ചക്കുവളളി പരബ്രഹ്മ ക്ഷേത്ര മൈതാനം നവകേരള സദസ്സ് വേദിയാകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി

ചക്കുവളളി പരബ്രഹ്മ ക്ഷേത്ര മൈതാനം നവകേരള സദസ്സ് വേദിയാകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി
alternatetext

ചക്കുവളളി പരബ്രഹ്മ ക്ഷേത്ര മൈതാനം നവകേരള സദസ്സ് വേദിയാകുന്നതിനെതിരെ ക്ഷേത്ര ഉപദേശക സമിതിയും , ഹിന്ദു ഐക്യവേദിയും ഹൈക്കോടതിയിൽ ഹർജി നൽകി. ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര ഉപദേശക സമിതിയ്ക്ക് വേണ്ടി അഡ്വ. കൃഷണ രാജ് ഹാജരാകും. ഹൈന്ദവ ക്ഷേത്രങ്ങൾ കേന്ദ്രികരിച്ച് നവകേരള സദസിന് വേദി തിരഞ്ഞെടുത്തു എന്ന് ചൂണ്ടി കാട്ടി ഹിന്ദു ഐക്യവേദി ഇന്ന് സമർപ്പിച്ച ഹർജി നാളെ പരിഗണിക്കും.

ക്ഷേത്ര മതിൽ ക്കെട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ദേവസ്വം ബോർഡ് സ്കൂളിന്റെ പേരിൽ ആണ് നവകേരള സദസ്സ് സംഘടിപ്പിക്കാൻ സംഘാടക സമിതി തയ്യാറായത്,രണ്ട് ആൽത്തറകളിലായ് പരബ്രഹ്മ സ്വരൂപമായ് ചക്കുവള്ളി പടനിലത്ത് കുടികൊള്ളുന്ന പരബ്രഹ്മമൂർത്തിയും,കിഴക്ക് മൈതാനത്ത് ഒത്ത നടുവിലായി ദേവതാ സങ്കൽപ്പത്തിൽ ചാമുണ്ഡേശ്വരി ദേവി ദർശനമായി ഉള്ള ഭാഗത്താണ് വേദി കണ്ടെത്തിയത്. വേദി ഭക്തരുടെ പ്രതികരണങ്ങളെ തുടർന്ന് പടിഞ്ഞാറോട്ട് മാറിയെങ്കിൽ തന്നെ ക്ഷേത്രത്തിന്റെ തിടപ്പള്ളിയോടും കിഴക്കേ ആൽത്തറയോടും അടുത്ത് പ്രധാന സ്റ്റേജിന് സ്ഥാനം കണ്ട് പണികൾ തുടങ്ങി കഴിഞ്ഞു. ഇത് തുടർന്നുളള ക്ഷേത്രത്തിന്റെ നടത്തിപ്പിനെ തന്നെ ബാധിക്കും.അതുകൊണ്ടാണ് പ്രതിഷേധം ശക്തമാകുന്നത് നവ കേരള സദസിന്റെ പണി തുടരുന്ന സാഹചര്യത്തിലാണ് ഇരു ഹർജിയും നൽകിയത്