ചാരുംമൂട്ടിൽ നിന്നും അന്തർ സംസ്ഥാന മയക്ക്മരുന്ന് സംഘം അറസ്റ്റിൽ.

ചാരുംമൂട്ടിൽ നിന്നും അന്തർ സംസ്ഥാന മയക്ക്മരുന്ന് സംഘം അറസ്റ്റിൽ.
alternatetext

മാവേലിക്കര ചാരുംമൂട് പാലംമൂട് ജംഗ്ഷന് സമീപം താമസിക്കുന്ന നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയായ ഷൈജു ഖാന്റെ വീട്ടിൽ നിന്ന് 8.114Kg കഞ്ചാവ് കണ്ടെടുത്തു.ഇവിടെനിന്നും വിൽപ്പന നടത്തിയത്തിന് മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ രാമപുരത്ത് നെല്ലിശ്ശേരി വീട്ടിൽ അബ്ദുൾ ലത്തീഫ്(35 ), മാവേലിക്കര താലൂക്കിൽ വള്ളിക്കുന്നം വില്ലേജിൽ കടുവിനാൽ സുമേഷ് ഭവനത്തിൽ ദിവാകരന്റെ മകൻ സുമേഷ് കുമാർ(46 ), അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ പഴങ്കുളം പന്ത്രാക്കുഴി വീട്ടിൽ ജമാലുദ്ദീന്റെ മകൻ ഷാഹുൽ ജമാൽ എന്നിവരെ ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആന്റി നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം മഹേഷിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തു.

പത്തനംതിട്ട എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ ബൈജു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തൊണ്ടിസഹിതം പിടികൂടാനായത്. അറസ്റ്റിലായ ഒന്നാംപ്രതി അബ്ദുൾ ലത്തീഫ് നിരവധി മയക്കുമരുന്ന് കേസിലും, രണ്ടാംപ്രതി സുമേഷ് കൊലപാതക കേസ്സിലും പ്രതിയായിട്ടുള്ളതാണ്.മൂന്നാം പ്രതി ഷാഹുൽ ജമാൽ ചാരുംമൂട് മേഖലയിലെ കുപ്രസിദ്ധ കഞ്ചാവ് കച്ചവടക്കാരനായ ഷൈജു ഖാന്റെ സഹായിയാണ്. പ്രതികളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എൻ. പ്രസന്നൻ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എം. റെനി, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.ആർ റഹീം,എസ് ദിലീഷ്, എസ് സന്തോഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജീന വില്യംസ് എന്നിവർ ഉണ്ടായിരുന്നു.