നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം.വി ഗോവിന്ദന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വക്കീല്‍ നോട്ടീസ് അയച്ചു. യഥാര്‍ത്ഥ വിവരങ്ങടങ്ങിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറഞ്ഞുപരത്തി പൊതുമണ്ഡലത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് എം.വി.ഗോവിന്ദൻ ശ്രമിച്ചതെന്നും ഇത് പൊതു പ്രവര്‍ത്തകൻ എന്ന നിലയില്‍ മാനഹാനി ഉണ്ടാക്കിയെന്നും മാപ്പ് പറയണമെന്നും രാഹുല്‍ അയച്ച നോട്ടീസില്‍ പറയുന്നു. അഡ്വ. മൃദുല്‍ ജോണ്‍Continue Reading

മുംബൈയില്‍ കപ്പല്‍ ജോലിക്ക് പോയ 21കാരൻ മരിച്ച നിലയില്‍.

തിരുവനന്തപുരം: മുംബൈയില്‍ കപ്പല്‍ ജോലിക്ക് പോയ 21കാരൻ മരിച്ച നിലയില്‍. പാറശാല സ്വദേശിയായ രാഹുലിനെയാണ് താമസിച്ചിരുന്ന ലോഡ്ജിന്റെ മുകളില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ചൊവ്വാഴ്ച വെളുപ്പിന് മൂന്നര മണിക്കാണ് രാഹുല്‍ അപകടത്തില്‍പ്പെട്ട വിവരം ലോഡ്ജിലെ ജീവനക്കാര്‍ കുടുംബത്തെ അറിയിക്കുന്നത്. ലോഡ്ജിന്റെ നാലാം നിലയില്‍ നിന്ന് താഴെക്ക് വീണു കിടക്കുന്ന നിലയില്‍ രാഹുലിനെ കാണുകയായിരുന്നു എന്നാണ് ലോഡ്ജിലെ ജീവനക്കാര്‍ അറിയിച്ചത്. ജോലി തരപ്പെടുത്തിContinue Reading

രഞ്ജിത്ത് ശ്രീനിവാസ് കൊലപാതക കേസ് : വിധി ഈ മാസം 20ന്

ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന ആലപ്പുഴയിലെ അഡ്വ രജ്ഞിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവി ഈ മാസം 20ന് വിധി പറയും. 2021 ഡിസംബർ 19 ന് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളാണ് നിലവിൽ വിചാരണ നേരിടുന്നത്. ആലപ്പുഴ ഡിവൈഎസ് പി എൻContinue Reading

മണ്ണു മാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് ഓപ്പറേറ്റർക്ക് ദാരുണമായ മരണം.

ഇടുക്കി: സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പണിയെടുത്തു കൊണ്ടിരിക്കുന്നതിനിടെ മണ്ണ് മാന്തിയന്ത്രത്തിന്റെ അടിയിൽപ്പെട്ട് ഓപ്പറേറ്റർ ദാരുണമായി മരിച്ചു. മൂന്നാർ പെരിയ കനാൽ സ്വദേശി ആനന്ദാണ്(29) അപകടത്തിൽപെട്ട് മരിച്ചത്. ഇടുക്കി വണ്ടൻമേട്ടിൽ ഉള്ള സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് മൂന്നുദിവസത്തോളമായി ആനന്ദ് മണ്ണുമാന്തി യന്ത്രവുമായി ജോലി ചെയ്യുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റ് ജോലിക്കാരാണ് മണ്ണുമാന്തിയന്ത്രത്തിന്റെ അടിയിൽ പെട്ട് മരിച്ചുകിടക്കുന്ന ആനന്ദിനെ കണ്ടത്. തുടർന്ന് പോലീസിനെ അറിയിക്കുകയും അവർ സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് അന്വേഷണംContinue Reading

മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍

ഭക്തജനങ്ങളുടെ വലിയ ഒഴുക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല സന്നിധാനത്തേക്ക് ഉണ്ടായതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. മകരവിളക്കിനായി 30 ന് നട തുറക്കുമ്ബോള്‍ ഭക്തരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. അതനുസരിച്ചുള്ള മികച്ച സൗകര്യങ്ങള്‍ ഒരുക്കും. ഇതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.Continue Reading

സംസ്ഥാനത്തെ വ്യവസായ ഹബ്ബാക്കുക ലക്ഷ്യം : മന്ത്രി ജെ ചിഞ്ചുറാണി

സംസ്ഥാനത്തെ സംരംഭകർക്കു മാത്രമല്ല പുറത്തു നിന്നുള്ള സംരംഭകർക്കും ആവശ്യമായ പിന്തുണ ഉറപ്പാക്കി വ്യവസായത്തിന് എല്ലാ സാധ്യതയും തുറന്നു നൽകി ഒരു വ്യവസായ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പുതിയ സംരംഭങ്ങളാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഒൻപതു മാസത്തിനകം ഈ ലക്ഷ്യം കൈവരിക്കാനായി. പൂട്ടിക്കിടന്ന വ്യവസായങ്ങൾക്ക് പുതുജീവനേകാനും സർക്കാരിന് കഴിഞ്ഞതായും മാമം മൈതാനത്ത് നടന്ന ആറ്റിങ്ങൽ മണ്ഡലത്തിന്റെ നവകേരള സദസ്സിൽ Continue Reading

എല്ലാ ജില്ലയിലും കണ്‍സ്യൂമര്‍ഫെഡ്‌ ക്രിസ്‌മസ്‌, പുതുവത്സര ചന്തകള്‍ തുറക്കും

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ്‌ എല്ലാ ജില്ലയിലും ക്രിസ്‌മസ്‌, പുതുവത്സര ചന്തകള്‍ ആരംഭിക്കും. ഇതിനായി സര്‍ക്കാര്‍ സഹായമായി 1.34 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ച്‌ വിതരണം ചെയ്യാൻ സബ്‌സിഡി തുക ഉപയോഗിക്കും. ഉത്സവകാല വിപണി ഇടപെടലിന്‌ 75 കോടി രൂപയാണ്‌ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്‌. ഉത്സവകാല വില്‍പനയ്‌ക്കുശേഷം സബ്‌സിസി തുക അനുവദിക്കുന്നതാണ്‌ രീതി. ഇത്തവണ മുൻകൂറായിതന്നെ കണ്‍സ്യുമര്‍ഫെഡിന്‌ തുക അനുവദിക്കുകയായിരുന്നു.Continue Reading

നവകേരളാ സദസ് നടത്തിപ്പിനായി ജില്ലാ കളക്ടര്‍മാര്‍ പരസ്യ വരുമാനത്തിലൂടെ ചെലവ് കണ്ടെത്താനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ.

കൊച്ചി: നവകേരളാ സദസ് നടത്തിപ്പിനായി ജില്ലാ കളക്ടര്‍മാര്‍ പരസ്യ വരുമാനത്തിലൂടെ ചെലവ് കണ്ടെത്താനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. പണം സമാഹരിക്കുന്നതിനും കണക്കില്‍പ്പെടുത്തുന്നതിനും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഇല്ലെന്നതിനാലാണ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്. പത്തനംതിട്ട സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ ഉത്തരവെന്നായിരുന്നു ഹര്‍ജിയില്‍ വാദിച്ചത്. ഐഎഎസ് ദ്യോഗസ്ഥരും, സര്‍ക്കാര്‍ ജീവനക്കാരും നവകേരളാ സദസിന്റെ ഭാഗമാകുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസംContinue Reading

കുസാറ്റ് ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണത്തിന്റെ സ്വഭാവം സര്‍ക്കാര്‍ പത്ത് ദിവസത്തിനകം അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : കുസാറ്റ് ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണത്തിന്റെ സ്വഭാവം സര്‍ക്കാര്‍ പത്ത് ദിവസത്തിനകം അറിയിക്കണമെന്ന് ഹൈക്കോടതി. കെഎസ്യു നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഇടക്കാല ഉത്തരവ്. കൊച്ചി സര്‍വകലാശാലയ്ക്ക് ചില ഉത്തരവാദിത്തങ്ങളുണ്ടെന്ന് ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. പരിപാടി സംഘടിപ്പിച്ച കുട്ടികളെ വേദനിപ്പിക്കരുത്. ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല ഇതെന്നും ഹൈക്കോടതി. തുടക്കത്തിലേ തിരുമാനത്തിലെത്താനില്ല. ആവര്‍ത്തിക്കരുതാത്ത ദുരന്തമാണ് കുസാറ്റിലുണ്ടായത്. പ്രധാനപ്പെട്ട സംഭവമാണ് കോടതിക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ആര്‍ക്കുമേലും കരിനിഴല്‍ വീഴ്ത്താനില്ലെന്നുമായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെContinue Reading

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ അവസരം

ആലപ്പുഴ: തിരഞ്ഞെടുപ്പ് വകുപ്പിന്റെ സമ്മറി റിവിഷന്‍ 2024 നോടനുബന്ധിച്ച്‌ നവംബര്‍ 25, 26 ഡിസംബര്‍ 02, 03 തീയതികളില്‍ എല്ലാ താലൂക്ക്/വില്ലേജ് തലങ്ങളിലും പ്രത്യേക കാമ്ബയിന്‍ സംഘടിപ്പിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി അന്നേ ദിവസം എല്ലാ പോളിംഗ് ബുത്തുകളും തുറന്ന് പ്രവര്‍ത്തിക്കും. 17 വയസ് പൂര്‍ത്തിയായവര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം നേരിട്ടെത്തി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. കരട് വോട്ടര്‍ പട്ടികയിലെ ആബ്സെന്റ്/ഷിഫ്റ്റ്/മരണം എന്നീ കേസുകള്‍ ബൂത്ത് ലെവല്‍Continue Reading