അനധികൃതമായി സ്ഥാപിച്ച 78 പ്രചരണ സാമഗ്രികള്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു.

കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച 78 പ്രചരണ സാമഗ്രികള്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന 75 പോസ്റ്ററുകളും 3 ബാനറുകളുമാണ് നീക്കം ചെയ്തത്. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ചുവരെഴുത്തുകള്‍ കരി ഓയില്‍ ഉപയോഗിച്ച്‌ മായ്ക്കുകയും നോട്ടീസുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍, ബോർഡുകള്‍ എന്നിവ ഇളക്കി മാറ്റുകയുമാണു ചെയ്യുന്നത്. പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനൊപ്പം ഇത്തരം നിയമ ലംഘനങ്ങള്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ വീഡിയോയില്‍ പകർത്തുന്നുമുണ്ട്. നീക്കംContinue Reading

ഫെബ്രുവരി 22ന് കോട്ടയം ജില്ലയിൽ പട്ടയമേള

കോട്ടയം: ഫെബ്രുവരി 22ന് നടക്കുന്ന കോട്ടയം ജില്ലയിലെ പട്ടയമേളയുടെ വിജയത്തിനായി സഹകരണ-തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയില്‍ സംഘാടകസമിതി രൂപീകരണയോഗം ചേർന്നു. 22ന് ഉച്ചയ്ക്കു മൂന്നുമണിക്ക് പട്ടയവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂർ തേക്കിൻകാട് മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ നിർവഹിക്കും. തുടർന്ന് അന്നേദിവസം കെ.പി.എസ്. മേനോൻ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കോട്ടയം ജില്ലയിലെ പട്ടയവിതരണം സഹകരണ-തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ചടങ്ങില്‍ സർക്കാർ ചീഫ് വിപ്പ്Continue Reading

വീണയുടെ പരാതിയില്‍ ഷോണ്‍ ജോര്‍ജിനെതിരേ പോലീസ് കേസെടുത്തു

ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനെതിരേ കേസെടുത്ത് പോലീസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ നല്‍കി പരാതിയിലാണ് ഷോണിനെതിരേ തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കനേഡിയന്‍ കമ്ബനിയുമായി ബന്ധപ്പെട്ട് വീണയ്‌ക്കെതിരേ ഷോണ്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ചാണ് പരാതി. കനേഡിയന്‍ കമ്ബനി ഉണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ തനിക്കും കുടുംബത്തിനുമെതിരേ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണങ്ങള്‍ നടത്തി അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ പരാതി നല്‍കിയിരിക്കുന്നത്. തന്റെ പിതാവും ഭര്‍ത്താവുംContinue Reading

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. രാവിലെ ആറരയോടെ രാമപുരത്ത് പള്ളിയാമ്ബുറം ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. അമനകര സ്വദേശി സുബിന്‍ സാബു (18) ആണ് മരിച്ചത്. ഏറ്റുമാനൂരില്‍ ഐടിഐ വിദ്യാര്‍ഥിയാണ് മരിച്ച സുബിന്‍. രാവിലെ കോളജിലേക്ക് പോയ സുബിന്‍ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ വീണ്ടും വീട്ടിലെത്തിയ ശേഷം മടങ്ങുമ്ബോഴായിരുന്നു അപകടം. സുബിന്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചതിനേ തുടര്‍ന്ന് ഇയാള്‍ റോഡില്‍ തലയിടിച്ച്‌ വീഴുകയായിരുന്നുContinue Reading

കോട്ടയം പാസ്പോർട്ട് സേവകേന്ദ്രം കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു

കോട്ടയം പാസ്പോർട്ട് സേവാകേന്ദ്രത്തിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ നിർവഹിച്ചു. രാജ്യത്ത് സുതാര്യവും വേഗത്തിലുമുള്ള പാസ്പോർട്ട് സേവനം ലഭ്യമാക്കാൻ വിദേശകാര്യമന്ത്രാലയം പ്രയത്നിക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു.പാസ്പോർട്ട് സേവ പ്രോഗ്രാമിന്‍റെ രണ്ടാം പതിപ്പ് തയാറായി വരുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സമീപഭാവിയിൽ തന്നെ ഇ-പാസ്പോർട്ട് സംവിധാനം നിലവിൽ വരുമെന്നും ഇതോടെ വ്യാജപാസ്പോർട്ട് പോലുള്ള വെല്ലുവിളികൾ കുറയുമെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.പാസ്പോർട്ട് സേവനങ്ങളുടെ കാര്യത്തിൽ 2014 ന് ശേഷം വലിയ പുരോഗതി രാജ്യത്ത് ഉണ്ടായി.Continue Reading

വൈക്കത്ത് നിന്ന് ഗോവയില്‍ ന്യൂ ഇയര്‍ ആഘോഷിക്കാൻ പോയ 19കാരനെ കാണാനില്ല.

വൈക്കത്ത് നിന്ന് ഗോവയില്‍ ന്യൂ ഇയര്‍ ആഘോഷിക്കാൻ പോയ 19കാരനെ കാണാനില്ല. കുലശേഖരമംഗലം സ്വദേശി സഞ്ജയെ ആണ് ന്യൂഇയര്‍ മുതല്‍ കാണാതായത്. ഗോവ പൊലീസും തലയോലപ്പറമ്ബ് പൊലീസും യുവാവിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 29 നാണ് ഇവര്‍ വൈക്കത്ത് നിന്ന് സഞ്ജയും കൂട്ടുകാരും ഗോവക്ക് പോയത്. ശേഷം 30ന് ഗോവയില്‍ എത്തിയ ഇവര്‍ 31 ന് ആഘോഷം ആരംഭിച്ചു. നേരത്തെ ബുക്ക് ചെയ്ത പ്രകാരം വാ കത്തൂര്‍ ബീച്ചിലായിരുന്നു ആഘോഷContinue Reading