പാര്‍ലമെന്‍റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ അഭിസംബോധനയോടെ പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. എട്ടു ദിവസമാണ് പാർലമെന്‍റ് സമ്മേളിക്കുക. വ്യാഴാഴ്ച ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്ബത്തെ അവസാന പാർലമെന്‍റ് സമ്മേളനമാണ് ഇത്. അതേസമയം, 14 എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ സമ്മേളനത്തില്‍ ഉയർന്ന ഒച്ചപ്പാടുകളെ തുടർന്നാണ് ഇവരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിക്കണമെന്ന സർക്കാർ അഭ്യർഥന ലോക്സഭ, രാജ്യസഭ അധ്യക്ഷന്മാർ അംഗീകരിച്ചതായി പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ്Continue Reading

പായിപ്ര പഞ്ചായത്തിൽ യുഡിഎഫ് ധാരണയെ അട്ടിമറിച്ച് എൽഡിഎഫിന് ഭരണം.

മുവാറ്റുപുഴ: പായിപ്ര പഞ്ചായത്തിൽ യുഡിഎഫ് ധാരണകളെ അട്ടിമറിച്ച എൽഡിഎഫിന് പഞ്ചായത്ത് ഭരണം ലഭിച്ചു. യുഡിഎഫ് ധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കോൺഗ്രസിലെ മാത്യൂസ് വർക്കി കാലാവധി പൂർത്തിയാക്കി രാജി സമർപ്പിക്കുകയും, മുസ്ലിം ലീഗ് പ്രതിനിധിയെ പ്രസിഡന്റായി തെരഞ്ഞെടുക്കാനുള്ള ശ്രമത്തിലുമായിരുന്നു. എന്നാൽ കോൺഗ്രസ്‌ വിമതനായ പി.എം.അസീസ് എൽഡിഎഫ് പിന്തുണയുമായി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേടിയെടുത്തു. ആറു മാസത്തേക്കെങ്കിലും പ്രസിഡന്റ്‌ സ്ഥാനം നൽകണമെന്ന തന്റെ അഭ്യർത്ഥന തള്ളിക്കളഞ്ഞ യുഡിഎഫ് നേതൃത്വത്തോടുള്ള പ്രതിഷേധമായാണ്Continue Reading

മകരവിളക്കിന് സുരക്ഷ ഉറപ്പാക്കാ൯ അധികമായി 1000 പൊലീസ് കൂടി

ശബരിമല: ഈ വ൪ഷത്തെ മകരവിളക്ക് ഉത്സവത്തിന് സുരക്ഷ ഉറപ്പാക്കാ൯ അധികമായി ആയിരം പൊലീസ് ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചിുവെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദ൪വേഷ് സാഹിബ്. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനായി ചേ൪ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് എസ്.പി.മാ൪, 19 ഡി.വൈ.എസ്.പിമാ൪, 15 ഇ൯സ്പെക്ട൪മാ൪ അടക്കമാണ് ആയിരം പേരെ അധികമായി നിയോഗിച്ചിരിക്കുന്നത്. സന്നിധാനം, പമ്ബ, നിലയ്ക്കല്‍, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലാണ് അധിക വിന്യാസം.Continue Reading

നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം.വി ഗോവിന്ദന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വക്കീല്‍ നോട്ടീസ് അയച്ചു. യഥാര്‍ത്ഥ വിവരങ്ങടങ്ങിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറഞ്ഞുപരത്തി പൊതുമണ്ഡലത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് എം.വി.ഗോവിന്ദൻ ശ്രമിച്ചതെന്നും ഇത് പൊതു പ്രവര്‍ത്തകൻ എന്ന നിലയില്‍ മാനഹാനി ഉണ്ടാക്കിയെന്നും മാപ്പ് പറയണമെന്നും രാഹുല്‍ അയച്ച നോട്ടീസില്‍ പറയുന്നു. അഡ്വ. മൃദുല്‍ ജോണ്‍Continue Reading

മുംബൈയില്‍ കപ്പല്‍ ജോലിക്ക് പോയ 21കാരൻ മരിച്ച നിലയില്‍.

തിരുവനന്തപുരം: മുംബൈയില്‍ കപ്പല്‍ ജോലിക്ക് പോയ 21കാരൻ മരിച്ച നിലയില്‍. പാറശാല സ്വദേശിയായ രാഹുലിനെയാണ് താമസിച്ചിരുന്ന ലോഡ്ജിന്റെ മുകളില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ചൊവ്വാഴ്ച വെളുപ്പിന് മൂന്നര മണിക്കാണ് രാഹുല്‍ അപകടത്തില്‍പ്പെട്ട വിവരം ലോഡ്ജിലെ ജീവനക്കാര്‍ കുടുംബത്തെ അറിയിക്കുന്നത്. ലോഡ്ജിന്റെ നാലാം നിലയില്‍ നിന്ന് താഴെക്ക് വീണു കിടക്കുന്ന നിലയില്‍ രാഹുലിനെ കാണുകയായിരുന്നു എന്നാണ് ലോഡ്ജിലെ ജീവനക്കാര്‍ അറിയിച്ചത്. ജോലി തരപ്പെടുത്തിContinue Reading

രഞ്ജിത്ത് ശ്രീനിവാസ് കൊലപാതക കേസ് : വിധി ഈ മാസം 20ന്

ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന ആലപ്പുഴയിലെ അഡ്വ രജ്ഞിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവി ഈ മാസം 20ന് വിധി പറയും. 2021 ഡിസംബർ 19 ന് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളാണ് നിലവിൽ വിചാരണ നേരിടുന്നത്. ആലപ്പുഴ ഡിവൈഎസ് പി എൻContinue Reading

മണ്ണു മാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് ഓപ്പറേറ്റർക്ക് ദാരുണമായ മരണം.

ഇടുക്കി: സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പണിയെടുത്തു കൊണ്ടിരിക്കുന്നതിനിടെ മണ്ണ് മാന്തിയന്ത്രത്തിന്റെ അടിയിൽപ്പെട്ട് ഓപ്പറേറ്റർ ദാരുണമായി മരിച്ചു. മൂന്നാർ പെരിയ കനാൽ സ്വദേശി ആനന്ദാണ്(29) അപകടത്തിൽപെട്ട് മരിച്ചത്. ഇടുക്കി വണ്ടൻമേട്ടിൽ ഉള്ള സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് മൂന്നുദിവസത്തോളമായി ആനന്ദ് മണ്ണുമാന്തി യന്ത്രവുമായി ജോലി ചെയ്യുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റ് ജോലിക്കാരാണ് മണ്ണുമാന്തിയന്ത്രത്തിന്റെ അടിയിൽ പെട്ട് മരിച്ചുകിടക്കുന്ന ആനന്ദിനെ കണ്ടത്. തുടർന്ന് പോലീസിനെ അറിയിക്കുകയും അവർ സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് അന്വേഷണംContinue Reading