വിവാദ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ കെ ലതിക പങ്കുവച്ചത് തെറ്റായിപ്പോയി:കെ കെ ശൈലജ

വിവാദ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ കെ ലതിക പങ്കുവച്ചത് തെറ്റായിപ്പോയെന്നും നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്നും കെ കെ ശൈലജ എംഎല്‍എ. കാഫിര്‍ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത്. തനിക്കെതിരേ നിരവധി വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായി. ഇക്കാര്യത്തിലും കേസുകളുണ്ട്. കാന്തപുരം എ പി അബൂബക്കര്‍ മുസ് ല്യാരുടെ പേരില്‍ വ്യാജ ലെറ്റര്‍ ഹെഡ് ഉപയോഗിച്ച്‌ പ്രചാരണം നടത്തി. ലൗ ജിഹാദ് പരാമര്‍ശമെന്ന പേരിലും വ്യാജപ്രചാരണം നടത്തിയതായിContinue Reading

ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ചാലിയാറില്‍നിന്ന് ഒരു മൃതദേഹംകൂടി കണ്ടെത്തി.

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ചാലിയാറില്‍നിന്ന് ഒരു മൃതദേഹംകൂടി കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് ചുങ്കത്തറ കൈപ്പിനി ചക്കൂറ്റി കടവില്‍നിന്നാണ് പുരുഷന്‍റേതെന്നു സംശയിക്കുന്ന മൃതദേഹം നാട്ടുകാര്‍ കണ്ടത്. എടക്കര പോലീസ് സ്ഥലത്തെത്തി മൃതദേഹം നിലമ്ബൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇതോടെ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കഴിഞ്ഞ 13 ദിവസങ്ങളിലായി കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 79 ആയി. ഇതില്‍ 40 പുരുഷന്മാരും 32 സ്ത്രീകളും മൂന്ന് ആണ്‍കുട്ടികളും നാലു പെണ്‍കുട്ടികളും ഉള്‍പ്പെടും.Continue Reading

ദുരന്ത ബാധിതര്‍ ഒറ്റയ്‌ക്കല്ല:പ്രധാനമന്ത്രി നരേന്ദ്ര മോദി.

വയനാട്ടില്‍ ദുരിത ബാധിതർക്കൊപ്പം നില്‍ക്കുന്നതാണ് ഏറ്റവും പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍പ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും കേരളം വിശദമായ മെമ്മോറാണ്ടം നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. താൻ പല വിഷമങ്ങളും നേരിട്ട് കണ്ടിട്ടുണ്ട്. തനിക്ക് അവരുടെ അവസ്ഥ മനസിലാകും. ദുരന്തബാധിതർ ഒറ്റയ്‌ക്കല്ല. കേന്ദ്രം കേരളത്തിനൊപ്പമാണ്. പുനരധിവാസം ഉള്‍പ്പടെയുള്ള എല്ലാ സഹായങ്ങളും നല്‍കും.നൂറ് കണക്കിനാളുകളുടെ സ്വപ്നങ്ങളാണ് തകർന്നത്. കേന്ദ്രത്തിന് കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യും. നാശനഷ്‌ടങ്ങളെ സംബന്ധിച്ച്‌ കേരളം വിശദമായContinue Reading

അർജുന്റെ ഭാര്യ കൃഷ്ണപ്രിയക്ക് വേങ്ങേരി സഹകരണ ബാങ്കില്‍ ജോലി നല്‍കും

കർണാടകയിലെ ഷിരൂരില്‍ മലയിടിച്ചിലില്‍ കാണാതായ അർജുന്റെ ഭാര്യ കൃഷ്ണപ്രിയക്ക് വേങ്ങേരി സഹകരണ ബാങ്കില്‍ ജോലി നല്‍കും. ജൂനിയർ ക്ലാർക്ക് തസ്‌തികയിലാകും നിയമനം. ബാങ്ക് അധികൃതർ നേരിട്ടെത്തി അർജുന്റെ കുടുംബത്തെ വിവരം അറിയിച്ചു. നേരത്തെ കൃഷ്‌ണപ്രിയയ്‌ക്ക് ജോലി നല്‍കുമെന്ന് കാലിക്കറ്റ് സിറ്റി സ‌ർവീസ് സഹകരണ ബാങ്കും അറിയിച്ചിരുന്നു. അർജുന്റെ ഭാര്യയ്‌ക്ക് ഉചിതമായ ജോലിനല്‍കാൻ സാധിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിക്കുകയായിരുന്നു. ജൂനിയർ ക്ലാർക്ക് തസ്‌തികയില്‍ കുറയാത്ത തസ്‌തികയില്‍ നിയമിക്കുന്നതിന് അനുവാദം ലഭിക്കുന്ന പക്ഷംContinue Reading

പ്രളയത്തിലും ഉരുള്‍പൊട്ടലിലും സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും നഷ്ടമായവര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല ഫീസില്ലാതെ നല്‍കും

പ്രളയത്തിലും ഉരുള്‍പൊട്ടലിലും സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും നഷ്ടമായവര്‍ക്ക് ഫീസും നടപടിക്രമങ്ങളും ഒഴിവാക്കി ഡ്യൂപ്ലിക്കേറ്റ് നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം. റവന്യൂ അധികൃതരുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാകും ഇവ നല്‍കുക. 2018ലെ പ്രളയത്തിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇതേ ഇളവ് നല്‍കിയിരുന്നു. പ്രളയദുരന്തത്തില്‍ മരിച്ചവർക്കും മുൻ സിന്‍ഡിക്കേറ്റംഗം ഡോ. പി. വിജയരാഘവന്റെ നിര്യാണത്തിലും സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം അനുശോചിച്ചു.Continue Reading

കണ്‍മഷിക്കൂടിന്റെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുള്ള പെണ്‍കുഞ്ഞ് മരിച്ചു

കണ്‍മഷിക്കൂടിന്റെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുള്ള പെണ്‍കുഞ്ഞ് മരിച്ചു. മുതലമട പാപ്പാൻചള്ളയില്‍ അജീഷ്-ദീപിക ദമ്ബതികളുടെ മകള്‍ ഋഷികയാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയമിടിപ്പ് കുറഞ്ഞതിനെതുടർന്ന് തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. ദിവസങ്ങള്‍ക്കുമുമ്ബാണ് ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. പിതാവ് അജീഷ് എറണാകുളത്തെ സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരനാണ്Continue Reading

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറത്ത് പൊതു നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി

മലപ്പുറം: ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറത്ത് പൊതു നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ ഉത്തരവ്. പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു. പക്ഷികളും വവ്വാലുകളും മറ്റു ജീവികളും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്നും രോഗലക്ഷണങ്ങള്‍ ഉണ്ടാകുകയോ രോഗിയുടെ റൂട്ട് മാപ്പില്‍ അതേ സമയത്തുണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും ചെയ്യണമെന്ന് കളക്ടർ വ്യക്തമാക്കുന്നു, രോഗം സ്ഥിരീകരിച്ച 14-കാരന്റെ സ്വദേശമായContinue Reading

പുറത്താക്കിയാലും കോണ്‍ഗ്രസ്‌ വിട്ടുപോകില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കെ. മുരളീധരന്‍

കോഴിക്കോട്‌: പുറത്താക്കിയാലും കോണ്‍ഗ്രസ്‌ വിട്ടുപോകില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കെ. മുരളീധരന്‍. കെ. കരുണാകരന്‌ ഇനിയൊരു ചീത്തപ്പേര്‌ ഉണ്ടാക്കില്ലെന്നും അദ്ദേഹം കോഴിക്കോട്‌ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. തൃശൂരിലെ തോല്‍വിയില്‍ ചര്‍ച്ച വേണ്ടെന്നു കരുതിയാണ്‌ വയനാട്‌ ക്യാമ്ബില്‍ പങ്കെടുക്കാതിരുന്നത്‌. ടി.എന്‍. പ്രതാപനും ഷാനി മോള്‍ ഉസ്‌മാനും വയനാട്‌ ക്യാമ്ബില്‍ തനിക്കെതിരേ ഒരു വിമര്‍ശനവും ഉന്നയിച്ചിട്ടില്ല. അവര്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നു. വയനാട്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചാല്‍ പ്രചാരണത്തില്‍ സജീവമാകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക്‌ ചുമതലContinue Reading

അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച കുട്ടി മരിച്ചു

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച കുട്ടി മരിച്ചു. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുല്‍ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. ജൂണ്‍ 24നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള കുളത്തില്‍ കുളിച്ച ശേഷമായിരുന്നു കുട്ടിയില്‍ രോഗലക്ഷണം കണ്ടത്. രണ്ടുമാസത്തിനിടെ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിക്കുന്ന മൂന്നാമത്തെ കുട്ടിയാണ് മൃദുല്‍. എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്? കെട്ടിക്കിടക്കുന്നContinue Reading

വീടിനു സമീപത്തെ പറമ്പിലിറങ്ങിയ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു.

ഗൂഡല്ലൂർ: വീടിനു സമീപത്തെ പറമ്പിൽ ഇറങ്ങിയ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. ഗൂഡല്ലൂർ അയ്യൻകൊല്ലി കൊളപ്പള്ളിയ്ക്കടുത്ത് വട്ടക്കൊല്ലി തട്ടാൻ പാറ മുരിക്കൻചേരിയിലെ നാഗമ്മാൾ (72) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. അപ്രതീക്ഷിതമായി തൊടിയിൽ ആനയെക്കണ്ട നാഗമ്മാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാട്ടാന തുമ്പിക്കൈയിൽ പിടികൂടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഓടിയെത്തിയ നാട്ടുകാർ ശബ്ദമുണ്ടാക്കി ആനയെ തുരത്തിയതിനു ശേഷം വീട്ടമ്മയെ പന്തല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആറു മാസത്തിനുള്ളിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെടുന്നContinue Reading