പോളിസി തുക നല്‍കാന്‍ വീഴ്ച്ച വരുത്തിയ ഇന്‍ഷൂറന്‍സ് കമ്ബിനി പത്തുലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാൻ ഉത്തരവായി

തലശേരി: ഇന്‍ഷൂറന്‍സ് പോളിസി പ്രാബല്യത്തിലുണ്ടായിരുന്നിട്ടും കാന്‍സര്‍ ബാധിച്ചു മരണപ്പെട്ട തലശേരി സ്വദേശിനിയായ സ്ത്രീയുടെ കുടുംബത്തിന് പോളിസി തുക നല്‍കാന്‍ വീഴ്ച്ച വരുത്തിയ ഇന്‍ഷൂറന്‍സ് കമ്ബിനി പത്തുലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്ന് ഉപഭോക്തൃതര്‍ക്കപരിഹാരകോടതിവിധിച്ചു. തലശേരി എരഞ്ഞോളി ശ്രീകൃഷ്ണ ഭവനില്‍ അനിതാസുരേന്ദ്രന്‍ 2018-ഏപ്രിലില്‍ ഐ.സി. ഐ.സി. ഐ പ്രഡൂഷന്‍ഷ്യല്‍ കമ്ബിനിയില്‍ നിന്നും ഹാര്‍ട്ട്, കാന്‍സര്‍ പോളിസിയെടുത്തിരുന്നു. ആദ്യ പ്രീമിയം തദവസരത്തില്‍ കമ്ബിനി സ്വീകരിക്കുകയും ചെയ്തു. ആവര്‍ഷം തന്നെ അതിശക്തമായ വയറുവേദനContinue Reading

കോഴിക്കോട് പനി ബാധിച്ചുള്ള അസ്വാഭാവിക മരണം; നിപയെന്ന് സംശയം

കോഴിക്കോട് പനി ബാധിച്ചുള്ള അസ്വാഭാവിക മരണം. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. നിപ സംശയിക്കുന്നുണ്ട്. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. മരിച്ച വ്യക്തികളുടെ ശരീര സ്രവങ്ങള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയ ശേഷമായിരിക്കും നിപയാണോ എന്നതില്‍ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. ഇതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. മരിച്ച രണ്ട് പേര്‍ക്കും നിപContinue Reading

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മലപ്പുറം: കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥി പഞ്ചായത്ത് കുളത്തില്‍ മുങ്ങി മരിച്ചു. ചീക്കോട് കൊക്കറാമൂച്ചി വടക്കേതൊടി ഉമ്മറിന്റെ മകൻ കെ അഹമ്മദ് കബീര്‍ ആണ് മരിച്ചത്. ഉച്ചക്ക് മദ്രസ വിട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥി. ഒളവട്ടൂര്‍ എഎംഎല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് അഹമ്മദ് കബീര്‍. കുട്ടിക്ക് നീന്തല്‍ അറിയില്ലായിരുന്നു എന്നാണ് വിവരം. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലContinue Reading

മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി നിര്‍ദേശം നല്‍കി

വയനാട്: മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനവും ചികിത്സയും ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരണമടഞ്ഞവരുടെ ബന്ധുക്കളുടെ ദു:ഖത്തില്‍ പങ്കുചേരുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നതായി മന്ത്രി പറഞ്ഞു. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. വയനാട് മാനന്തവാടിയിലെ ജീപ്പ് അപകടത്തിന്‍റെയും അപകടത്തില്‍ മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും കൂടുതല്‍ വിവരങ്ങള്‍Continue Reading

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിക്ക് ബൈക്ക് ഓടിക്കാന്‍ കൊടുത്തു: മാതാവിന് കോടതി മുപ്പതിനായിരം രൂപ പിഴ വിധിച്ചു.

കണ്ണൂര്‍: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിക്ക് ബൈക്ക് ഓടിക്കാന്‍ കൊടുത്ത സംഭവത്തില്‍ മാതാവിന് കോടതി മുപ്പതിനായിരം രൂപ പിഴ വിധിച്ചു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ചൊക്ലി കവിയൂര്‍ സ്വദേശിനിക്ക് പിഴ വിധിച്ചത്. ഇവരുടെ പേരിലുള്ള ബൈക്ക് മാഹി ജെ എന്‍ എച്ച്‌ എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 16 വയസ്സുകാരന് ഓടിക്കാന്‍ കൊടുത്തതായിരുന്നു. മനുഷ്യജീവന് അപകടം ഉണ്ടാക്കിയേക്കാം എന്ന അറിവോടെയാണ് വാഹനം ഓടിക്കാന്‍ നല്‍കിയത് എന്ന ശിക്ഷാര്‍ഹമായ കുറ്റത്തിനാണ് കോടതിContinue Reading

കണ്ണൂര്‍ റെയില്‍വെസ്‌റ്റേഷനു സമീപം രണ്ടു ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെസ്‌റ്റേഷനു സമീപം രണ്ടു ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് നടന്നു. മംഗ്‌ളൂര് ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ് പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പറിനും നേരെയാണ് കല്ലേറുണ്ടായത്. രണ്ടുട്രെയിനുകളുടെയും എവണ്‍ എ.സി കോച്ചുകളുടെ ഗ്‌ളാസിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഞായറാഴ്ച്ച രാത്രി 7.11-നും 7.16നുമാണ് അതീവസുരക്ഷാ മേഖലയായ കണ്ണൂര്‍റെയില്‍വെ സ്‌റ്റേഷനു സമീപത്തുനിന്നും കല്ലേറുണ്ടായത്. അക്രമത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്ത്‌അ ന്വേഷണമാരംഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അതിശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് റെയില്‍വെ പൊലിസ്Continue Reading

ഓണത്തിന് കോളേജുകളിലും സ്‌കൂളുകളിലും വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷത്തിന് വിലക്കുമായി മോട്ടാര്‍ വാഹന വകുപ്പ്.

ഓണത്തിന് കോളേജുകളിലും സ്‌കൂളുകളിലും വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷത്തിന് വിലക്കുമായി മോട്ടാര്‍ വാഹന വകുപ്പ്. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ രാജീവ് അറിയിച്ചു. കാ‌ര്‍, ജീപ്പ്, ബെെക്ക് എന്നിവയ്ക്ക് രൂപമാറ്റം വരുത്തി റാലി, റേസ് തുടങ്ങിയവ സംഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്കും ഉടമകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് സ്കൂളുകളിലും കോളേജുകളിലും മിന്നല്‍ പരിശോധനകള്‍ നടത്തും. രക്ഷിതാക്കളും അദ്ധ്യാപകരും ഇത്തരംContinue Reading

ലൈംഗിക അതിക്രമ കേസില്‍ അച്ഛന്‍ അറസ്റ്റിലായതിന്റെ മനോവിഷമവും അപമാനവുംമൂലം യുവാവ് ആത്മഹത്യചെയ്തു.

ആലത്തൂര്‍: കുട്ടികള്‍ക്ക്‌ നേരെയുള്ള ലൈംഗിക അതിക്രമ കേസില്‍ അച്ഛന്‍ അറസ്റ്റിലായതിന്റെ മനോവിഷമവും അപമാനവുംമൂലം യുവാവ് ആത്മഹത്യചെയ്തു. പാലക്കാട് ആലത്തൂരിനടുത്ത് തരൂരിലെ സ്വാമിനാഥനെ (51) തിങ്കളാഴ്ച രാത്രി പോക്‌സോ കേസില്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. എറണാകുളത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന 23-കാരനായ മകന്‍ വിവരമറിഞ്ഞ് രാത്രി വൈകി വീട്ടിലെത്തി. പിറ്റേന്ന് രാവിലെ വീട്ടുകാര്‍ വിളിച്ചെങ്കിലും വാതില്‍ തുറക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. വാതില്‍ പൊളിച്ചുനോക്കിയപ്പോള്‍ ഫാനില്‍ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് ആലത്തൂര്‍ പോലീസ് പറഞ്ഞു. സ്വാമിനാഥനെContinue Reading

ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ ഷംസീറും റിയാസും തമ്മിൽ മൽസരം ; വി.മുരളീധരൻ

സ്പീക്കർ എ.എൻ ഷംസീറും മന്ത്രി പി.എ.മുഹമ്മദ് റിയാസും ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ മൽസരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ സ്പീക്കറോട് സഹകരിക്കുമോ എന്നതിൽ പ്രതിപക്ഷം നിലപാട് വ്യക്തമാക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. ഭൂരിപക്ഷ സമുദായത്തിൻ്റെ വിശ്വാസങ്ങളെ അപമാനിച്ച സ്പീക്കറുടെ അധ്യക്ഷതയിൽ ചേരുന്ന സഭാനടപടികളിൽ പങ്കെടുക്കുമോയെന്ന് കോൺഗ്രസ് പറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സ്പീക്കർ തെറ്റ് ഏറ്റുപറയണമെന്ന് മുരളീധരൻ ആവർത്തിച്ചു. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണം. സിപിഎമ്മിൽ പലരും പല സമീപനം സ്വീകരിച്ച്Continue Reading

തളി ക്ഷേത്ര പരിസരം ഉള്‍പ്പെട്ട പൈതൃക പദ്ധതിയുടെ മുഴുവൻ ഫയലുകളും ഹാജരാക്കാൻ ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി

കോഴിക്കോട്: തളി ക്ഷേത്ര പരിസരം ഉള്‍പ്പെട്ട പൈതൃക പദ്ധതിയുടെ മുഴുവൻ ഫയലുകളും ഹാജരാക്കാൻ ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി. സംസ്ഥാന ടൂറിസം ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. വിശ്വാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ക്ഷേത്രക്കുളത്തിലെ കല്‍മണ്ഡപം ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു. എന്നാല്‍ നിലവിലുള്ള അറ്റാകുറ്റപണി തുടരാം. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോടും മലബാര്‍ ദേവസ്വത്തോടും വിശദീകരണം തേടി. തളി ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസര്‍, പാരമ്ബര്യ ട്രസ്റ്റി എന്നിവര്‍ക്ക്Continue Reading