ജനവിധി ഇന്ന്; വയനാടും ചേലക്കരയും പോളിംഗ് ബൂത്തിലേക്ക്

വയനാടും ചേലക്കരയും ഇന്ന് വീണ്ടും ബൂത്തിലേക്ക്. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. 16 സ്ഥാനാർത്ഥികളാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ ജനവിധി തേടുന്നത്. ഏഴ് മണ്ഡലങ്ങളായി 16.71 ലക്ഷം വോട്ടർമാരാകും വിധിയെഴുതുക. വണ്ടൂർ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും അധികം വോട്ടർമാരുള്ളത്. 2.34 ലക്ഷം പേരാണ് ഇവിടെയുള്ളത്. നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തില്‍ ആറ് പേരാണ് മത്സരരംഗത്തുള്ളത്. 2.13 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 180 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തില്‍‌ സജ്ജമാക്കിയിട്ടുള്ളത്.Continue Reading

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തില്‍‌

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തില്‍‌. വയനാട്, ചേലക്കര മണ്ഡലങ്ങളിലെ കൊട്ടിക്കലാശം നാളെ നടക്കും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. ആറിടങ്ങളില്‍ പ്രചാരണത്തിനെത്തുന്ന പ്രിയങ്ക, സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയില്‍ പൊതുയോഗത്തിലും പങ്കെടുക്കും. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദര്‍ശനത്തോടെയാകും പ്രിയങ്കാഗാന്ധി നാളെ കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക. പ്രിയങ്കയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധിയും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. കല്‍പ്പറ്റയിലും തിരുവമ്ബാടിയിലുമാണ് പ്രിയങ്കയും രാഹുലും കൊട്ടിക്കലാശത്തില്‍Continue Reading

സിനിമാ തിയറ്ററിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ്നാല് പേർക്ക് പരിക്ക്

കണ്ണൂർ: മട്ടന്നൂരില്‍ സിനിമാ തിയറ്ററിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് സിനിമ കാണുകയായിരുന്ന നാല് പേർക്ക് പരിക്കേറ്റു. തിയേറ്റർ ഹാളിന് മുകളിലുള്ള വാട്ടർ ടാങ്കാണ് തകർന്നത്. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ മട്ടന്നൂർ സഹിനാ സിനിമാസിലാണ് അപകടം നടന്നത്. പരിക്കേറ്റ നാല് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായാട്ടുപാറ കുന്നോത്ത് സ്വദേശി വിജിസ്‍ ( 30 ) , സുനിത്ത് നാരായണൻ ( 36 ), കൂത്തുപറമ്ബ് സ്വദേശി ശരത്ത് (Continue Reading

plusser coocker blast

മലപ്പുറം: പോത്ത് കല്ലില്‍ പ്രഷർ കുക്കർ പൊട്ടിതെറിച്ച്‌ അപകടം. ഒമ്ബത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. പോത്ത്കല്ല് ഉപ്പട ചാത്തമുണ്ടയിലാണ് അപകടമുണ്ടായത്. അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ അമ്മയുടെ ദേഹത്തിരുന്ന കുഞ്ഞിനാണ് പരിക്കേറ്റത്. അപകടം ഉണ്ടായ ഉടനെ കുഞ്ഞിനെ നിലമ്ബൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയശേഷം കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് മാറ്റിContinue Reading

കെഎസ്‌ആർടിസി ബസ് തലകീഴായി മറിഞ്ഞു;33 പേർക്ക് പരിക്ക്

മലപ്പുറം: നിയന്ത്രണം വിട്ട കെഎസ്‌ആർടിസി ബസ് തലകീഴായി മറിഞ്ഞു 33 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയില്‍ മലപ്പുറം തലപ്പാറയില്‍ ഉണ്ടായ അപകടത്തില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. സൂപ്പര്‍ ഫാസ്റ്റ് ബസ് പത്തടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. മലപ്പുറത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് അന്പതോളം പേർ ബസില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടിയിലെയും സമീപത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.അറുപതോളം പേര്‍ ബസ്സിലുണ്ടായിരുന്നു.നാട്ടുകാരും മറ്റു വാഹനങ്ങളില്‍ വന്നവരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.Continue Reading

ടി.വി.പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത

ടി.വി.പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. കൈക്കൂലി ആരോപണത്തില്‍ താൻ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് ആരോഗ്യവകുപ്പിന്‍റെ അന്വേഷണസംഘത്തിന് മുന്നില്‍ പ്രശാന്ത്. പ്രിൻസിപ്പല്‍ ഇൻചാർജ്, സൂപ്രണ്ട് എന്നിവരില്‍ നിന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി വിവരങ്ങള്‍ തേടിയിട്ടുണ്ട്. അന്വേഷണത്തിനായി അഡീഷണല്‍ ചീഫ് സെക്രട്ടറിയും, മെഡിക്കല്‍ വിദ്യാഭ്യാസ ജോയിൻ ഡയറക്ടറും അടങ്ങുന്ന സംഘമാണ് പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്‌ട്രീഷ്യനാണ് പ്രശാന്ത്. ഇതര ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കി മാറ്റുന്ന പട്ടികയിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.Continue Reading

കണ്ണൂർ സ്പോർട്സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 50ല്‍ അധികം കുട്ടികൾ ആശുപത്രിയില്‍

കണ്ണൂർ: കണ്ണൂർ സ്പോർട്സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 50ല്‍ അധികം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ നിന്ന് മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. അതേസമയം കൂടുതല്‍ കുട്ടികള്‍ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. ഉച്ചഭക്ഷണത്തിനൊപ്പം മീന്‍ കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായതെന്ന് കുട്ടികള്‍ പറയുന്നു. അതേസമയം, കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്. കടുത്ത ലക്ഷണങ്ങള്‍ കാണിച്ച്‌ നാല് കുട്ടികളെ എ.കെ.ജി. ആസ്പത്രിയിലേക്ക് മാറ്റി. തലവേദനയും ശരീരമാകെ ചുവന്ന് ചൊറിയുന്ന അവസ്ഥയിലായContinue Reading

കോഴിക്കോട് കെഎസ്‌ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം

കോഴിക്കോട് കെഎസ്‌ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. ഒരാള്‍ മരിച്ചു. കോഴിക്കോട് തിരുവമ്ബാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്ബുഴയിലേക്കാണ് കെഎസ്‌ആർടിസി മറിഞ്ഞത്. ബസിലുണ്ടായിരുന്ന കെഎസ്‌ആർടിസി കണ്ടക്ടർക്കും ഡ്രൈവർക്കും മറ്റു യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ബസ് റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേല്‍ മറിയുകയായിരുന്നു. ബസിൻറെ മുൻഭാഗത്തിരുന്ന മൂന്നു പേർക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. പുഴയോട് ചേർന്ന് കീഴ്മേല്‍ മറിഞ്ഞ നിലയിലാണ് കെഎസ്‌ആർടിസിContinue Reading

ഇടിമിന്നലേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു.

വണ്ടൂർ: ഇടിമിന്നലേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു. പോരൂർ അയനിക്കോട് സ്വദേശി മാഞ്ചേരികുരിക്കള്‍ ഷാഹിദ് (45) ആണ് മരിച്ചത്. പാണ്ടിക്കാട് വള്ളുവങ്ങാട് തറിപ്പടിയിലെ റബ്ബർ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ വെള്ളിയാഴ്ച ഉച്ചക്ക് 1.30ഓടെയാണ് മിന്നലേറ്റത്. പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Continue Reading

എസ്‌പിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയ നിലമ്ബൂര്‍ എംഎല്‍എ പി വി അൻവറിനെ പാറാവ് ഡ്യൂട്ടിയില്‍ നിന്ന പൊലീസ് തടഞ്ഞു

മലപ്പുറം: എസ്‌പിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയ നിലമ്ബൂര്‍ എംഎല്‍എ പി വി അൻവറിനെ ത‌ടഞ്ഞ് പൊലീസ്. എസ്പിയുടെ വസതിയില്‍ നിന്നും മരം മുറിച്ചെന്ന പരാതി അന്വേഷിക്കാനാണ് എംഎല്‍എ എത്തിയത്. എന്നാല്‍ പാറാവ് ഡ്യൂട്ടിയില്‍ നിന്ന പൊലീസ് ഉദ്യോഗസ്ഥൻ എംഎല്‍എയെ വസതിയിലേക്ക് കടത്തിവിട്ടില്ല. എസ്പി കുടുംബമായി താമസിക്കുന്ന വീടാണ് ഇതെന്നും എംഎല്‍എയെ കയറ്റി വിടാനുള്ള അനുമതി തന്നിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്. എസ്പിയെ അദ്ദേഹത്തിന്റെ ഓഫിസില്‍ പോയി കാണണമെന്നും പറഞ്ഞു. ആരോടും അനുമതിContinue Reading