ആശാ വർക്കർമാരുടെ സമരം; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാരോപിച്ചുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കാല്‍നടയാത്രക്കാരെ അടക്കം ബുദ്ധിമുട്ടിച്ചുളള സമരം ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നാണ് ആരോപണം. സമരത്തില്‍ പങ്കെടുത്ത് സംസാരിച്ച രമേശ് ചെന്നത്തല അടക്കമുളളവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. അതേസമയം, ആശാ പ്രവര്‍ത്തകരുടെ സമരത്തെ തള്ളിപ്പറഞ്ഞും അധിക്ഷേപിച്ചുമാണ് സിഐടിയു രംഗത്ത് വന്നത്. അരാജക സംഘടനകളുടെ സമര നാടകമെന്ന് എളമരം കരീം സമരത്തെ വിമര്‍ശിച്ചു. രാഷ്ട്രീയപ്രേരിത സമരത്തില്‍ നിന്ന്Continue Reading

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും അപകടം. 15 ഓളം പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരില്‍ 11 സ്ത്രീകള്‍, രണ്ട് പുരുഷന്മാർ, രണ്ട് കുട്ടികള്‍ അടക്കം ഉണ്ടെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് അഗ്നിശമന സേനയും റെയില്‍വേ അധികൃതരും പൊലീസും രക്ഷാപ്രവർത്തനം നടത്തുകയാണ്. പ്ലാറ്റ്‌ഫോം 13,14,15 എന്നിവിടങ്ങളിലാണ് തിരക്ക് അനുഭവപ്പെട്ടത്. മഹാകുംഭമേളയില്‍ പങ്കെടുക്കാനായി എത്തിയ ഭക്തരായിരുന്നു ഭൂരിഭാഗവും. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.Continue Reading

നെയ്യാറ്റിൻകര ഗോപന്റെ ശരീരത്തില്‍ നാലിടത്ത് ചതവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

നെയ്യാറ്റിൻകര ഗോപന്റെ ശരീരത്തില്‍ നാലിടത്ത് ചതവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുഖത്തും മൂക്കിലും തലയിലുമടക്കം നാലിടത്ത് ചതവുകളുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. എന്നാല്‍ ഈ ചതവുകള്‍ മരണകാരണമായിട്ടില്ലെന്നാണ് സൂചന. ഗോപന് ലിവർ സിറോസിസ് ഉണ്ടായിരുന്നു. കൂടാതെ വൃക്കകളില്‍ സിസ്റ്റും ഹൃദയധമനികളില്‍ 75 ശതമാനത്തോളം ബ്ലോക്കും ഉണ്ടായിരുന്നു. രാസപരിശോധനാഫലം വന്നാല്‍ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുള്ളൂ. ഹൃദയ വാല്‍വില്‍ രണ്ട് ബ്ളോക്കുണ്ടായിരുന്നതായി ഗോപന്റെ പ്രാഥമിക പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലും ഉണ്ടായിരുന്നു. പ്രമേഹം ബാധിച്ച്‌ കാലുകളില്‍Continue Reading

ഹരിപ്പാട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപൂയ മഹോത്സവ ശേഷം ക്ഷേത്ര പരിസരത്തും നഗരത്തിലും നിക്ഷേപിക്കപ്പെട്ട പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ ഹരിപ്പാട് നഗരസഭ കൗൺസിലർമാരുടെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ ശുചീകരണം നടത്തി. നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എസ്.നാഗദാസ്, എസ്.കൃഷ്ണകുമാർ, നിർമ്മലകുമാരി.എ, മിനി സാറാമ്മ കൗൺസിലർമാരായ ശ്രീജാകുമാരി, നോബിൾ.പി.എസ്, മഞ്ജു ഷാജി, ഉമാറാണി, ഈപ്പൻ ജോൺ, ശ്രീലത, സജിനി സുരേന്ദ്രൻ, ജെ.എച്ച്.ഐ.Continue Reading

വയനാട് പുനരധിവാസത്തിന് 530 കോടിയുടെ മൂലധന നിക്ഷേ വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രസർക്കാർ നിലപാട് മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതരുടെ പുനരധിവാസം സാധ്യമാക്കും. സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥ കാരണം മുടങ്ങിക്കിടക്കുകയായിരുന്ന പുനരധിവാസ പ്രവർത്തനങ്ങളാണ് ഇനി യാഥാർത്ഥ്യമാവുക. 50 വർഷത്തേക്കുള്ള പലിശരഹിത വായ്പ്പ തത്വത്തിൽ വയനാടിനുള്ള കൈത്താങ്ങ് തന്നെയാണ്. ദുരന്തബാധിത പ്രദേശത്തെ 16 പദ്ധതികൾക്കാണ് സഹായം ലഭ്യമാവുക. ഇതോടെ സ്വപ്നമായി മാത്രംContinue Reading

കൊല്ലം: ഓണ്‍ലൈൻ വ്യാപാരത്തിലൂടെ പണം സാമ്ബാദിക്കാം എന്ന പേരില്‍ കൊല്ലം അഞ്ചല്‍ സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതികള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി ഷംനാസ്, ഇടുക്കി സ്വദേശി ലിജോ എന്നിവരാണ് പിടിയിലായത്. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സമൂഹ മാധ്യമത്തിലൂടെ ഹെല്‍സ്ബർഗ് ഡയമണ്ട് എന്ന സ്ഥാപനത്തില്‍ തൊഴില്‍ അവസരം ഉണ്ടെന്ന് കണ്ടാണ് അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശിയായ യുവാവ് പ്രതികളെ ബന്ധപ്പെടുന്നത്. ഓണ്‍ലൈൻ വ്യാപരത്തിലൂടെ പണം സമ്ബാദിക്കാമെന്ന് വാട്സാപ്പ്Continue Reading

തിരുവനന്തപുരം : അർഹതപ്പെട്ടവർക്ക് മുൻഗണനാ റേഷൻ കാർഡ് ലഭ്യമാക്കുന്നതില്‍ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുൻഗണനാ പട്ടികയുടെ ശുദ്ധീകരണം ഒരു തുടർ പ്രക്രിയയായി നടപ്പിലാക്കുകയാണെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍. അൻപതിനായിരം മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണം വഴുതക്കാട് ഗവണ്മെന്റ് വുമണ്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി. അനർഹരുടെ കൈവശമുള്ള മുൻഗണനാ കാർഡുകള്‍ അർഹരായവർക്ക് നല്‍കുന്നതിനുള്ള നടപടി സർക്കാരിന്റെ തുടക്കത്തില്‍ തന്നെ ആരംഭിച്ചിരുന്നു. പരിശോധനയിലൂടെ അനർഹരുടെ കൈയില്‍Continue Reading

കുട്ടനാട്  ഹരിപ്പാട്  മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വീയപുരം ഹരിപ്പാട് റോഡിൽ തൃപ്പക്കുടം ലവൽ ക്രോസിന് സമീപമാണ് അപകടങ്ങൾ തുടർക്കഥയായി മാറിയത്. ലവൽ ക്രോസിന് തെക്കുവശത്തായി അമൃതാ സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. വൈകിട്ട് നാലു മണിയോടെ അനിയന്ത്രിതമായ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. സ്കൂൾ വിട്ട് വരുന്ന വിദ്യാർത്ഥികളെ കൊണ്ടു പോകുന്നതിനായി വരുന്ന  നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളും  കാറുകളുമാണ് പാതയോരത്തായി  അലസമായി   പാർക്ക് ചെയ്യുന്നത്.  വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥല  പരിമിതിയാണ് അലസമായ പാർക്കിങിന്Continue Reading

പാലക്കാട് : മണ്ണാര്‍ക്കാട് ആനമൂളിക്ക് സമീപം ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അട്ടപ്പാടിയില്‍ നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറാണ് മറിഞ്ഞത്. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ മണ്ണാര്‍ക്കാട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, വടകരയില്‍ ഒമ്ബത് വയസുകാരിയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതിയെ പിടികൂടി പോലീസ്. പുറമേരി സ്വദേശി ഷെജീലിനെയാണ് കോയമ്ബത്തൂർ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. അപകടത്തിന് ശേഷം പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു.Continue Reading

 അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി.

മാന്നാറിലെ അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി. ബുധനൂരിലെ അങ്കണവാടിയില്‍ ഫെബ്രുവരി മാസത്തില്‍ നല്‍കുന്നതിനായി ജനുവരി 22 ന് പഞ്ചായത്തില്‍ നിന്നും അങ്കണവാടികളിലേക്ക് വിതരണം ചെയ്ത അമൃതം പൊടി പായ്ക്കറ്റുകളില്‍ ഒന്നിലാണ് ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തിയത്. രണ്ടു ദിവസം മുന്‍പ് ലഭിച്ച അമൃതം പായ്ക്കറ്റ് വീട്ടുകാര്‍ പൊട്ടിച്ച്‌ കുറുക്ക് തയ്യാറാക്കാന്‍ എടുത്തപ്പോഴാണ് രണ്ട് പല്ലികളെ ചത്ത് ഉണങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അങ്കണവാടിContinue Reading