നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നത്: മുൻ മന്ത്രി പികെ അബ്ദു റബ്ബ്.

നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നതെന്ന് മുൻ മന്ത്രി പികെ അബ്ദു റബ്ബ്. ഷംസീര്‍ എന്ന മുസ്ലീം നാമമാണവര്‍ക്ക് പ്രശ്‌നം. പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഷംസീര്‍ വിശ്വസിക്കുന്ന മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളെയാണ് വിമര്‍ശിക്കേണ്ടത്. പകരം ഇസ്ലാമിനെയും മുസ്ലീങ്ങളെയും വലിച്ചിഴച്ച്‌ സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കുന്നത് എന്തിനാണെന്ന് റബ്ബ് ചോദിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അല്ലാഹു എന്നത് ഒരു മിത്താണെന്ന് ഷംസീര്‍ പറയുമോ എന്നാണ് ചോദ്യത്തിനെതിരെയും അബ്ദുറബ്ബ് രംഗത്തെത്തി.അല്ലാഹുവില്‍Continue Reading

മതമൗലികവാദികളുടെ ഗുഡ്സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് നാമജപഘോഷയാത്രയ്ക്കെതിരെ സര്‍ക്കാര്‍ കേസെടുത്തത്: കെ.സുരേന്ദ്രൻ.

മതമൗലികവാദികളുടെ ഗുഡ്സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് നാമജപഘോഷയാത്രയ്ക്കെതിരെ സര്‍ക്കാര്‍ കേസെടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തന്റെ മതത്തെ പുകഴ്ത്തുകയും ഹിന്ദുമതത്തെ നിന്ദിക്കുകയും ചെയ്ത സ്പീക്കര്‍ എഎൻ ഷംസീറിനെതിരെയാണ് കേസെടുക്കേണ്ടതെന്നും കോഴിക്കോട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇസ്ലാം മതത്തിന്റെ മഹത്വത്തെ കുറിച്ച്‌ പരസ്യമായി വാഴ്ത്തുന്ന ആളായ ഷംസീര്‍ ഗണപതിയെ അവഹേളിക്കുന്നത് പരമതനിന്ദയാണ്. ഇത് അംഗീകരിച്ചു തരാൻ സാധിക്കില്ല. മുത്തലാഖിനെ കുറിച്ചും മുസ്ലിം പെണ്‍കുട്ടികളുടെ സ്വത്തവകാശത്തെ കുറിച്ചും മറ്റ് പല അപരിഷ്കൃതമായ ആചാരങ്ങളെContinue Reading

പരിയാരത്ത് സഹകരണ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പരിയാരത്ത് സഹകരണ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സഹകരണ സൊസൈറ്റി ജീവനക്കാരിയെയാണ് പട്ടാപ്പകല്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുന്നരുവിലെ കടവത്ത് വളപ്പില്‍ സീന (45) ആണ് മരിച്ചത്. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫേര്‍ സൊസൈറ്റിയില്‍ തിങ്കളാഴ്ച്ച രാവിലെ പതിനൊന്നരയ്ക്കാണ്‌സംഭവം. മരണത്തിന് കാരണം വ്യക്തമാക്കി എഴുതി വെച്ച കത്ത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആരുമില്ലാത്ത സമയത്ത് സീന തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം പരിയാരം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ കണ്ണൂര്‍Continue Reading

കണ്ണൂക്കരയില്‍ തെരുവുനായ ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് : കണ്ണൂക്കരയില്‍ തെരുവുനായ ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അഴിയൂര്‍ സ്വദേശി അനില്‍ ബാബു (47) ആണ് മരിച്ചത്. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. കണ്ണൂക്കര – ഒഞ്ചിയം റോഡിലാണ് അപകടമുണ്ടായത് . അപകടമുണ്ടായപ്പോള്‍ ഡ്രൈവര്‍ പുറത്തേക്ക് തെറിച്ചു വീണിരുന്നു. പരുക്കേറ്റ അനില്‍ബാബുവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം വടകരContinue Reading

മലയാളി സൈനികന്‍ പഞ്ചാബിലെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു.

തിങ്കളാഴ്ചയുണ്ടായ ദാരുണമായ അപകടത്തില്‍ വയനാട് മാനന്തവാടി സ്വദേശിയായ സൈനികൻ പഞ്ചാബിലെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. പുതിയിടം കണ്ടംവീട്ടില്‍ മൊയ്തുവിന്റെ മകൻ ഹവില്‍ദാര്‍ ജാഫര്‍ അമൻ (39) പഞ്ചാബില്‍ അന്തരിച്ചു. ഇന്ത്യൻ മിലിട്ടറിയിലെ നഴ്സിംഗ് അസിസ്റ്റന്റ് ജാഫര്‍ ഞായറാഴ്ച കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതായി സൈനിക ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജാഫറിനെ ചണ്ഡിഗഡിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാ അത്യാധുനിക ക്രിട്ടിക്കല്‍ കെയര്‍ ഉറപ്പാക്കിയെങ്കിലും ഞായറാഴ്ചContinue Reading

സഹോദരങ്ങളായ കുട്ടികള്‍ മുങ്ങിമരിച്ചു

കോഴിക്കോട്: താമരശേരി കോരങ്ങാട്ട് സഹോദരങ്ങളായ കുട്ടികള്‍ മുങ്ങിമരിച്ചു. വട്ടക്കുരു അബ്ദുല്‍ ജലീലിന്‍റെ മക്കളായ മുഹമ്മദ് ആദി(13), മുഹമ്മദ് ആഷിര്‍(7) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ ട്യൂഷന് പോകുന്ന വീടിന് സമീപത്ത് ശുചിമുറി ടാങ്കിനായി നിര്‍മിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടം സംഭവിച്ചത്. ഏറെസമയമായിട്ടും കുട്ടികള്‍ ട്യൂഷന് എത്താതിരുന്നതിനെത്തുടര്‍ന്ന നടത്തിയ തെരച്ചിലിനിടെ, വെള്ളക്കെട്ടിന് സമീപത്ത് നിന്ന് ഇവരുടെ ചെരിപ്പും പുസ്തകവും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരെയും പുറത്തെത്തിച്ച്‌ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Continue Reading

വയനാട് മെഡിക്കൽ കോളജ്: അടുത്ത അധ്യായന വർഷം ക്ലാസ് ആരംഭിക്കാനായി സൗകര്യങ്ങളൊരുക്കാൻ നിർദേശം

വയനാട് മെഡിക്കൽ കോളജിൽ അടുത്ത അധ്യായന വർഷം എം.ബി.ബി.എസ്. ക്ലാസ് ആരംഭിക്കാനുള്ള സൗകര്യങ്ങളൊരുക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. നാഷണൽ മെഡിക്കൽ കമ്മീഷൻ ചൂണ്ടിക്കാട്ടിയ പോരായ്മകൾ സമയബന്ധിതമായി പരിഹരിക്കണം.  100 എം.ബി.ബി.എസ്. വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നതിനു എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകിയിരുന്നു. കേരള ആരോഗ്യ സർവകലാശാല പരിശോധന നടത്തി അംഗീകാരം ലഭ്യമാക്കിയിട്ടുണ്ട്. 2024ലെ അഡ്മിഷൻ നടത്താനായി ആദ്യ വർഷ ക്ലാസുകൾക്കുള്ള സൗകര്യങ്ങളൊരുക്കി എൻ.എം.സി.യുടെ അനുമതി ലഭ്യമാക്കുന്നതിനുള്ളContinue Reading

"സദാചാര അക്രമണം" നടത്തിയ കേസില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്‌റ്റില്‍. 

മലപ്പുറം: എടവണ്ണയില്‍ ബസ്‌ കാത്തുനിന്ന വിദ്യാര്‍ഥികളായ സഹോദരനും സഹോദരിക്കുംനേരെ “സദാചാര അക്രമണം” നടത്തിയ കേസില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്‌റ്റില്‍. സി.പി.എം. എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍(46), പഞ്ചായത്തംഗം ജസീല്‍ മാലങ്ങാടന്‍(39), ഡ്രൈവര്‍ അബ്‌ദുല്‍ ഗഫൂര്‍ തുവ്വക്കാട്‌(43), പുരോഗമന കലാ സാഹിത്യസംഘം അംഗം കരീം മുണ്ടേങ്ങര(55), സി.പിഎം ലോക്കല്‍ അംഗം മുഹമ്മദാലി തൃക്കലങ്ങോട്‌(53) എന്നിവരെയാണ്‌ എടവണ്ണ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രതികളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍Continue Reading

4 മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ യുവതി പതിനെട്ടുകാരനായ കാമുകനൊപ്പം ഒളിച്ചോടിയെന്ന് പരാതി

മലപ്പുറം: 4 മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ യുവതി പതിനെട്ടുകാരനായ കാമുകനൊപ്പം ഒളിച്ചോടിയെന്ന് പരാതി. ഭാര്യ നജ്മ കൂടെ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശി രാജുവിനൊപ്പം പോയെന്ന് പറഞ്ഞ് ഭര്‍ത്താവ് റഹീമാണ് പോലീസിനെ സമീപിച്ചത്. ബിഹാര്‍ സ്വദേശി ആണിയാള്‍. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. റഹീം മാര്‍ബിള്‍ ജോലിക്കാരനാണ്. ഭാര്യ നജ്മ കുബ്ബൂസ് കമ്ബനിയിലെ ജോലിക്കാരിയാണ്. രാജുവും കുബ്ബൂസ് കമ്ബനിയിലെ ജോലിക്കാരനാണ്. ഇരുവരുടെയും ഫോണുകളും സ്വിച്ച്‌ ഓഫാണെന്ന് പൊലീസ്Continue Reading