ജൂലായ് ഒന്നിന് കോളേജുകളില്‍ പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി ആര്‍. ബിന്ദു
കണ്ണൂർ: സംസ്ഥാനത്ത് ജൂലായ് ഒന്നാം തീയ്യതി കോളജ് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ആര്‍ ബിന്ദു കണ്ണൂർ സർവകലാശാലയില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. നാല് വര്‍ഷ ബിരുദ ഓണേഴ്സ് പ്രോഗ്രാമിന്റെ ഔദ്യോഗിക തുടക്കം പ്രവേശനോത്സവത്തോടെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന കേന്ദ്രീകൃത പ്രവേശനോത്സവത്തിനൊപ്പം എല്ലാ കലാലയങ്ങളിലും പ്രവേശനോത്സവം നടത്തും. സ്‌കൂളുകളില്‍ പ്രവേശനോത്സവം നടത്തുന്നത് പോലെയായിരിക്കും കോളേജുകളിലും. നാട്ടിലെ ജനപ്രതിനിധികളെയും അറിയപ്പെടുന്നവരെയും രക്ഷിതാക്കളെയും എല്ലാം കോളജുകളില്‍ പ്രവേശനോത്സവത്തിനു ക്ഷണിക്കുമെന്നുംContinue Reading