ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പത്തനംതിട്ടയിലെ കുന്നന്താനത്ത് പ്രവർത്തിക്കുന്ന റീസൈക്കിൾ പ്ലാന്റിൽ പ്ലാന്റ് സൂപ്പർവൈസർ തസ്തികയിലേക്കും മലപ്പുറം, വയനാട് ജില്ലാ കാര്യാലയങ്ങളിലെ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്കും മാർച്ച് 15ന് അഭിമുഖം നടത്തും. പ്ലാസ്റ്റിക് / പോളിമർ ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ ഐ.ടി.ഐ / പ്ലാസ്റ്റിക് പ്രോസസിങ്ങിൽ ഉൾപ്പെടുന്ന മെഷീൻ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ പോളിമർ സയൻസ് ഇൻ ടെക്നോളജിയിലെ ബി.ടെക് / എം.എസ്.സിയും പ്രവൃത്തിപരിചയവും ആണ് പ്ലാന്റ് സൂപ്പർവൈസർContinue Reading

ലഹരിയിൽ തകരുന്ന യുവത്വം; യുവാക്കൾ മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.

കട്ടപ്പന: സാമൂഹിക വിരുദ്ധ ശല്യവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരെയാണ് മദ്യലഹരിയിൽ യുവാക്കൾ ആക്രമിച്ചത്. കട്ടപ്പന കല്യാണത്തണ്ടിലാണ്കഴിഞ്ഞ ദിവസം രാത്രിയിൽ കട്ടപ്പന പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റത്. സംഭവത്തെ തുടർന്ന് പ്രതികളായ വാഴവര സ്വദേശികളായ പാറക്കൽ നന്ദുമോൻ സണ്ണി, വിരിപ്പിൽ വിഷ്ണു വി.എസ്, നിർമ്മലാസിറ്റി സ്വദേശിയായ പുതുശേരി കുടിയിൽ അഭിജിത്ത് സുരേന്ദ്രൻ. മുളകരമേട് സ്വദേശി പൂവത്തുംമൂട്ടിൽ ശ്രീജിത്ത്.പി.ശശി എന്നിവരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻContinue Reading

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയുടെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കരുവാരക്കുണ്ട് മണിക്കനാംപറമ്ബില്‍ ജെറിനെയാണ് വനംവകുപ്പിന്റെ പരാതിയില്‍ കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കരുവാരക്കുണ്ട് തേയില തോട്ടത്തിന് സമീപത്തുനിന്ന് ശനിയാഴ്ച പകര്‍ത്തിയതാണെന്ന രീതിയിലായിരുന്നു ജെറിന്‍ വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ പ്രചരിച്ചതോടെ നാട്ടുകാരും ആശങ്കയിലായിരുന്നു. തുടര്‍ന്ന വനം വകുപ്പ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് കടുവയുടെതെന്ന് തോന്നിക്കുന്ന കാല്‍പ്പാടുകളോ മറ്റ് അടയാളങ്ങളോ കണ്ടത്താന്‍ കഴിയാതെ വന്നതോടെ ജെറിനെ വനം വകുപ്പ്Continue Reading

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പങ്കാളിത്തപെൻഷൻ പിൻവലിക്കും: വി.ഡി സതീശൻ

തിരുവനന്തപുരം: പങ്കാളിത്തപെൻഷൻ പിൻവലിക്കാമെന്ന് പറഞ്ഞ് വോട്ടുചോദിച്ച്‌ അധികാരത്തില്‍ വന്ന ഇടതുസർക്കാർ എട്ടരവർഷം പൂർത്തിയാക്കിയിട്ടും പങ്കാളിത്തപെൻഷൻ പിൻവലിക്കാൻ തയ്യാറാകാത്തത് കടുത്ത വഞ്ചനയാണെന്ന് വി.ഡി സതീശൻ.യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പങ്കാളിത്തപെൻഷൻ പിൻവലിക്കുകയും ജീവനക്കാർക്ക് നിഷേധിക്കപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും നല്‍കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷൻ നടത്തിയ നിയമസഭാ മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പതിനാറായിരത്തോളം അദ്ധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാതെ സർക്കാർ പ്രശ്നം വഷളാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആറുവർഷം ജോലിചെയ്തിട്ടുംContinue Reading

കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു.

തിരുവനന്തപുരം: കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും സാധാരണയെക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്നാണ് പ്രവചനം. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയായേക്കും. പാലക്കാടാണ് ഇന്നലെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 38.3 ഡിഗ്രി സെല്‍ഷ്യസ്. ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ കിട്ടിയേക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 37°C വരെ താപനില ഉയരാം. ആലപ്പുഴ, മലപ്പുറം ജില്ലകളില്‍Continue Reading

സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഇന്നു തുടക്കം

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഇന്നു തുടക്കം. കോടിയേരി ബാലകൃഷണൻ നഗറില്‍ (സി.കേശവൻമോറിയല്‍ മുനിസിപ്പല്‍ ടൗണ്‍ഹാള്‍) രാവിലെ ഒൻപതിന് പതാക ഉയർത്തും. തുടർന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാർച്ചനയ്ക്കു ശേഷം സിപിഎം ദേശീയ കോ-ഓർഡിനേറ്ററും മുതിർന്ന പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും. സംഘാടകസമിതി ചെയർമാൻ കെ.എൻ. ബാലഗോപാല്‍ സ്വാഗതവും ജനറല്‍ കണ്‍വീനർ എസ്.Continue Reading

കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും കോട്ടയം സിഎംഎസ് കോളേജുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഎംഎസ് കോളേജിലെ ക്രിക്കറ്റ് അടിസ്ഥാന സൌകര്യ വികസനത്തിനായുള്ള 30 വര്‍ഷത്തെ കരാറിലാണ് ഒപ്പ് വയ്ക്കുന്നത്. ഇന്ന് രാവിലെ 9.30 ന് കോട്ടയം സിഎസ്‌ഐ മധ്യകേരള ഡിയോസീസ് ഓഫീസില്‍ വച്ച്‌ ധാരണാപത്രം ഒപ്പ് വയ്കും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ് കുമാര്‍, സി.എം.എസ് കോളേജ് മാനേജര്‍Continue Reading

കണ്ണകി, അശ്വാരൂഡൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം രചന, സംവിധാനം നിർവ്വഹിക്കുന്ന രുദ്ര എന്ന ചിത്രത്തിന്റെ, പൂജയും റെക്കാർഡിംങ്ങും കണ്ണൂരിൽ നടന്നു. കിളികുലം ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന രുദ്ര എന്ന ചിത്രത്തിന്റെ ചിത്രീകരണം,മാർച്ച് ആദ്യവാരം കണ്ണൂരിലെ, പിണറായി, പാറപ്രം, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലായി ആരംഭിക്കും. രുദ്ര എന്ന യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ രുദ്ര എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, പ്രമുഖ നടി നിഷി ഗോവിന്ദ് ആണ്.Continue Reading

പന്തളം : ഡെന് റിസ്റ് ഡേ യോട് അനുബന്ധിച്ച് ഇന്ത്യൻ ഡെന് റർഅസോസിയേഷൻ അടൂർ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ പന്തളം പോലീസ് സ്റ്റേഷനിൽ വച്ച് പോലീസ് ഉദ്യോഗസ്ഥർക്കുള്ള ദന്ത പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ പന്തളം എസ് എച്ച് ഒ പ്രജീഷ് ഉദ്ഘാടനം ചെയ്യും.ശനിയാഴ്ച അടൂർ വൈറ്റ് പോർട്ടിക്കോ ഹോട്ടലിൽ വച്ച് ഡോക്ടർമാരുടെ കുടുംബ സംഗമവും നടക്കും കുടുംബ സംഗമത്തിൽ നഗരസഭ ചെയർപേഴ്സണൽContinue Reading

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിൻറേത് കിരീട സമാനമായ നേട്ടം:മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്‍റേത് കിരീട സമാനമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരുത്തരായ വിദർഭയെ ആദ്യ ഇന്നിംഗ്സില്‍ മറികടക്കുമെന്ന പ്രതീതി ഒരുഘട്ടത്തില്‍ നിലനിന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. റണ്ണർ അപ്പായ കേരളാ ടീമിനെ ആദരിക്കുന്നതിനായി ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരിചയസമ്ബന്നതയും യുവത്വവും കലര്‍ന്ന ടീമിന്‍റെ മികവാര്‍ന്ന പ്രകടനത്തിന്‍റെ ഫലമാണ് കേരളം കൈവരിച്ച ഈ നേട്ടം. ചടങ്ങില്‍ കേരളContinue Reading