പന്തളം: മുട്ടാർ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ക്ഷേത്രസമുച്ചയ സമർപ്പണം ഇന്ന് (10) നടക്കും. തിരു ഉത്സവം നാളെ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇന്ന് വൈകിട്ട് 5.30 ന് ക്ഷേത്രസമുച്ചയ സമർപ്പണം. മുട്ടാർ ശ്രീ അയ്യപ്പ ക്ഷേത്രം പ്രസിഡൻ്റ് എം.ബി.ബിനുകുമാറിൻ്റെ അദ്ധ്യക്ഷതയിൽ പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡൻ്റ് മൂലം നാൾ എൻ. ശങ്കർ വർമ്മ ക്ഷേത്ര സമർപ്പണം നടത്തും. ക്ഷേത്ര തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്ദീപ പ്രോജ്വലനം നടത്തും.
അമൃതാനന്ദമയി മഠം കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമ്യതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും. മന്നം കാരുണ്യ നിധി വിതരണം എൻ. എസ്. എസ്. ഡയറക്ടർ ബോർഡംഗം പന്തളം ശിവൻകുട്ടി നിർവഹിക്കും. 8.30 മുതൽ ഗന്ധർവ സംഗീതം ഫെയിം സൗമ്യ കൃഷ്ണ നയിക്കുന്ന ജി.കെ. ഗ്രൂപ്പ് മധുരയുടെ ഗാനമേള, നാളെ തിരുവുത്സവം,
രാവിലെ മുതൽ നടക്കുന്ന ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉത്രസദ്യ, ആറ് മുതൽ സോപാന സംഗീതം, 6.45 ന് തങ്കഅങ്കി ചാർത്തി ദീപാരാധന, ഏഴ് മുതൽ നൃത്താവിഷ്ക്കാരം, 9.45 ന് നായാട്ടു വിളി, ക്ഷേത്രം പ്രസിഡൻ്റ് എം.ബി.ബിനുകുമാർ, വൈസ് പ്രസിഡൻ്റ് ഇ.എസ്. ശ്രീകുമാർ, ട്രഷറർ പി. രാധാകൃഷ്ണൻ നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.