സ്മാര്‍ട്ട് സിറ്റിക്കായി നല്‍കിയ ഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനം

സ്മാര്‍ട്ട് സിറ്റിക്കായി നല്‍കിയ ഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനം
alternatetext

കൊച്ചി സ്മാര്‍ട്ട് സിറ്റിക്കായി നല്‍കിയ ഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ടീകോമിന്റെ കൈവശമുള്ള 246 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനമായത്. സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട പദ്ധതി ഉപേക്ഷിക്കാന്‍ ടീകോം തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം. നഷ്ടപരിഹാര തുക തീരുമാനിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് സമിതി പ്രവര്‍ത്തിക്കുക.

സ്വതന്ത്ര ഇവാല്യുവേറ്ററെ നിയോഗിച്ച്‌ നഷ്ടപരിഹാര തുക കണക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ചര്‍ച്ചകള്‍ വി എസിന്റെ കാലത്ത് എത്തിയപ്പോഴാണ് ടീകോമുമായി കരാറിലേക്ക് നീങ്ങുന്നത്. പത്ത് വര്‍ഷം കൊണ്ട് 90,000 പേര്‍ക്ക് ജോലി എന്നതായിരുന്നു സ്മാര്‍ട്ട് സിറ്റിയുടെ ലക്ഷ്യം.