വടകരയിലെ ജനങ്ങളോട് സി.പി.എം മാപ്പ് പറയണം: കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ധീഖ്

കോഴിക്കോട് : വടകരയിലെ ജനങ്ങളോട് സി.പി.എം മാപ്പ് പറയണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ധീഖ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം ജനകീയ വിഷയങ്ങള്‍ ഉയർത്തിപ്പിടിക്കുന്നതിന് പകരം വർഗീയ പ്രചാരണങ്ങള്‍ നടത്തി. വർഗീയ ധ്രുവീകരണത്തിന് ഇടവരുത്തുന്ന പ്രാകൃത ശൈലിയാണ് അവർ സ്വീകരിച്ചത്. വടകര കോഴിക്കോട് മേഖലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം അതിന് തെളിവാണ്. തീ തുപ്പുന്ന വർഗീയത ആളിക്കത്തിക്കുന്ന രീതി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനമായ സി.പി.എം ചെയ്യാൻ പാടില്ലാത്തതാണെന്നും സിദ്ധിഖ് പറഞ്ഞു. സൈബർContinue Reading

ലോറിയും കാറും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു

കണ്ണൂര്‍ കണ്ണപുരം പുന്നച്ചേരിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. പുന്നച്ചേരി പെട്രോള്‍ പമ്ബിന് സമീപമാണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ നാട്ടുകാരും പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എൻ.പത്മകുമാർContinue Reading

കണ്ണൂരില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂരില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ കൊറ്റാളിക്കാവ് പോസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം. സുവിഷത്തില്‍ സുനന്ദ വി ഷേണായി (78), മകള്‍ ദീപ വി ഷേണായി (44) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സുനന്ദയുടെ മൃതദേഹം ഡൈനിംഗ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു. പരേതനായ വിശ്വനാഥ ഷേണായിയുടെ ഭാര്യയാണ് സുനന്ദ. ദീപ അവിവാഹിതയാണ്.Continue Reading

വയനാട് സുഗന്ധഗിരി മരം മുറിക്കേസില്‍ ഡിഎഫ്‌ഒയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു.

കല്‍പ്പറ്റ: വയനാട് സുഗന്ധഗിരി മരം മുറിക്കേസില്‍ ഡിഎഫ്‌ഒയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു. ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കാതെയുള്ള നടപടി കോടതിയില്‍ നിലനില്‍ക്കില്ലെന്ന വിലയിരുത്തലിലാണ് സൗത്ത് വയനാട് ഡിഎഫ്‌ഒ ഷജ്‌ന കരീം ഉള്‍പ്പെടെയുള്ള മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ വനം മന്ത്രി താത്കാലികമായി മരവിപ്പിച്ചത്. സസ്പെൻഷൻ ഉത്തരവിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് അതിവേഗത്തിലുള്ള മരവിപ്പിക്കല്‍. വനം വകുപ്പിന്റെ വിജിലന്‍സ് വിഭാഗമാണ് കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുContinue Reading

പതിനേഴുകാരനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട് പതിനേഴുകാരനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പാടി അടിവാരം മേലെ പൊട്ടികൈയില്‍ ഷാനവാസിന്റെ മകന്‍ ഷാഹിദ് (17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടില്‍നിന്നും 50 മീറ്റര്‍ അകലെയുള്ള തോടിന്റെ കരയിലെ മരത്തിലായിരുന്നു ഷാഹിദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം പടപ്പറമ്ബ് ദറസിലെ വിദ്യാര്‍ഥിയാണ്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ല. മാതാവ്: ഷാഹിന. സഹോദരങ്ങള്‍: ഷാഫി, അന്‍സില്‍Continue Reading

പാനൂർ ബോംബ് സ്‌ഫോടന വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കും:ഷാഫി പറമ്പിൽ

പാനൂർ ബോംബ് സ്‌ഫോടനം ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്ബില്‍. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയാണ് ബോംബ് നിർമിച്ചത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും ഷാഫി പറഞ്ഞു. സി.പി.എമ്മുമായി ബന്ധമുള്ളവരാണ് സ്‌ഫോടനത്തിനു പിന്നിലുള്ളതെന്നും ഷാഫി പറഞ്ഞു. മറ്റ് രാഷ്ട്രീയ വിഷയങ്ങള്‍ പോലെ തന്നെ ആളുകളോട് ഇക്കാര്യവും പറയും. ബോംബ് നിർമിക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ എങ്ങനെയാണ് അവഗണിക്കാൻ കഴിഞ്ഞത്. റിപ്പോർട്ട് അവഗണിക്കാൻ നിർദേശം കൊടുത്തവർ തന്നെയാണ് ബോംബ്Continue Reading

കാണാതായ യുവതിയെയും മധ്യവയസ്‌കനെയും വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വടക്കഞ്ചേരിയില്‍ നിന്ന് കാണാതായ യുവതിയെയും മധ്യവയസ്‌കനെയും തൃശ്ശൂര്‍ ഒളകര വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി വിനോദ്, സിന്ധു എന്നിവരുടെ ദിവസങ്ങള്‍ പഴക്കമുളള മൃതദേഹമാണ് വനമേഖലയില്‍ നിന്ന് കണ്ടെത്തിയത്. കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി വിനോദിനെയും കടുമ്ബാമല ആദിവാസി കോളനിയിലെ സിന്ധുവിനെയും കഴിഞ്ഞ മാസം 27 മുതല്‍ കാണാതാവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തി വിനോദ് ആത്മഹത്യ ചെയ്‌തെന്നാണ്Continue Reading

പൂക്കോട് വെറ്റിനറി കോളേജ് ഇന്ന് തുറന്നു

വയനാട്: സിദ്ധാർത്ഥൻ്റെ മരണത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങള്‍ക്ക് ശേഷം പൂക്കോട് വെറ്റിനറി കോളേജ് ഇന്ന് തുറന്നു. ഹോസ്റ്റലില്‍ 5 ഇടത്ത് പുതിയ ക്യാമറകള്‍ സ്ഥാപിച്ചു. മാർച്ച്‌ നാലിനായിരുന്നു ക്യാമ്ബസ് അടച്ചത്. ക്ലാസുകള്‍ തുടങ്ങിയെങ്കിലും ക്യാമ്ബസ് സാധാരണപോലെയാവാൻ സമയമെടുക്കും. ഹോസ്റ്റലില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു.ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ 24 മണിക്കൂറും ഹോസ്റ്റലിലേക്കും ക്ലാസുകളിലേക്കും വിദ്യാർത്ഥികള്‍ക്ക് പോകാം. ഇത് നിയന്ത്രിക്കാൻ ആലോചനയുണ്ട്. ക്യാമ്ബസിലെ കുന്നിൻ മുകളിലടക്കം രാത്രി വിദ്യാർത്ഥികളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. സുരക്ഷ മുൻനിർത്തിയുള്ളContinue Reading

തലശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി ഇന്നു നാടിന് സമര്‍പ്പിക്കും

തലശേരി: തലശേരി – മാഹി ബൈപാസിന്റെ ഉദ്ഘാടനം ഇന്ന് . പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ബൈപാസ് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്. മാര്‍ച്ച്‌ 11 ന് രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയുള്ള സമയത്താണ് ഇതിന്റെ ലൈവ് സ്ട്രീമിങ് നടക്കുക. ചോനാടത്തെ പ്രത്യേക വേദിയില്‍ ഇതു പൊതുജനങ്ങള്‍ക്ക് കാണാന്‍ ദേശീയ പാത അതോറിറ്റി അധികൃതര്‍ പ്രത്യേക സൗകര്യമൊരുക്കുന്നുണ്ട് സ്പീക്കര്‍ എ.എന്‍ ഷംസീറും പൊതുമരാമത്ത്Continue Reading

പത്മജയുടെ പോക്ക് യുഡിഎഫിന് ഒരു ക്ഷീണവും ഉണ്ടാക്കില്ല:മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം

മലപ്പുറം: അനില്‍ ആന്‍റണി ബിജെപിക്ക് ഉണ്ടാക്കിയതിന്‍റെ ഇരട്ടി ബുദ്ധിമുട്ട് പത്മജ വേണുഗോപാല്‍ ഉണ്ടാക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. ബിജെപിക്ക് ബുദ്ധി ഉപദേശിക്കുന്നവരെ കുറിച്ചും അത് അനുസരിക്കുന്ന നേതാക്കളെ കുറിച്ചും ഓര്‍ത്താണ് തനിക്ക് സഹതാപം. പത്മജയുടെ പോക്ക് യുഡിഎഫിന് ഒരു ക്ഷീണവും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പത്മജക്ക് അർഹമായ അംഗീകാരം കോണ്‍ഗ്രസ് പാർട്ടി നല്‍കിയിട്ടുണ്ട്. ലോക്സഭയിലേക്കും നിയമസഭയിലേയ്ക്കുമായി മൂന്ന് തവണ മത്സരിക്കാനുള്ള അവസരം കൊടുത്തു. കെ.Continue Reading