കലാകുടുംബത്തിൽ ജനിച്ച രാഖി മനോജ് മൂന്നു വയസ്സ് മുതൽ നൃത്തം പഠിക്കുന്നു,അഭിനയ രംഗത്തു നാലു വർഷമായി തുടരുന്ന രാഖി മനോജ് , ആദ്യമായ് ചെയ്തത് ജപമാല എന്ന മ്യൂസിക് ആൽബം ആണ് അതിന് ബെസ്റ്റ് ആക്ട്രസ്സിനുള്ള അവാർഡ് ലഭിച്ചു, പിന്നീട് യാമം, പാദാഗുലി, വിഷുപുലരി, ആവണി തെന്നൽ , എന്നീ ആൽബങ്ങൾ ചെയ്തു, പിന്നീട് ബ്ലാക്ക് ലീവ്സ്, അവകാശം,ലീച്,ഇവിടെ തുടക്കം തുടങ്ങിയ ഷോർട് ഫിലിംസ് ചെയ്തു.
മഹേഷ് വീട്ടിയാർ സംവിധാനം ചെയ്ത മഞ്ജുവാര്യർ ചിത്രമായ വെള്ളരിപട്ടണത്തിലും, രമേശ് കോറമംഗലത്തിന്റെ മായമ്മ എന്ന മൂവിയിലും അഭിനയിച്ചു. കൂടാതെ നാലു പരസ്യചിത്രങ്ങൾ ചെയ്തു.കലോത്സവ വേദികളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയ രാഖി നാടോടി നൃത്തം, ലൈറ്റ് മ്യൂസിക്, ഓട്ടൻതുള്ളൽ, ഭാരതനാട്യം, എന്നിവയിൽ കഴിവ് തെളിയിച്ച നടിയാണ്.
ഇപ്പോൾ അഭിനയ ജീവിതത്തോടൊപ്പം നൃത്ത അദ്ധ്യാപികയായി ജോലി ചെയ്യുന്നു.കൂടാതെ N Dance Room എന്ന നൃത്ത വിദ്യാലയം നടത്തി വരുന്നു.