തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ ഏപ്രില്‍ 11ന് അടച്ചിടും. വൈകിട്ട് 4.45 മുതല്‍ രാത്രി ഒമ്ബത് മണിവരെയാണ് അടച്ചിടുക. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. പുതുക്കിയ സമയക്രമം അതത് എയർലൈനുകളില്‍ നിന്ന് ലഭ്യമാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഏപ്രില്‍ 11ന് ശ്രീപത്മനാഭനും ഭക്തർക്കും യാത്രക്കായി തുറന്നുകൊടുക്കുകയും ചെയ്യും. പടിഞ്ഞാറെ നടയില്‍ നിന്ന് വൈകിട്ട് പുറപ്പെടുന്ന എഴുന്നള്ളത്ത്Continue Reading

പകർച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിരോധ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോ തദ്ദേശ സ്ഥാപന തലത്തിലും പദ്ധതി തയ്യാറാക്കും. മുൻ വർഷങ്ങളിലെ പകർച്ചവ്യാധികളുടെ കണക്കുകൾ പരിശോധിച്ച് ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി വിശകലനം നടത്തി പ്രതിരോധം ശക്തമാക്കും. ഈ ഹോട്ട് സ്പോട്ടുകളിൽ പ്രാദേശികമായ പ്രതിരോധ പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കർമ്മപദ്ധതി നടപ്പിലാക്കുകയും ചെയ്യും. ഇതിലൂടെ പ്രാദേശികമായി തന്നെ പകർച്ചവ്യാധികളെ പ്രതിരോധിക്കാനാകും.Continue Reading

അടിമാലി: പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കല്ലാർകുട്ടി കത്തിപ്പാറയിൽ അടിമാലി പോലീസ് നടത്തിയ പരിശോധനയിലാണ് പത്താംമൈൽ പുത്തൻപുരയ്ക്കൽ റെജി ജോസഫ് പിടിയിലായത്. വാഹനത്തിൽ റെജിയോടൊപ്പം ഉണ്ടായിരുന്ന കഞ്ചാവു വിതരണത്തിന്റെ മുഖ്യകണ്ണിയായ ഓടയ്ക്കസിറ്റി സ്വദേശി മധുമണി പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. റെജിക്ക് വിൽപ്പനക്കായി എറണാകുളത്തു നിന്നും കഞ്ചാവ് എത്തിച്ചതായാണ് പ്രാഥമിക വിവരം. പോലീസ് ഊർജിതമായ അന്വേഷണത്തിലാണ്.Continue Reading

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി വിജയകരമായി നടത്തി. ആർസിസിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗമാണ് നേപ്പാൾ സ്വദേശിയായ 3 വയസുകാരന് റോബോട്ടിക് സർജറി നടത്തിയത്. ഇടത് അഡ്രീനൽ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് റോബോട്ടിക് സാങ്കേതികവിദ്യയോടെ വിജയിപ്പിച്ചത്. മൂന്നാം ദിവസം യാതൊരുവിധ സങ്കീർണതകളുമില്ലാതെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. പീഡിയാട്രിക് റോബോട്ടിക് സർജറി വിജയകരമായി നടത്തിയ ആർസിസിയിലെ മുഴുവൻ ടീം അംഗങ്ങളെയും ആരോഗ്യവകുപ്പ്Continue Reading

നിരവധി ടെലി ഫിലിമുകളിലൂടെ ശ്രദ്ധേയനായ അർജുൻ കാവനാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “എമേത്താഡി എലോഹ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം കിടങ്ങൂരിൽ ആരംഭിച്ചു. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന വ്യത്യസ്തമായൊരു ഹൊറർ ചിത്രമാണിത്. ഒരു ഗ്രാമത്തിലെ ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട ശക്തമായ കഥ, വ്യത്യസ്തമായ അവതരണ ഭംഗിയോടെ, പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് സംവിധായകൻ.ഗ്രാമത്തിലെ റോഷൻ എന്ന തൊഴിലില്ലാത്ത ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ നീങ്ങുന്ന ചിത്രം, ഗ്രാമത്തിലെ അദ്ഭുത കാഴ്ചകളിലേക്കാണ് എത്തുന്നത്.ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾContinue Reading

ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ തുക ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച്‌ 45 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍ തുക ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ 45 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിലായി. പാലക്കാട് കവലക്കോട് സ്വദേശിനി ഹരിത കൃഷ്ണയെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യ ലിമിറ്റഡ് എന്ന ട്രേഡിങ് സ്ഥാപനത്തിലെ ഫ്രാഞ്ചൈസിയാണെന്ന് ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ആറ്റിങ്ങല്‍ സ്വദേശി കിരണ്‍കുമാറില്‍ നിന്നുമാണ് യുവതി പണം തട്ടിയത്. എട്ടുമാസം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് കിരണ്‍Continue Reading

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താകള്‍ക്കാണ് ഇന്നുമുതല്‍ പെൻഷൻ നല്‍കി തുടങ്ങിയത്. കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്ബത്തികമായി ഞെരുക്കുന്നതിനിടയിലാണ് കേരളം ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.Continue Reading

മൂന്നാർ രാജപാതക്കു വേണ്ടിയുള്ള സമരവും, അറസ്റ്റും; പന്തം കൊളുത്തി പ്രകടനവുമായി ജനങ്ങൾ

കോതമംഗലം: ചരിത്ര പ്രാധാന്യമുള്ള ആലുവ – മൂന്നാർ രാജപാത പുനരുദ്ധാരണ പ്രവർത്തനം നടത്തി പൊതുജനങ്ങൾക്ക് നൽകണമെന്ന് ആവശ്യവുമായി പ്രതിഷേധ പ്രകടനം നടത്തിയ രൂപത മുൻ ബിഷപ്പ് മാർ ജോർജ്ജ് പുന്നക്കോട്ടിലിനെതിരെയും മറ്റാളുകൾക്കെതിരെയും വനംവകുപ്പും, പോലീസും കേസെടുത്ത സംഭവത്തിൽ മലയോര മേഖലയിൽ വൻ പ്രതിഷേധം. ആലുവ മൂന്നാർ രാജപാത മാങ്കുളം ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് വൻ ജനാവലി ഉൾപ്പെട്ട പന്തംകൊളുത്തി പ്രകടനം നടന്നത്. പ്രതിഷേ പ്രകടനത്തിൽ വിവിധ രാഷ്ട്രീയ-സാമുദായിക സംഘടനാ പ്രവർത്തകർContinue Reading

ഹരിപ്പാട് : റെയില്‍വേ സ്റ്റേഷന് തെക്ക് ഭാഗത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 124 മാര്‍ച്ച് 20 ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 122 (ടെമ്പിള്‍ ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 125 (പള്ളിപ്പാട് ഗേറ്റ്) വഴിയോ പോകണം.Continue Reading

ആശാ വർക്കർമാരുടെ സമരം;ഇന്നുമുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരം

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്നുമുതൽ നിരാഹാര സമരം ചെയ്യുമെന്ന നിലപാടിൽ ഉറച്ചു ആശാ വർക്കർമാർ. ആശാ വർക്കർമാരുടെ ആവശ്യങ്ങൾ ഒന്നും അംഗീകരിക്കാതെ, സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ കാണണമെന്ന മന്ത്രി പറഞ്ഞെങ്കിലും സമരക്കാർ വഴങ്ങിയില്ല. ആവശ്യങ്ങൾ ഒന്നും സർക്കാർ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരുമെന്ന് ആശാ വർക്കർമാർ പ്രഖ്യാപിച്ചു. എൻഎച്ച്‌എം മിഷൻ സംസ്ഥാന കോർഡിനേറ്ററുമായി നടത്തിയ ചർച്ച തീരുമാനമാവാതെContinue Reading