ദേശീയപാതയിൽ അപകടത്തുടർച്ച; നിയന്ത്രണം തെറ്റിയ മിനിലോറി സംരക്ഷണഭിത്തിയിലിടിച്ച് മറിഞ്ഞു.

ദേശീയപാതയിൽ അപകടത്തുടർച്ച; നിയന്ത്രണം തെറ്റിയ മിനിലോറി സംരക്ഷണഭിത്തിയിലിടിച്ച് മറിഞ്ഞു.
alternatetext

കോതമംഗലം : തിങ്കളാഴ്ച വൈകിട്ട് ശക്തമായ മഴ പെയ്തു കൊണ്ടിരുന്ന സമയത്താണ് കുത്തുകുഴിയിൽ വച്ച് മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായത്. ദേശീയ പാതയിൽ കോതമംഗലം – അടിമാലി റൂട്ടിൽ അപകടങ്ങൾ നിത്യസംഭവമാണ്. അടിമാലിയിൽ നിന്നും കാക്കനാട്ടേക്ക് ആക്രി സാധനങ്ങൾ കയറ്റി വന്ന മിനിലോറിയാണ് കയറ്റം കയറുന്നതിനിടയിൽ നിയന്ത്രണം വിട്ട് റോഡിൻ്റെ സംരക്ഷണ ഭിത്തി ഇടിച്ച് തെറിച്ച് താഴെക്ക് പതിച്ചത്.

ഡ്രൈവർ ഉൾപെടെ രണ്ട് പേർ വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലും. ആർക്കും പരിക്കുകളില്ല.