മങ്ങാരം ഗവഃ യു.പി.സ്കൂളിൽ വായന മാസാചരണത്തിൻെറ സമാപനവും ''ഞങ്ങൾ വായനയുടെ ലോകത്തേക്ക്'' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും നടത്തി.

പന്തളം ഃ മങ്ങാരം ഗവഃ യു.പി.സ്കൂളിൽ വായന മാസാചരണത്തിൻെറ സമാപനവും ”ഞങ്ങൾ വായനയുടെ ലോകത്തേക്ക്” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും നടത്തി.പന്തളം നഗരസഭ കൗൺസിലർ സുനിത വേണു ഉദ്ഘാടനം ചെയ്തു.റഹ്മത്ത് നവാസ് അദ്ധ്യക്ഷത വഹിച്ചു . എഴുത്ത്കാരി പ്രിയത ഭരതൻ വായന മാസാചരണ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാന ദാനം നിർവ്വഹിച്ചു .സ്കൂൾ പി.ടി.എ പ്രസിഡണ്ട് കെ.എച്ച് .ഷിജു ,സ്കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി ,സ്കൂൾ ലീഡർ ഭഗത് ലാൽ,വിദ്യാർത്ഥികളായ മുഹമ്മദ്Continue Reading

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മുട്ടാർ റസിഡൻസ് അസോസിയേഷൻ അനുശോചിച്ചു:-

പന്തളം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടിൽ മുട്ടാർ റസിഡൻസ് അസോസിയേഷൻ അനുശോചിച്ചു . പ്രസിഡൻറ് ഷാഹുൽഹമീദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സെക്രട്ടറി , വൈ. റഹീം റാവുത്തർ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡൻറ് ഇ. എസ്. നുജുമുദീൻ , കെ. ജി .ജനാർദ്ദനൻ , അബ്ദുൽസലാം റാവുത്തർ , മുഹമ്മദ് ഷാ , മുജീബുദ്ദീൻ, പ്രൊഫസർ അബ്ദുറഹ്മാൻ,ഡോ . അബ്ദുൽഹക്കീം അഹമ്മദ് കബീർ, സുനി സാമുവൽ കുട്ടി, ഹസീനContinue Reading

ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി , മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു

പത്തനംതിട്ട:- ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി , മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു . യോഗത്തിൽ പങ്കെടുത്ത എല്ലാവരും ഉമ്മൻചാണ്ടിയുമായി നേരിട്ട് ഉണ്ടായിരുന്ന ഓർമ്മകൾ പങ്കുവെച്ചു. ചെയർമാൻ ഇ. എസ് . നുജുമുദീൻ അധ്യക്ഷത വഹിച്ചു . ഇടുക്കി എസ് പി ആയിരുന്ന കാലത്തെ ഓർമ്മകൾ ഉൾപ്പെടെ എച്ച് ആർ ഓ എസ് രക്ഷാധികാരി ജോർജ് വർഗീസ് ഐ പി എസ് മുഖ്യപ്രഭാഷണം നടത്തി. എച്ച് ആർ ഓ എസ്Continue Reading

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കും ഇടയില്‍ നിന്നും കണ്ടെത്തി.

തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കും ഇടയില്‍ നിന്നും കണ്ടെത്തി. തുകലശ്ശേരി മാടവന പറമ്ബില്‍ വീട്ടില്‍ കെ എസ് ബിജു ( 36 ) നെയാണ് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം പതിനാലാം തീയതി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിജുവിനെ പതിനാറാം തീയതി കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളുംContinue Reading

അതുംമ്പുംകുളത്ത് ഭീതി പരത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

കോന്നി:അതുമ്പുംകുളം വരിക്കാഞ്ഞിലിലിയിൽ രാത്രി എത്തി ആടിനെ കടിച്ച് കൊന്ന് ഭീതി പരത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി . കടുവയ്ക്കായി തിരച്ചിൽ തുടരുന്നതിനിടയിൽ വരിക്കാഞ്ഞിലിയ്ക്ക് സമീപത്തായി ഞള്ളൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തോട് ചേർന്നാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ പതിനാലാം തീയതി പുലർച്ചയോടെയാണ് വരിക്കാഞ്ഞിലിയിൽ അനിലിന്റെ വീട്ടിലെ ആടിനെ കടുവ പിടിക്കുന്നത്. വീട്ടുകാർ ബഹളം വച്ചതിനെത്തുടർന്ന് കടുവ ആടിനെ ഉപേക്ഷിച്ച് കടന്നെങ്കിലും നാട്ടുകാർ ഭീതിയിലായിരുന്നു. കടുവയെ പിടിക്കാൻ കൂടടക്കംContinue Reading

ബൈക്ക് മോഷണം: പ്രതി മണിക്കൂറിനുള്ളിൽ പിടിയിൽ

അടൂർ റവന്യു ടവർ പരിസരത്തുനിന്നും മോഷ്ടിച്ച ബൈക്കുമായി കടന്ന പ്രതിയെ ഒരു മണിക്കൂറിനുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ കോടതിയിലെ അഭിഭാഷകനായ പതിനാലാം മൈൽ സ്വദേശി അശോക് കുമാറിന്റെ ഉടമസ്ഥയിലുള്ള ഹീറോഹോണ്ട സി ഡി ഡീലക്സ് മോട്ടോർ സൈക്കിൾ മോഷ്ടിച്ച പ്രതി പെരിങ്ങനാട് മിത്രപുരം ഉദയഗിരി സന്തോഷ് ഭവനം വീട്ടിൽ സാഗറിന്റെ മകൻ സന്തോഷ് (42) ആണ് അടൂർ പോലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിൽ ഉടനടി കുടുങ്ങിയത്. റവന്യു ടവർ പരിസരത്തെContinue Reading

ഒന്നേകാൽ ലക്ഷത്തിന്റെ മത്സ്യം മോഷ്ടിച്ച് കടത്തിയ 3 പേർ പിടിയിൽ

പത്തനംതിട്ട : മത്സ്യസ്റ്റാളിൽ സൂക്ഷിച്ച ഒന്നേകാൽ ലക്ഷത്തോളം വിലവരുന്ന മത്സ്യം മോഷ്ടിച്ച് കടത്തിയ കേസിൽ 3 പേർ അറസ്റ്റിൽ. അടൂർ തട്ട റോഡിൽ മുൻസിപ്പാലിറ്റി വക മാർക്കറ്റിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കണ്ണങ്കോട് കൊച്ചയ്യത്ത് നസറുദ്ദീൻ റാവുത്തരുടെ സെൻട്രൽ ഫിഷ് സ്റ്റാളിൽ നിന്നാണ് വിവിധ ഇനത്തിലുള്ള മത്സ്യം മോഷ്ടിച്ചത്. അടൂർ പന്നിവിഴ പുലികണ്ണാൽ വീട്ടിൽ രമേശന്റെ മകൻ ശ്രീജിത്ത്( 40), അടൂർ കണ്ണംകോട് ചാവടി തെക്കേതിൽ വീട്ടിൽ കുട്ടന്റെ മകൻ മണിContinue Reading

തിരുവല്ല ഗവ.താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റര്‍ അടച്ചു.

തിരുവല്ല: നിര്‍ദ്ധന രോഗികള്‍ക്ക് ഉള്‍പ്പെടെ ആശ്രയമായ തിരുവല്ല ഗവ.താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റര്‍ അടച്ചു. എയര്‍ കണ്ടീഷൻ പ്രവര്‍ത്തനം നിലച്ചതോടെയാണ് ആശുപത്രിയിലെ മോഡുലാര്‍ ഓപ്പറേഷൻ തീയറ്ററിന്റെ പ്രവര്‍ത്തനം തടസപ്പെട്ടത്. ഇൻസ്റ്റാള്‍ ചെയ്ത ഏജൻസി അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ എ.സി.യുടെ കണ്‍ട്രോള്‍ പാനലും മറ്റും മാറ്റി പ്രവര്‍ത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എ.സി.യുടെ കൂടുതല്‍ സാമഗ്രികള്‍ക്ക് തകരാര്‍ സംഭവിച്ചതിനാല്‍ ഇവയെല്ലാം മാറ്റി സ്ഥാപിക്കേണ്ടിവരും. ഓര്‍ഡര്‍ പ്രകാരം പൂനയില്‍ നിന്ന് നിര്‍മ്മിച്ച്‌ എത്തിക്കേണ്ടതിനാല്‍Continue Reading

'എ‍‍ൻെറ പുസ്തകം, എ‍‍ൻെറ കുറിപ്പ്, എ‍‍ൻെറ എഴുത്തുപെട്ടി' പദ്ധതിയുടെ ഈ അധ്യയനവർഷത്തെ ഉദ്ഘാടനം മങ്ങാരം ഗവ. യു.പി സ്കൂളിൽ നടന്നു

പന്തളം: സംസ്ഥാന ലൈബ്രറി കൗൺസിൽ കുട്ടികളുടെ വായനശീലം പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ ‘എ‍‍ൻെറ പുസ്തകം, എ‍‍ൻെറ കുറിപ്പ്, എ‍‍ൻെറ എഴുത്തുപെട്ടി’ പദ്ധതിയുടെ ഈ അധ്യയനവർഷത്തെ ഉദ്ഘാടനം മങ്ങാരം ഗവ. യു.പി സ്കൂളിൽ നടന്നു. മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിലാണ് യു.പി.ക്ലാസ്സ് വിദ്യാർത്ഥികൾക്കായിപദ്ധതിനടപ്പാക്കുന്നത്. എല്ലാ മാസവും പുസ്തകങ്ങൾ വായിച്ച് മികച്ച അസ്വാദനക്കുറിപ്പ് തയാറാക്കി എഴുത്തുപെട്ടിയിൽ നിക്ഷേപിക്കുന്ന വിദ്യാർഥിക്ക് കാഷ് അവാർഡ് നൽകും. പദ്ധതി പന്തളം നഗരസഭ കൗൺസിലർ രത്നമണി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.Continue Reading

60 കാരിയായ വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കൂട്ടാളിക്കും എതിരെ പോലീസ് കേസെടുത്തു.

തിരുവല്ല : 60 കാരിയായ വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കൂട്ടാളിക്കും എതിരെ പുളിക്കീഴ് പോലീസ് കേസെടുത്തു. പുളിക്കീഴ് സീറോ ലാൻഡ് കോളനിയിലെ താമസക്കാരിയായ വീട്ടമ്മയുടെ പരാതിയിലാണ് പരുമല നാക്കട ബി ബ്രാഞ്ച് സെക്രട്ടറിയായ ഇടക്കാട്ടില്‍ വീട്ടില്‍ വിപിൻ നാഥ് (29) , സുഹൃത്ത് തിക്കപ്പുഴ ഇടക്കാട്ടില്‍ വീട്ടില്‍ സജീഷ് (22) എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വീട്ടമ്മയുടെ മകൻ ബിജുവുമായി ഉള്ള തര്‍ക്കം പറഞ്ഞുContinue Reading