മേയർ തട‌ഞ്ഞ കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എം.പിയുമായി ബന്ധമുള്ള ആളായിരുന്നു എന്ന് എം.വിൻസന്റ് എം.എല്‍.എ

തിരുവനന്തപുരം: തലസ്ഥാനത്ത് മേയർ തട‌ഞ്ഞ കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എം.പിയുമായി ബന്ധമുള്ള ആളായിരുന്നു എന്ന് എം.വിൻസന്റ് എം.എല്‍.എ. തനിക്ക് ചില ജീവനക്കാരില്‍ നിന്ന് ലഭിച്ച വിവരമാണെന്ന് പറഞ്ഞ് അദ്ദേഹം ഇത്തരമൊരു ആരോപണം ഉയർത്തിയത്. മേയറും എം.എല്‍.എയും ബസ് തടഞ്ഞ സംഭവമുണ്ടായപ്പോള്‍ തന്നെ കണ്ടക്ടർ, എ.എ റഹീമിനെ വിളിച്ചു. അദ്ദേഹം സംസാരിച്ച ശേഷം ഒരു സോറി പറയണം എന്ന് ആവശ്യപ്പെട്ടതായി കണ്ടക്ടർ ചിലരോട് പറഞ്ഞുവെന്നാണ് ജീവനക്കാരില്‍ നിന്ന് തനിക്ക്Continue Reading

തിരുവനന്തപുരം പാലോടില്‍ ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം പാലോടില്‍ ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയില്‍. പാലോട് സ്വദേശികളായ കെ.കെ ഭവനില്‍ അനില്‍ കുമാർ(55) , ഭാര്യ ഷീബ(50) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഇവരെ ഫാനിൻ്റെ ഹുക്കില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അടുത്ത വീട്ടിലെ ബന്ധുവെത്തി വിളിച്ചപ്പോള്‍ ആരും വാതില്‍ തുറന്നില്ല. തുടർന്ന് വാതില്‍ തള്ളി തുറന്ന് നോക്കിയപ്പോഴാണ് അകത്ത് കിടപ്പുമുറിയില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരംContinue Reading

സൈബർ ഡിവിഷൻ; കേരളാ പോലീസിന്റെ പുതിയ വിഭാഗം രൂപീകരിച്ചു, ഉദ്ഘാടനം ചൊവ്വാഴ്ച.

തിരുവനന്തപുരം: കേരള പോലീസിൽ പുതുതായി രൂപവത്ക്കരിച്ച സൈബർ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വർദ്ധിച്ചുവരുന്ന സൈബർ അതിക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കേരള പോലീസിൽ പുതിയതായി രൂപീകരിക്കപ്പെട്ട സൈബർ ഡിവിഷന്റെ ഉദ്ഘാടനചടങ്ങുകൾ തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ വച്ച് നടക്കും. ആൻറണി രാജു എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ.ഷേയ്ഖ് ദർവേഷ് സാഹിബ്, മറ്റ് മുതിർന്ന പോലീസ്Continue Reading

സ്നേഹ സാന്ത്വനം വാർഷികത്തിൽ ഡോ.വാഴമുട്ടം ചന്ദ്രബാബുവിന് ഇന്ന് ആദരവ്

തിരുവനന്തപുരം : വിഴിഞ്ഞം സ്നേഹ സാന്ത്വനത്തിന്റെ അഞ്ചാം വാർഷികം നടക്കുന്ന ഇന്ന് വൈകിട്ട് 4 മണിക്ക് സിം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബുവിനെ ആദരിക്കും. ഇന്ത്യയിൽ കാർണ്ണാടക സംഗീതത്തിലെ ഏക മതമൈത്രി സംഗീതജ്ഞനാണ് ചന്ദ്രബാബു.15 മണിക്കൂർ തുടർച്ചയായി പാടി ലോക ശ്രദ്ധ നേടിയിരുന്നു. 600ൽ പരം മതമൈത്രി സംഗീത സദസ്സ് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നടത്തിയിട്ടുണ്ട്. മൂന്ന് വർഷമായി തുടർച്ചയായി 30 ദിന റമദാൻ സംഗീതContinue Reading

വെള്ളക്കെട്ടില്‍ വീണ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം: തിരുവനന്തപുരം വെട്ടുകാട് വെള്ളക്കെട്ടില്‍ വീണ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ബാലനഗര്‍ സ്വദേശി വിക്രമന്‍(67) ആണ് മരിച്ചത്. വീടിനകത്തെ വെള്ളക്കെട്ടിലാണ് വിക്രമന്റെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴയില്‍ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയത് ജനജീവിതം ദുരിതപൂര്‍ണമാക്കി. നൂറിലധികം വീടുകളിലും ടെക്നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും വെള്ളം കയറിയിരുന്നു.Continue Reading

തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്‌ക്ക് ശമനം.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്‌ക്ക് ശമനം. മഴ ശമിച്ചതോടെ ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി. പ്രളയകാലത്ത് പോലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള വെള്ളക്കെട്ട് കാഴ്ചകളാണ് തിരുവനന്തപുരത്ത് ഇന്നലെ കണ്ടത്. ഇതുവരെ വെള്ളം കയറാത്ത പ്രദേശങ്ങളില്‍ പോലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. അശാസ്ത്രീയമായ നിര്‍മാണവും അടച്ചുക്കെട്ടലും ഓടകള്‍ വൃത്തിയാക്കാത്തത് വരെയുമാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍. ഒറ്റരാത്രി കൊണ്ട് നഗരം വെള്ളത്തില്‍ മുങ്ങുകയായിരുന്നു. അമ്ബലത്തിങ്കരയില്‍ വീടുകളിലേക്കും ഹോസ്റ്റലുകളിലേക്കും വെള്ളംContinue Reading

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. ജില്ലയില്‍ ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാലും കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാലും അതീവ ജാഗ്രത പാലിക്കേണ്ടുന്നതിനാല്‍, കടലോര-കായലോര-മലയോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളContinue Reading

ഐ എൻ എല്ലിൽനിന്ന് രാജിവെച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലേക്ക്.

നെടുമങ്ങാട്: ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന കൗൺസിൽ അംഗവും, നാഷണൽ യൂത്ത് ലീഗ്മുൻതിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ പുലിപ്പാറ യൂസഫ്, ഐ എൻ എൽ നേതാക്കളായ അനസ്മൂഴിയിൽ, സൈഫുദ്ദീൻ സാഹിബ്, ഷൗക്കത്ത് കല്ലറഎന്നിവരുടെ നേതൃത്വത്തിൽ നെടുമങ്ങാട്, വാമനപുരം, അരുവിക്കര നിയോജക മണ്ഡലത്തിലെ നിരവധിനേതാക്കളും, പ്രവർത്തകരും രാജിവെച്ച്മുസ്ലിം ലീഗിൽ ചേർന്നു. മുസ്ലിം ലീഗ്ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം കൺവെൻഷനിൽ വച്ച്മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും, എം എൽ എയുമായ അഡ്വക്കേറ്റ് എൻ. ഷംസുദ്ദീൻ,പി. ഉബൈദുള്ളContinue Reading

വലിയതുറയില്‍ ഗുണ്ടയുടെ കുത്തേറ്റ് രണ്ട് സബ് ഇൻസ്പെക്ടര്‍മാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: വലിയതുറയില്‍ ഗുണ്ടയുടെ കുത്തേറ്റ് രണ്ട് സബ് ഇൻസ്പെക്ടര്‍മാര്‍ക്ക് പരിക്ക്. വലിയതുറ സ്റ്റേഷനിലെ എസ്‌ഐമാരായ രണ്ട് പേരെയാണ് ജാങ്കോ കുമാര്‍ എന്നയാള്‍ ആക്രമിച്ചത്. അറസ്റ്റ് പ്രതിരോധിക്കുന്നതിനിടെ പ്രതി പോലീസുകാരെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്ബാണ് ഇയാള്‍ ജയില്‍മോചിതനായത്. പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.Continue Reading

നാടക- ദൃശ്യമാധ്യമ - ചലച്ചിത്ര സംസ്ഥാനതല ശില്പശാല

തിരുവനന്തപുരം : സ്വാതന്ത്ര്യ സേനാനിയും പത്രാധിപരും നാടക-ചലച്ചിത്ര അഭിനേതാവും സാഹിത്യകാരനുമായിരുന്ന കാമ്പിശേരി കരുണാകരന്റെ ജന്മശതാബ്ദി ആചരണത്തോടനുബന്ധിച്ച് സംസ്ഥാനതല നാടക-ദൃശ്യമാധ്യമ-ചലച്ചിത്ര ശില്പശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ആദ്യവാരത്തിൽ കൊല്ലത്ത് നടക്കുന്ന ശില്പശാലയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 18 മുതൽ 35 വയസുവരെയുള്ളവർക്കാണ് വിവിധ മേഖലകളിലെ പ്രതിഭകൾ നയിക്കുന്ന ശില്പശാലയിലേക്ക് പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. പ്രവേശനം സൗജന്യം. ഓരോ മേഖലകളിലേക്കും പ്രത്യേകം അപേക്ഷ നല്‍കേണ്ടതാണ്. കവറിന് പുറത്ത് ഏത് വിഭാഗത്തിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് സൂചിപ്പിച്ചിരിക്കണം.Continue Reading