സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം അപകടാവസ്ഥയിൽ: വി.ഡി. സതീശന്‍.

സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം അപകടാവസ്ഥയിലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. മാലിന്യനീക്കം നിലച്ചതിന്‍റെയും മഴക്കാലപൂർവ ശുചീകരണം നടത്താത്തതിന്‍റെയും ഗതികേടാണ് കേരളം അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും സതീശന്‍ പറഞ്ഞു. രോഗങ്ങള്‍ തടയുന്നതിന് ആവശ്യമായ ഒരു പ്രതിരോധവുമില്ല. അടിയന്തരമായി എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച്‌ മാരക രോഗങ്ങള്‍ പകരുന്നത് തടയുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കണം. സാംക്രമിക രോഗങ്ങളൊന്നും കേരളം വിട്ടു പോയിട്ടില്ലെന്നതിന്‍റെ അപകടകരമായ സൂചനയാണ് മലപ്പുറത്തെ നിപ മരണം. കോവിഡിന്Continue Reading

പാർലമെന്റിലും ചെങ്കോട്ട മേഖലയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിസന്ദേശവുമായി ഖലിസ്ഥാൻ

ന്യൂഡല്‍ഹി: പാർലമെന്റിന്റെ വർഷകാലസമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ പാർലമെന്റിലും ചെങ്കോട്ട മേഖലയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിസന്ദേശവുമായി ഖലിസ്ഥാൻ തീവ്രവാദികളെന്ന് അവകാശപ്പെടുന്ന സംഘം. സി.പി.എം. രാജ്യസഭാ എം.പി.മാരായ വി. ശിവദാസിനും എ.എ. റഹിമിനുമാണ് ഞായറാഴ്ച രാത്രിവൈകി സിഖ് ഫോർ ജസ്റ്റിസിന്റെപേരിലുള്ള സന്ദേശം ലഭിച്ചത്. ഖലിസ്ഥാൻ അനകൂലമല്ലെങ്കില്‍ എം.പി.മാർ വീട്ടിലിരിക്കേണ്ടിവരുമെന്നും സന്ദേശത്തില്‍ പറയുന്നു. ഇരുവരും ഉടൻതന്നെ ഡല്‍ഹി പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് വിവരശേഖരണത്തിന് വീട്ടിലെത്തിയതായി ശിവദാസൻ എം.പി. പറഞ്ഞു. പുതിയ പാർലമെന്റില്‍Continue Reading

കുടിശ്ശികയായ ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടേയെന്ന് സർക്കാരിനോട് ഹൈക്കോടതി.

കൊച്ചി: കുടിശ്ശികയായ ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടേയെന്ന് സർക്കാരിനോട് ഹൈക്കോടതി. ക്ഷേമപെൻഷൻ കിട്ടാത്തത് ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശി മറിയക്കുട്ടി ഉള്‍പ്പെടെയുള്ളവർ സമർപ്പിച്ച ഹർജി പരിഗണിക്കുമ്ബോഴാണ് ഹൈക്കോടതി ഇപ്രകാരം ചോദിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഷ്താഖ് മുഹമ്മദ്, ജസ്റ്റിസ് എസ് മനു എന്നിവരുടെ ബെഞ്ചാണ് ഹർജികള്‍ പരിഗണിച്ചത്. പെൻഷൻ നല്‍കുന്നതിലേക്കുള്ള കേന്ദ്ര സർക്കാർ വിഹിതവും, സെസ് വഴി ലഭിക്കുന്ന തുക ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കാൻ കഴിഞ്ഞContinue Reading

മലവെള്ളത്തിലൂടെ ഒഴുകിയെത്തിയ കാട്ടാനയുടെ ജഢം കരയ്ക്കു കയറ്റി

കോതമംഗലം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കുലംകുത്തി ഒഴുകിയ പുഴയിൽ മലവെള്ളത്തിനൊപ്പം കാട്ടാനയുടെ ജഢവും ഒഴുകിയെത്തി. നാട്ടുകാരാണ് കുട്ടമ്പുഴ പുഴയിലൂടെ ഒഴുകിയെത്തിയ ആനയുടെ ജഢം ആദ്യം കണ്ടത്. തുടർന്ന് വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും, വനപാലകരും ചേർന്ന് ഭൂതത്താൻകെട്ട് ഡാമിന്റെ താഴെ വച്ച് കാട്ടാനയുടെ ജഢം വലിച്ചു കരയ്ക്കു കയറ്റി. പോസ്റ്റ്മോർട്ടവും മറ്റും കഴിഞ്ഞതിനു ശേഷമേ മരണകാരണം വ്യക്തമാകുContinue Reading

പാലക്കാട് റെയില്‍വേ ഡിവിഷനില്‍നിന്ന് മംഗലാപുരം വേർപെടുത്താൻ സമ്മർദം ശക്തം.

പാലക്കാട് റെയില്‍വേ ഡിവിഷനില്‍നിന്ന് മംഗലാപുരം വേർപെടുത്താൻ സമ്മർദം ശക്തം. റെയില്‍വേക്ക് പാലക്കാട് ഡിവിഷനില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നത് മംഗലാപുരത്തുനിന്നാണ്. ഏറ്റവും വരുമാനമുള്ള പനമ്ബൂർ തുറമുഖം, മംഗലാപുരം റിഫൈനറി, മംഗളൂരു സെൻട്രല്‍, ജങ്ഷൻ സ്‌റ്റേഷനുകള്‍ പാലക്കാട്ടുനിന്ന് വേർപെടുത്തുന്നതോടെ വരുമാനത്തില്‍ മുന്നിലുള്ള പാലക്കാട്‌ ഡിവിഷൻ ഏറെ പിന്നോട്ടുപോകും. ഇവിടെനിന്നുള്ള ചരക്കുവരുമാനമില്ലാതായാല്‍ ഡിവിഷനെ സാരമായി ബാധിക്കും. വരുമാനം കുറവുള്ള പല സ്‌റ്റേഷനുകളും ഇല്ലാതാകുന്ന അവസ്ഥപോലും വരും.Continue Reading

മഴക്കാലയാത്ര സുരക്ഷിതമല്ലാത്ത അടിമാലി - നേര്യമംഗലം പാത.

കോതമംഗലം: മഴയും കാറ്റും വരുന്നതോടെ അപകടങ്ങൾ തുടർക്കഥയാവുകയാണ് നേര്യമംഗലം അടിമാലി റൂട്ടിൽ. ദേശീയപാതയിലേക്ക് സ്ഥിരം മരം മറിഞ്ഞു വീണും, ഒടിഞ്ഞു ചാടിയും ഗതാഗതം തടസ്സപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ചൊവ്വാഴ്ച പെയ്ത കനത്ത മഴയിലും നേര്യമംഗലം വില്ലാൻചിറ ഭാഗത്ത് മരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് കോതമംഗലത്ത് നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്നാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.Continue Reading

കീം എന്‍ജിനീയറിംഗ് പരീക്ഷാഫലം പ്രഖ്യാപിച്ചു, പി ദേവാനന്ദിന് ഒന്നാം റാങ്ക്

തിരുവനന്തപുരം: കീം എന്‍ജിനീയറിംഗ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആലപ്പുഴ സ്വദേശി പി.ദേവാനന്ദിനാണ് ഒന്നാം റാങ്ക്. മലപ്പുറം സ്വദേശി ഹഫീസ് റഹ്മാന്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. ആണ്‍കുട്ടികള്‍ക്കാണ് ആദ്യ മൂന്നു റാങ്കുകളും. എറണാകുളം സ്വദേശി പൂര്‍ണിമ രാജീവാണ് പെണ്‍കുട്ടികളില്‍ ഒന്നാമത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. ആദ്യ 100 റാങ്ക് പട്ടികയില്‍ എറണാകുളം ജില്ലയിലാണ് കൂടുതല്‍ പേരുള്ളത്. ആദ്യ നൂറു റാങ്കില്‍ 13 പെണ്‍കുട്ടികളും 87 ആണ്‍കുട്ടികളുമാണ്Continue Reading

റോഡ് പണി :സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: റോഡ് പണി സമയബന്ധിതമായി തീര്‍ക്കുന്നതിലും കരാറുകാരുടെ കുടിശിക നല്‍കുന്നതിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . സമീപകാല ചരിത്രത്തില്‍ കേരളത്തില്‍ റോഡുകള്‍ ഏറ്റവും മോശമായ സാഹചര്യത്തിലാണ് നജീബ് കാന്തപുരം അടിയന്തിര പ്രമേയത്തിന് നേട്ടീസ് നല്‍കിയത്. ഓരോ ജില്ലയിലെയും തകര്‍ന്നു കിടക്കുന്ന പ്രധാനപ്പെട്ട റോഡുകളുടെ പട്ടിക ഞങ്ങളുടെ കൈയിലുണ്ട്. തുടങ്ങുന്ന പണികള്‍ സമയബന്ധിതമായി തീരുന്നില്ല. കരാറുകാര്‍ക്ക് കോടികളാണ് കുടിശിക. പല പണികള്‍ എടുത്ത കരാറുകാര്‍ ഏതെങ്കിലുംContinue Reading

ലഹരി വിരുദ്ധ തെരുവുനാടകം നടത്തി

കുടശ്ശനാട് : എൻ എസ് എസ് ഹൈസ്കൂൾ വിമുക്തി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കുടശ്ശനാടിൻ്റെ വിവിധ ഭാഗങ്ങളിൽ ലഹരി വിരുദ്ധ തെരുവുനാടകവും മൈമും നടത്തി. ലഹരി വിരുദ്ധ റാലിയോടെ കുടശ്ശനാട് തെറ്റിക്കുഴി ജംഗ്ഷനിലാണ് പരിപാടികൾ തുടങ്ങിയത്. എക്സൈസ് സർക്കിൾ ഇൻസ്പക്ടർ പി അൻവർ സാദത്ത് നയിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണക്ലാസും നടന്നു. എക്സൈസ് സംഘടിപ്പിച്ച ചുവർ ചിത്ര നിർമ്മാണത്തിൽ സ്കൂൾ വിമുക്തി ക്ലബ് സമ്മാനം നേടിയിരുന്നുContinue Reading

പൈങ്ങോട്ടൂർ വൈസ് പ്രസിഡന്റിനെ അയോഗ്യനാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ.

കോതമംഗലം: പൈങ്ങോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാർ മുഹമ്മദിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി. അയോഗ്യനാക്കി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച നിസാർ യുഡിഎഫ് പിന്തുണയോടെ വൈസ് പ്രസിഡന്‍റ് ആയും, കോൺഗ്രസ് വിമത സിസി ജയ്സൺ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇടതുപക്ഷവും വലതുപക്ഷവും ആറംഗങ്ങൾ വീതം തുല്യമായ ഭരണസമിതിയിൽ സിസി ജയ്സണുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് നിസാര്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം രാജി വച്ച് പ്രസിഡന്‍റിനുള്ള പിന്തുണContinue Reading