ക്രമകേട് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ക്രമകേട് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍
alternatetext

ന്യൂഡല്‍ഹി | ക്രമകേട് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കരുതെന്നും മന്ത്രി പറഞ്ഞു.

അതേസമയം നീറ്റ് നെറ്റ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കും.

പരീക്ഷയുടെ സുധാര്യതയില്‍ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും കള്ളപ്രചാരണവും രാഷ്ട്രീയവും ഒഴിവാക്കണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രവര്‍ത്തനത്തിലെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നതല സമതി രൂപീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ബിഹാറിലേത് ഒറ്റപ്പെട്ട സംഭവമാണ്.വിഷയത്തില്‍ ബിഹാര്‍ സര്‍ക്കാരില്‍ നിന്നും വിവരം തേടിയിരുന്നു. ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.സംഭവത്തില്‍ അന്വേഷണം നടത്തും.