റോട്ടറി ക്ലബ്ബ് ഓഫ് മണ്ണാറശ്ശാലയും ഇന്ത്യൻ ഡെൻ്റൽ അസ്സോസ്സിയേഷൻ മാവേലിക്കര ബ്രാഞ്ചും സംയുക്തമായി ഡെൻ്റിസ്റ് ഡേ വിവിധ പരിപാടികളോടു കൂടി ആചരിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽഅറിയിച്ചു. വ്യാഴം  ഉച്ചക്ക് 1 ന്  ഹരിപ്പാട് ടൗൺ ഹാൾ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ദന്ത ആരോഗ്യ സന്ദേശ ദീപ ശിഖാ പ്രയാണം   നഗരസഭ ചെയർമാൻ കെ.കെ. രാമകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ഉച്ചക്ക് 2.30 ന് ആയാപറമ്പ് ഗാന്ധിഭവൻ  കുടുംബാംഗങ്ങൾക്ക് സൗജന്യContinue Reading

ആശാവർക്കർമാരുടെ സമരത്തിന് പിന്നിലുള്ളവരെ സിപിഎം തുറന്ന് കാണിക്കുമെന്ന് എം.വി. ഗോവിന്ദൻ. ന്യായമായ ഒരു സമരത്തിനും സിപിഎം എതിരല്ല. സമരക്കാർക്ക് പിന്നില്‍ എസ്യുസിഐയും ജമാ അത്തെ ഇസ്ലാമിയുമാണെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. സുരേഷ് ഗോപി സമരത്തില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. പ്രതികരണത്തില്‍ സുരേഷ് ഗോപിക്കെതിരെയും വിമര്‍ശനമുന്നയിച്ചു. കുടയല്ല കേന്ദ്രത്തില്‍ നിന്ന് കാശാണ് വാങ്ങിക്കൊടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Continue Reading

സെവൻഅപ്പ് കുപ്പി കണ്ട് അതിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ചു; രണ്ടുവയസുകാരൻ ചികിത്സയിൽ കഴിയവേ മരിച്ചു.

തിരുവനന്തപുരം: സെവൻഅപ്പ് കുപ്പി കണ്ട് അതില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ച രണ്ടുവയസുകാരൻ ചികിത്സയില്‍ കഴിയവേ മരിച്ചു. വീട്ടുകാർ പതിവായി കുട്ടിക്ക് സെവനപ്പ് വാങ്ങി കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ മണ്ണെണ്ണ സൂക്ഷിച്ചിരുന്ന കുപ്പി കണ്ട് സെവൻഅപ്പാണന്ന് കരുതി കുട്ടി എടുത്ത് കുടിക്കുകയായിരുന്നു. കേരള-തമിഴ്നാട് അതിർത്തിയായ കുന്നത്തുകാല്‍ ചെറിയകൊല്ല ദേവിയോട് പനച്ചക്കാല വീട്ടില്‍ അനില്‍- അരുണ ദമ്ബതികളുടെ മകന്‍ ആരോണാണ് മരണപ്പെട്ടത്. കൂലിപ്പണിക്കാരനായ പിതാവ് അനില്‍ രണ്ടുവര്‍ഷം മുമ്ബ് മാവില്‍ നിന്ന് വീണ് നട്ടെല്ലിന്Continue Reading

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോ വന്ദനാ ദാസ് കൊല ചെയ്യപ്പെട്ട ദിവസം ഹോസ്പിറ്റലിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതായി കേസിലെ സാക്ഷിയായ ഫോറൻസിക് വിദഗദ്ധ കോടതി മുമ്പാകെ മൊഴി നല്കി. കേസിൻ്റെ വിചാരണ നടക്കുന്ന കൊല്ലം അഡീ സെഷൻസ് ജഡ്ജി പി. എൻ. വിനോദ് മുമ്പാകെ നടന്ന സാക്ഷി വിസ്താരത്തിൽ, ഇപ്രകാരം പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഹോസ്പിറ്റലിലെ സി സി ടിContinue Reading

വേനല്‍ ചൂടില്‍ വര്‍ദ്ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗം നേരിടാന്‍ കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് (കെഎസ്‌ഇബി) ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. പുതുതായി നിര്‍മ്മിച്ച കെഎസ്‌ഇബി അമ്ബലപ്പുഴ സെക്ഷന്‍ ഓഫീസിന്റെയും സബ് ഡിവിഷന്‍ ഓഫീസിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ പ്രതിദിന വൈദ്യുത ഉപഭോഗം 95 ദശലക്ഷം യൂണിറ്റാണ്. മാര്‍ച്ചില്‍ ഇത് 100 ദശലക്ഷം യൂണിറ്റില്‍ എത്താന്‍ സാധ്യതയുണ്ടെന്നുംContinue Reading

കേരള തീരത്തെ കടല്‍ മണല്‍ഖനനം സമുദ്ര ആവാസ വ്യവസ്ഥ തകർക്കുമെന്ന് പഠനം

കേരള തീരത്തെ കടല്‍ മണല്‍ഖനനം സമുദ്ര ആവാസ വ്യവസ്ഥ തകർക്കുമെന്ന് പഠനം. സമുദ്ര പരിസ്ഥിതി, ജൈവവൈവിധ്യം, തീരദേശ ഉപജീവനമാർഗം എന്നിവയില്‍ കടല്‍ മണല്‍ ഖനനം സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിലെ മറൈൻ മോണിറ്ററിങ് ലാബ് (എം.എം.എല്‍) ആണ് പഠനം നടത്തിയത്. ജലത്തിനടിയിലുള്ള ജൈവവൈവിധ്യ പഠനത്തില്‍ കൊല്ലം തീരപ്രദേശത്തെ 40 മീറ്റർ ആഴം വരെയുള്ള സമുദ്രഭാഗം പാറപ്പാരുകളാല്‍ സമ്ബന്നമാണെന്നും വംശനാശഭീഷണി നേരിടുന്ന പവിഴ ജീവികളുടെContinue Reading

മദ്യലഹരിയില്‍ സുഹൃത്ത് പിടിച്ചു തള്ളിയ കായിക അധ്യാപകൻ നിലത്തുവീണ് മരിച്ചു

തൃശൂർ: മദ്യലഹരിയില്‍ സുഹൃത്ത് പിടിച്ചു തള്ളിയ കായിക അധ്യാപകൻ നിലത്തുവീണ് മരിച്ചു. തൃശൂർ റീജനല്‍ തീയറ്ററിനു മുന്നിലാണ് സംഭവം നടന്നത്. പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകൻ ചക്കാമുക്ക് സ്വദേശി അനില്‍ (50) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും നാടകോത്സവം കാണാനെത്തിയതിനിടെയാണ് സംഭവമുണ്ടായത്. രാജു മദ്യലഹരിയിലാണെന്ന് പോലീസ് അറിയിച്ചുContinue Reading

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പിന്തുണയുമായി ശശി തരൂര്‍ 

കെപിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ക്കിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പിന്തുണയുമായി ശശി തരൂര്‍ എംപി. കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യമില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. കെ സുധാകരന്‍ തുടരട്ടെ എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ അടക്കം വലിയ നേട്ടം ഉണ്ടായിട്ടുണ്ട്. പാര്‍ട്ടിയില്‍ ഐക്യം വേണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും അതിന് കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ടതില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. പോഡ്കാസ്റ്റില്‍ പറഞ്ഞ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹംContinue Reading

കോഴിക്കോട് നിയമവിദ്യാര്‍ഥിയുടെ തൂങ്ങിമരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

വെള്ളിമാടുകുന്ന് ഹോസ്റ്റലില്‍ നിയമവിദ്യാർഥിനി മൗസ മെഹറിസി (20) തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താൻ കഴിയാത്തതില്‍ ദുരൂഹതയുണ്ടെന്നും മരണകാരണം കണ്ടെത്തണമെന്നും പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞു. തിങ്കളാഴ്ചയാണ് തൃശൂർ പാവറട്ടി കോടയില്‍ വീട്ടില്‍ അബ്ദുല്‍ റഷീദിന്റെ മകള്‍ മൗസ മെഹറിസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മൃതദേഹത്തില്‍ മറ്റു പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. കോഴിക്കോട് കോവൂർ സ്വദേശിയായContinue Reading

Venjaramoodu murder: Police have evidence

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതിന് തെളിവുകളുണ്ടെന്ന് പൊലീസ്. ഏത് തരം ലഹരിയാണ് പ്രതി ഉപയോഗിച്ചതെന്ന് പരിശോധനക്ക് ശേഷമേ വ്യക്തമാകൂ. നെഞ്ചിന് മുകളില്‍ ചുറ്റിക കൊണ്ട് അടിച്ചാണ് ലത്തീഫിനെ കൊലപ്പെടുത്തിയത്. കഴുത്തിലും തലക്ക് പിന്നിലും മുഖത്തുമായി ചുറ്റികക്ക് അടിച്ചു. ലത്തീഫിന്റെ ശരീരത്തില്‍ ഇരുപതോളം മുറിവുകളാണുള്ളത്. കൊലപാതക കാരണം പലതെന്ന് പൊലീസ് പറയുന്നു. കൊലപാതകം നടന്ന ദിവസം അബ്ദുല്ലത്തീഫ് അഫാന്റെ വീട്ടിലെത്തിയിരുന്നു. വെഞ്ഞാറമൂട് അതിക്രൂരമായ കൊലപാതകം നടത്തിയ അഫ്ഫാൻContinue Reading