റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

തിരുവനന്തപുരം: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. തട്ടിപ്പില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കര്‍ണാടക ഹൂബ്ലി സ്വദേശി രാജേഷ് നായരെയാണ് (46) തമ്ബാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മുഖ്യപ്രതികളായ കൊല്ലം സ്വദേശി രേഷ്മ, ഇവരുടെ സുഹൃത്തും കൊല്ലം സ്വദേശിയുമായ അനൂജ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. റെയില്‍വേയില്‍ ജൂനിയര്‍ റിസര്‍വേഷൻ ആൻഡ് എൻക്വയറി ക്ലര്‍ക്ക് തസ്തികയില്‍ ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് തിരുവല്ലം പുഞ്ചക്കരി സ്വദേശി രാഹുലില്‍നിന്ന്Continue Reading

കാവുകൾക്ക് ധനസഹായം;അപേക്ഷ ക്ഷണിച്ചു.

 തിരുവനന്തപുരം ജില്ലയിലെ കാവുകൾ സംരക്ഷിച്ച് പരിപാലിക്കുന്നതിന് 2023-2024 വർഷത്തിൽ സാമ്പത്തിക സഹായം നൽകുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്കാണ് ധനസഹായം. താൽപര്യമുള്ള കാവുടമസ്ഥർക്ക് കാവിന്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം തിരുവനന്തപുരം രാജീവ് ഗാന്ധി നഗറിലെ (പി.റ്റി.പി) സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ആഗസ്റ്റ് 31 നകം അപേക്ഷ നൽകണം. മുൻപ് കാവുസംരക്ഷണത്തിന് ധനസഹായം ലഭിച്ചവർ അപേക്ഷContinue Reading