ഇനി മുതല്‍ യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളം; പുതിയ പദ്ധതിയുമായി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ തന്നെ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുമായി കെഎസ്‌ആര്‍ടിസി. സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വായുമായി ചേര്‍ന്നാണ് കെഎസ്‌ആര്‍ടിസി കുപ്പിവെള്ള വിതരണം ആരംഭിക്കുന്നത്. ഒരു ലിറ്ററിന് 15 രൂപ നിരക്കില്‍ സൂപ്പര്‍ ഫാസ്റ്റ് മുതല്‍ ഉയര്‍ന്ന ശ്രേണിയിലുള്ള എല്ലാ സര്‍വീസുകളിലും ബസിനുള്ളില്‍ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്. കൂടാതെ കെഎസ്‌ആര്‍ടിസിയെ ആശ്രയിച്ച്‌ എത്തുന്ന മറ്റു യാത്രക്കാര്‍ക്കായി കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍നിന്നും ശുദ്ധജലം നേരിട്ട് വാങ്ങാവുന്നതാണ്. കൂടാതെ ബള്‍ക്ക്Continue Reading

നഴ്‌സിങ് പഠനം കഴിഞ്ഞുള്ള ഒരുവര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടാ: സുപ്രീംകോടതി

നഴ്‌സിങ് പഠനം കഴിഞ്ഞുള്ള ഒരുവര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവച്ചു. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. നാലുവര്‍ഷത്തെ പഠനത്തിനിടെ ആറുമാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നഴ്‌സിങ് പഠനം കഴിഞ്ഞ് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ജോലിക്ക് കയറാനാകൂ എന്ന വ്യവസ്ഥ നേരത്തെയുണ്ടായിരുന്നു. ഈ വ്യവസ്ഥയാണ് സംസ്ഥാന സർക്കാർ തിരുത്തിയത്. നാലുവര്‍ഷത്തെ നഴ്‌സിങ്Continue Reading

T20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍

അഹമ്മദാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. സഞ്ജുവും റിഷഭ് പന്തുമാണ് വിക്കറ്റ് കീപ്പര്‍മാര്‍.രോഹിത് ശര്‍മ്മയാണ് നായകന്‍.ഹാര്‍ദിക് പാണ്ഡ്യയാണ് ഉപനായകന്‍ .ശിവം ദുബെയും ടീമിലുണ്ട്. ഐപിഎല്ലിലെ മിന്നുന്ന പ്രകടനാണ് സഞ്ജുവിന് ലോകകപ്പ് ടീമില്‍ ഇടം നേടികൊടുത്തത്. ടി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാണ് സഞ്ജു. 2007 ടി20 ലോകകപ്പില്‍ എസ് ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്നു. യുസ്വേന്ദ്ര ചാഹലിനെ കൂടാതെ കുല്‍ദീപ് യാദവുംContinue Reading

തീരദേശ മേഖലയില്‍ എൻഡിഎയ്ക്ക് വലിയ മുന്നേറ്റം ഉണ്ടായെന്ന് ശോഭ സുരേന്ദ്രൻ

ആലപ്പുഴ: തീരദേശ മേഖലയില്‍ എൻഡിഎയ്ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്ന് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. തീരദേശങ്ങളില്‍ ബിജെപിക്ക് അനുകൂല തരംഗമുണ്ടായി എന്ന് വേണം എല്‍ഡിഎഫ് സ്ഥാനാർഥിയുടെ പ്രതികരണത്തില്‍ നിന്ന് മനസിലാക്കാനെന്നും തീരദേശത്ത് തന്‍റെ വാക്കുകള്‍ സ്വാധീനിച്ചിട്ടുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ബിജെപിയെ പാഠം പഠിപ്പിക്കേണ്ട വലിയ ആളായി കെ.സി. വേണുഗോപാലിനെ കാണുന്നില്ലെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തിContinue Reading

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024: പോളിംഗ് ശതമാനം 52.25%

തിരുവനന്തപുരം: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആകെ പോളിങ് ശതമാനം -50.49 ശതമാനം പിന്നിട്ടു. 2,77,49,159 വോട്ടർമാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇവരില്‍ 1,43,33,499 പേർ സ്ത്രീകളാണ്. ആകെ വോട്ടർമാരില്‍ 5,34,394 പേർ 18-19 പ്രായക്കാരായ കന്നിവോട്ടർമാർമാരാണ്. കൂടാതെ 2,64232 ഭിന്നശേഷി വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്. പ്രായ, ലിംഗ ഭേദമന്യേ മുഴുവൻ വോട്ടർമാരും സമ്മതിദാന അവകാശം വിനിയോഗിച്ച്‌ രാഷ്ട്ര നിർമാണപ്രക്രിയയില്‍ പങ്കാളികളാണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർContinue Reading

കേരളത്തില്‍ യു.ഡി.എഫ് ഇക്കുറി ചരിത്ര വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫ് ഇക്കുറി ചരിത്ര വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ടു സീറ്റെങ്കിലും കിട്ടിയാല്‍ മഹാവിജയമെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവന തോല്‍വി സമ്മതിച്ചു കൊണ്ടുള്ള മുന്‍കൂര്‍ ജാമ്യമാണ്. കരിവന്നൂരിലും മാസപ്പടിയിലും ഇ.ഡി നോട്ടീസ് കാട്ടി ബി.ജെ.പി മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും വിരട്ടി നിര്‍ത്തിയിരിക്കുകയാണ്. അതിന്റെ ഭാഗമായി തൃശൂര്‍ മണ്ഡലത്തിലടക്കം ബി.ജെ.പി -സി.പി.എം അന്തര്‍ധാര ശക്തമാണെന്നും ഇതെല്ലാം മറികടന്ന് യു.ഡി.എഫ് 20ല്‍ 20 സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു.Continue Reading

ദുബായില്‍ മഴ; നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി

കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്കുള്ള വിമാനങ്ങള്‍ ഇന്നും റദ്ദാക്കി. കനത്ത മഴയെ തുടർന്നാണ് നടപടി. ബുധനാഴ്ച രാത്രി 10.20 ന് കൊച്ചിയില്‍ നിന്നും ദുബായിലേക്ക്ക്ക് പോകേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചക്ക് 12:15 ന് പുറപ്പെടുമെന്നാണ് അധികൃതർ നല്‍കുന്ന വിശദീകരണം. രാവിലെ 10.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12:30 ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 5.05 ന് ദുബായില്‍ നിന്നുംContinue Reading

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഡല്‍ഹി: ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളില്‍ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. 1625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടില്‍ വൈകീട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. 39 സീറ്റുകളില്‍ ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും പ്രചാരണം നടത്തും. പുതുച്ചേരി സീറ്റിലും ഇന്ന് പ്രചാരണംContinue Reading

സാംസ്കാരിക സദസ്സും കുടുംബ സംഗമത്തിനും തുടക്കമായി

കെപിസിസി വിചാർ വിഭാഗ് മാവേലിക്കര നിയോജക മണ്ഡലംതലസാംസ്കാരിക സദസ്സും കുടുംബ സംഗമവും വ്യത്യസ്തമായ സംഘാടനം കൊണ്ട് ഏറെ ശ്രദ്ധേയമായികലയും സാഹിത്യവും സാമൂഹിക രാഷ്ട്രീയ ചിന്തകളും സമന്വയിപ്പിച്ച് നടത്തിയ കൂട്ടായ്മയിൽ വീട്ടമ്മമാർ ഉൾപ്പടെ വിവിധ രംഗത്തുള്ളവർ സംബന്ധിച്ചു. ഫാസിസ്റ്റ് ശക്തികൾക്ക് എതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്താൻ അനുവദിക്കരുത്.ജനാധിപത്യത്തിൻ്റെ വായ്മൂടിക്കെട്ടി നീതി നിഷേധിക്കപ്പെടുന്ന വർഗീയ ഫാസിസ്റ്റ് ശക്തിക്ക് എതിരായി മതേതര ഇന്ത്യ നിലനിൽക്കണം .അതിനായി യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിനെ വിജയിപ്പിക്കണമെന്ന്Continue Reading

നാഷണൽ പെർമിറ്റ് ലോറിയുടെ ബാറ്ററി മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി.

പെരുമ്പാവൂർ: കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വളയൻചിറങ്ങരയിലെ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ പാർക്ക് ചെയ്തിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ ബാറ്ററി മോഷണം പോയത്. സംഭവത്തെ തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പോലീസാണ് ഐരാപുരം കൂഴൂർ പാറത്തട്ടേൽ മനുമോഹനനെ പിടികൂടിയത്. ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലൂടെയാണ് നിരവധി മോഷണ കേസുകളിൽ പ്രതിയായ മനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോടനാട് സ്റ്റേഷനിലെ മോഷണ കേസിൽ രണ്ടാഴ്ച മുമ്പ് ജയിലിൽ നിന്നിറങ്ങിയ മനുവിന് കുന്നത്തുനാട്, കുറുപ്പുംപടി,Continue Reading