എടത്വ: വേനൽ കടുത്ത് തുടങ്ങിയതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണെന്നും ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം അടിയന്തരമായി ആരംഭിക്കണമെന്നും കിഴിവിന്റെ പേരിൽ മില്ല് ഉടമകൾ തുടർച്ചയായി കർഷകരെ ദ്രോഹിക്കുന്നതിന് ശാശ്വത പരിഹാരം കാണുന്നതിനും, നെല്ല് സംഭരണത്തിന് ശേഷം പണം കർഷകർക്ക് യഥാസമയം നല്കണമെന്നും ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കടുത്ത വേനലില്‍ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയാണ്.നിലവിൽ ജല അതോരിറ്റി മുഖാന്തിരം ശുദ്ധജലContinue Reading

കൊച്ചി : കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ഇത്തവണയും കവര് എന്ന് വിളിക്കുന്ന ബയോലൂമിന സെൻസ് പ്രതിഭാസം എത്തിയിട്ടുണ്ട്. മലയാളത്തിൽ 2019 ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തെ തുടർന്നാണ് സമൂഹമാധ്യമങ്ങളിലും മറ്റുമായി കവര് എന്ന നീലവെളിച്ചം എന്താണെന്ന് പ്രചരിച്ചത്. പതിവുപോലെ ഇത്തവണയും കൊച്ചിയിലെ കായലുകളിലും തോടുകളിലും കവര് പൂത്തുതുടങ്ങിയിട്ടുണ്ട്. കവര് പൂക്കുന്ന സമയത്ത് രാത്രികളിൽ വെള്ളം ഇളക്കിയാൽ മനോഹരമായ നീല നിറമായി മാറും. ഇത് കാണാനാണ് ആളുകളെത്തുന്നത്. ബയോലൂമിനസെന്‍സ്Continue Reading

താമരശ്ശേരിയില്‍ നിന്ന് കാണാതായ പതിമൂന്നുകാരിയെ നാട്ടിലെത്തിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് കാണാതായ പതിമൂന്നുകാരിയെ നാട്ടിലെത്തിച്ചു. ബെംഗളൂരുവില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് താമരശ്ശേരി പൊലീസ് ബെംഗളൂരുവിലെത്തി പെണ്‍കുട്ടിയെ തിരികെയെത്തിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധുവായ മുഹമ്മദ് അജ്‌നാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയെ നാളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും യുവാവിന് മേല്‍ എന്തെങ്കിലും വകുപ്പുകള്‍ ചുമത്തണോ എന്നകാര്യത്തില്‍ തീരുമാനമെടുക്കുക. മാര്‍ച്ച്‌ പതിന്നൊന്ന് മുതലായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന്Continue Reading

ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ; വ്യാജ ആധാർ നിർമ്മാണ കേന്ദ്രവും, ലഹരി വില്പനയും കണ്ടെത്തി പോലീസ്.

പെരുമ്പാവൂർ: ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ പോലീസ് നടത്തിയ ഊർജിത പരിശോധനയിൽ നിരവധി കുറ്റകൃത്യങ്ങൾ കണ്ടെത്തി. പ്രൈവറ്റ് ബസ് സ്റ്റാൻ്റിലെ ഷോപ്പിംഗ് കോംപ്ലക്സിലെ ആസാം സ്വദേശിയായ ഹാരിജുൾ ഇസ്ലാമിന്റെ മൊബൈൽ ഷോപ്പിൽ പ്രവർത്തിച്ചിരുന്ന വ്യാജരേഖ നിർമ്മാണ കേന്ദ്രം പോലീസ് പിടികൂടി. ഇതര സംസ്ഥാനത്തൊഴിലാളികൾക്ക് വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചു കൊടുത്തിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ മറ്റിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഹെറോയിൻ,Continue Reading

rain

മലപ്പുറം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വേനല്‍ മഴ കനക്കുന്നു. വടക്കൻ കേരളത്തിലാണ് പ്രധാനമായും മഴ ശക്തമായിട്ടുള്ളതെങ്കിലും തലസ്ഥാന ജില്ലയിലടക്കം നേരിയ മഴ ലഭിക്കുന്നുണ്ട്. മലപ്പുറത്തും കോഴിക്കോടും മലയോര മേഖലയിലടക്കം കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. മലപ്പുറത്ത് നിലമ്ബൂർ, കരുളായി, വാണിയമ്ബലം, വണ്ടൂർ എന്നിവിടങ്ങളിലാണ് മഴ ശക്തമായത്. മേഖലയിലെ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. ചില സ്ഥലങ്ങളില്‍ റോഡ് ഗതാഗതം തടസപ്പെട്ടു. മരങ്ങള്‍ വീണ് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. മഴയില്‍ നിലമ്ബൂർContinue Reading

ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്‍റെ ഭാഗം'; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പ് പൂര്‍ണ്ണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്ന് സുപ്രീംകോടതി നിരീക്ഷണം. ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. വളര്‍ത്തുനായയായ ബ്രൂണോ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഹൈക്കോടതി പുറപ്പടുവിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസില്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീംകോടതിContinue Reading

കൊച്ചിയിൽ പോലീസ് ലഹരി വേട്ട തുടരുന്നു

കൊച്ചിയില്‍ ലഹരി വേട്ട തുടര്‍ന്ന് പോലീസ്. കളമശ്ശേരി കുസാറ്റ് പരിസരത്ത് ഇന്നലെ രാത്രി മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിലായി. ഭാരത് മാതാ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സൈദലി ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് രണ്ട് ഗ്രാം കഞ്ചാവ് പിടികൂടി. വിദ്യാര്‍ഥിയെ രാത്രി തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പോലീസ് കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ നടക്കുന്നത് കൂട്ടു കച്ചവടമാണെന്ന് പോലീസ് പറഞ്ഞു. ഹോസ്റ്റലിനകത്ത്Continue Reading

വീയപുരം :സെന്റ് അലോഷ്യസ് കോളേജില്‍ 36-ാം മത്  ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു കാവുകാട്ട് ആന്‍ഡ് ഫാ. സക്കറിയ പുന്നപ്പാടം മെമ്മോറിയല്‍ ഇന്റര്‍ കോളേജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ആരംഭിച്ചു. ഇന്നലെ നടന്ന ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ എടത്വ സെന്റ് അലോഷ്യസ് കോളേജ് മാര്‍ ഗ്രിഗോറിയോസ് കോളേജ് പുന്നപ്രയെ 1-0 ന് പരാജയപെടുത്തി. രണ്ടാം മത്സരത്തില്‍ റാന്നി സെന്റ് തോമസ് കോളേജ് മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിനെ 3-0 ന് പരാജയപെടുത്തി.അമ്പലപ്പുഴ ഡിവൈഎസ്പിContinue Reading

കൊച്ചി: എറണാകുളം അങ്കമാലിയില്‍ ഇടിമിന്നലേറ്റ് വയോധിക മരിച്ചു. വേങ്ങൂർ സ്വദേശി വിജയമ്മ വേലായുധൻ (65) ആണ് മരിച്ചത്.ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നല്‍ ജാഗ്രതാനിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റർ വരെയും വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു സംസ്ഥാനത്ത്Continue Reading

തിരുവനന്തപുരം: ആശ വർക്കർമാർക്ക് നല്‍കാനുള്ള മുഴുവൻ തുകയും നല്‍കിയെന്ന് കേന്ദ്ര മന്ത്രിയും ഇല്ലെന്ന് കേരളവും. ആശ വർക്കർമാരുടെ സമരം പരിഹാരമില്ലാതെ തുടരുമ്ബോഴാണ് കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആരോപണ പ്രത്യാരോപണങ്ങള്‍. ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്ബത്തിക വര്‍ഷം കേരളത്തിനുള്ള മുഴുവന്‍ തുകയും അനുവദിച്ചെന്ന പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് നിയമസഭയില്‍ മന്ത്രി വീണ ജോർജ് പറഞ്ഞു. കോ-ബ്രാന്‍ഡിങ്ങിന്റെ പേരില്‍ തടഞ്ഞുവെച്ച കാഷ് ഗ്രാന്റില്‍ ഒരു രൂപ പോലും കേന്ദ്രം നല്‍കിയിട്ടില്ല. യൂട്ടിലൈസേഷന്‍Continue Reading