സെരായ്‌കെലയിലാണ് ശ്രദ്ധേയമായ മത്സരം നടക്കുന്നത്. ജെഎംഎം വിട്ട ചംപായ് ഇത്തവണ സെരായ്‌കെലയില്‍ ബിജെപി സ്ഥാനാർഥിയായാണ്.
ചംപായിയെ എതിരിടുന്നത് കഴിഞ്ഞതവണ അദ്ദേഹത്തിനെതിരെ ബിജെപി ടിക്കറ്റില്‍ മത്സരിച്ച ഗണേശ് മഹാലിയാണ്. ചംപായ്‌യുടെ മകൻ ബാബുലാല്‍ സോറൻ തൊട്ടടുത്തുള്ള ഘട്ശില മണ്ഡലത്തില്‍ ജനവിധി തേടുന്നുണ്ട്. മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യ മീര മുണ്ട, മറ്റൊരു മുൻ മുഖ്യമന്ത്രി രഘുബർദാസിന്‍റെ മരുമകള്‍ പൂർണിമ സാഹു എന്നിവരും ബിജെപി സ്ഥാനാർഥികളായി ആദ്യഘട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്നുണ്ട്. മീര മുണ്ട പോട്കയിലും പൂർണിമ ജംഷേദ്പുർ ഈസ്റ്റിലുമാണ് മത്സരിക്കുന്നത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് 20ന് നടക്കും