വയനാട് ദുരന്തം;ഇന്ന് പ്രത്യേക തിരച്ചില്‍

കല്‍പ്പറ്റ: ഉരുള്‍ സർവ്വവും കവർന്നെടുത്ത വയനാട്ടിലെ മുണ്ടക്കൈ,ചൂരല്‍മല ഭാഗങ്ങളില്‍ ഇന്ന് പ്രത്യേക തിരച്ചില്‍ നടത്തും. പതിനാല് പേരടങ്ങിയ ദൗത്യസംഘമാണ് പ്രദേശത്തെ ചെങ്കുത്തായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ തിരച്ചില്‍ നടത്തുന്നത്. ടി സിദ്ദിഖ് എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചത്. സേനകളെയും സന്നദ്ധപ്രവർത്തകരെയും ചേർത്തുള്ള പ്രത്യേക സംഘമാകും ദുരന്തമേഖലയില്‍ തിരച്ചില്‍ നടത്തുകയെന്നും സിദ്ദിഖ് വിവരിച്ചു. തിരച്ചിലിന് ആവശ്യമുള്ള ആയുധങ്ങള്‍ എത്തിക്കാൻ ദുരന്തമേഖലയില്‍ മറ്റൊരു സംഘമുണ്ടാകും. ദുരന്തബാധിതർ ചീഫ് സെക്രട്ടറി കൂടി പങ്കെടുത്ത യോഗത്തില്‍ ആവശ്യപ്പെട്ടത് പ്രകാരമാണ്Continue Reading

ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി

ഓണത്തിന് മുന്നോടിയായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഭക്ഷ്യപദാര്‍ഥങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച്‌ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി. ഭക്ഷ്യസുരക്ഷാ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ വാളയാര്‍, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നീ ചെക്ക് പോസ്റ്റുകളില്‍ രാത്രികാല പരിശോധനകള്‍ നടത്തി. 53 വാഹനങ്ങള്‍ പരിശോധിച്ചു. 18 സാമ്ബിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. കൂടുതല്‍ പരിശോധന ആവശ്യമായ ഏഴ് സ്റ്റാറ്റിയൂട്ടറി സാമ്ബിളകള്‍ ശേഖരിച്ച്‌ എറണാകുളം അനലിറ്റിക്കല്‍ ലാബിലേക്ക്Continue Reading

ഐ എസ്സ് ആർ ഒ യുടെ ബെസ്റ്റ് പെർഫോർമർ അവാർഡ് പന്തളം മൈക്രോ ഐ ടി ഐ ക്ക്

ദേശീയ ബഹിരാകാശ ദിനമായ ഓഗസ്റ്റ് 23 രാജ്യമെമ്പാടും ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വിവിധ പരിപാടികൾ ഐ എസ്സ് ആർ ഒ യുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ഇതിൽ സെലിബറേറ്റ്, ഷെയർ ആൻഡ് വിൻ പദ്ധതിയിൽ ഏഴാമത്തെ സോണിൽ ഉൾപ്പെട്ട കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ കോളേജുകൾ,എഞ്ചിനീയറിംഗ് കോളേജുകൾ,നഴ്സിംഗ് കോളേജുകൾ, പോളിടെക്‌നിക്കുകൾ, ഐ ടി ഐ കൾ , സ്കൂളുകൾ എന്നിവിടങ്ങളിൽ വിവിധ പ്രോഗ്രാമുകൾ നടത്തുകയുണ്ടായി. ഡിപ്ലോമ/ഐ ടി ഐContinue Reading

rain

കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും യെല്ലോ അലർട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടർച്ചയായി മഴ കിട്ടുന്ന മലയോരമേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതകള്‍ മുന്നില്‍കാണണം. താഴ്ന്ന പ്രദേശങ്ങളില്‍Continue Reading

വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ ബാങ്കുകള്‍ എഴുതിതള്ളണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാൻ ബാങ്കുകള്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്ത സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത്. ദുരന്ത ബാധിതരില്‍ കാർഷിക വൃത്തിയിലേർപ്പെടുന്നവരാണ് ഭൂരിഭാഗം. അതേസമയം ദുരന്തത്തില്‍ കൃഷിഭൂമി ഒലിച്ചു പോവുകയും, ഭൂമിയുടെ സ്വഭാവം തന്നെ മാറുകയും ചെയ്തു. വിദ്യാഭ്യാസം, വീട്, കൃഷി തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായിContinue Reading

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കും; പരാതി ലഭിച്ചാല്‍ നടപടി ഉണ്ടാകുമെന്ന് സജി ചെറിയാൻ

സർക്കാരിന്റെ തലയില്‍ ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് കെട്ടിവെയ്ക്കണ്ടെന്ന് മന്ത്രി സജി ചെറിയാന്‍. താന്‍ മന്ത്രിയായി മൂന്നര വർഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ല. ഡബ്ല്യുസിസി പോലെയുള്ള സംഘടനകള്‍ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് മാസത്തിനകം സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോണ്‍ക്ലേവില്‍ സിനിമ, സീരിയല്‍ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും വിശദമായി ചര്‍ച്ച ചെയ്യും. സിനിമയിലെ എല്ലാ മേഖലയിലെ പ്രതിനിധികളെയും കോണ്‍ക്ലേവില്‍ കൊണ്ടുവരുമെന്നും മന്ത്രി സജിContinue Reading

സൂപ്പര്‍മൂണ്‍-ബ്ലൂമൂണ്‍ പ്രതിഭാസം ഇന്ന് ദൃശ്യമാകും

ന്യൂഡല്‍ഹി : ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ കൂടുതല്‍‍ അടുത്തു നില്‍ക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർമൂണ്‍ എന്ന് വിളിക്കുന്നത്. സൂപ്പർമൂണ്‍, ബ്ലൂ മൂണ്‍ പ്രതിഭാസം ഇന്ന് ആകാശത്തു കാണാം. നാലു പൂർണചന്ദ്രൻമാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂർണചന്ദ്രനാണ് ബ്ലൂ മൂണ്‍ എന്നറിയപ്പെടുന്നത്. സീസണിലെ മൂന്നാമത്തെ പൂർണ ചന്ദ്രനാണിത്. രണ്ടു കാര്യങ്ങളും ഒരുമിച്ച്‌ വരുന്നതിനാലാണ് സൂപ്പർമൂണ്‍-ബ്ലൂമൂണ്‍ പ്രതിഭാസമെന്ന് വിളിക്കുന്നത്. ഇന്ന് രാത്രി മുതല്‍ 3 ദിവസത്തേക്ക് ഈ പ്രതിഭാസം തെളിഞ്ഞ അന്തരീക്ഷത്തില്‍Continue Reading

rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലർട്ടും, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഓഗസ്‌റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്Continue Reading

കെടിഡിസി ചെയർമാനും മുന്‍ എംഎല്‍എയുമായ പികെ ശശിക്കെതിരെ സിപിഎം നടപടി

പാലക്കാട് ജില്ലയിലെ പ്രമുഖ നേതാവും കെടിഡിസി ചെയർമാനും മുന്‍ എംഎല്‍എയുമായ പികെ ശശിക്കെതിരെ സിപിഎം നടപടി. സാമ്ബത്തിക ക്രമക്കേട് ആരോപണങ്ങളെ തുടർന്നാണ് നടപടി എന്നാണ് സൂചന.പാലക്കാട് ജില്ലാകമ്മറ്റി അടക്കം പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പി കെ ശശിയെ നീക്കി. സി പി എം പാലക്കാട് ജില്ല കമ്മിറ്റി അംഗമായിരുന്ന പി കെ ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി.ഇതോടെ പി.കെ ശശിക്ക്‌ നിലവില്‍ പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി. ശശിക്ക് മുൻതൂക്കമുള്ളContinue Reading

വയനാട് ദുരന്തം: അടിയന്തര ധനസഹായമായി 10000 രൂപ നല്‍കി

വയനാട് ദുരന്ത ബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ധനസഹായം വിതരണം ചെയ്തു. മുണ്ടക്കൈ-ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന 617 പേര്‍ക്ക് 10000രൂപ വീതമാണ് അടിയന്തര ധനസഹായം നല്‍കിയത്. സംസ്ഥാന ദുരന്ത നിവാരണ നിധി, ദുരിതാശ്വാസ നിധി എന്നിവയില്‍ നിന്നായി 12 പേര്‍ക്കും ധനസഹായം നല്‍കി. 12 പേര്‍ക്ക് 7200000 രൂപയാണ് ധനസഹായം നല്‍കിയത്. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി 10000രൂപ വീതം 124 പേര്‍ക്ക് അനുവദിച്ചു. ദുരന്തത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്കും ധനസഹായംContinue Reading