പത്തനംതിട്ട ചുട്ടിപ്പാറ ശ്രീഹരിഹര മഹാദേവർ ക്ഷേത്രം ട്രസ്റ്റിന്റെ അധീനതയിലുള്ള ദക്ഷിണാമൂർത്തിക്ഷേത്രം പുനരുദ്ധാരണ – നിർമ്മാണ പ്രവർത്തനങ്ങൾക്കും ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശിൽപ്പ നിർമ്മാണത്തിനും മുന്നോടിയായുള്ള അഷ്ടമംഗല ദേവ പ്രശ്നത്തിന് തുടക്കമായി.
ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ. സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ രാവിലെ 6 മണിക്ക് മഹാഗണപതിഹോമം നടന്നു. തുടർന്ന് ദൈവജ്ഞൻ ഡോ. തൃക്കുന്നപ്പുഴ ഉദയകുമാറിന്റെ മുഖ്യ കാർമ്മികത്വത്തിലാണ്അഷ്ടമംഗല ദേവ പ്രശ്നം ആരംഭിച്ചത്. 28 ന് ആരംഭിച്ച ചടങ്ങുകൾ 29 നും തുടരും.
29 ന് വൈകിട്ട് 4 ന് നടക്കുന്ന സാംസ്കാരിക സദസ്സ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ മോക്ഷഗിരി മഠംഡോ. രമേഷ് ശർമ്മ അദ്ധ്യക്ഷത വഹിക്കും. ചുട്ടിപ്പാറയിൽ സ്ഥാപിക്കാൻ പോകുന്ന ലോകത്തെ ഏറ്റവും വലിയ അയ്യപ്പ ശിൽപ മാതൃകയുടെ പ്രകാശനം മാർഗ്ഗദർശകമണ്ഡലംജനറൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി നിർവ്വഹിക്കും. അയ്യപ്പ ശിൽപ്പത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യ ഫണ്ട് സമർപ്പണം കെ ഗജേന്ദ്രൻ കൃഷ്ണമൂർത്തി (ചെന്നൈ) നിർവ്വഹിക്കും.തൃശൂർ പേരാമ്പ്ര ശ്രീ നാരായണ ചൈതന്യാ മഠംശ്രീമദ് സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി അദ്ധ്യാത്മിക പ്രഭാഷണം നടത്തും.
ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ മോക്ഷഗിരി മഠം ഡോ. രമേഷ് ശർമ്മ, ജനറൽ സെകട്ടറി എം ആർ വേണുനാഥ്,വൈസ് ചെയർമാൻ പി കെ സലീംകുമാർ, ജോയിൻ്റ സെക്രട്ടറി സത്യൻ കണ്ണങ്കര, കൺവീനർ പി എസ് സുനിൽകുമാർ, ഖജാൻജി അശ്വിൻ കെ മോഹനൻ, വിനോദ് കണ്ണങ്കര, പി.കെ.ദേവാനന്ദൻ, സുരേഷ് ചന്ദ്രൻ, സാബു കണ്ണങ്കര, പ്രകാശ് അഴൂർ, ദിനേശ് പറന്തൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.