മാഞ്ഞൂർ റെയില്‍വേ മേല്‍പ്പാലത്തില്‍ മിനി വാൻ കത്തി നശിച്ചു
കോട്ടയം: മാഞ്ഞൂർ റെയില്‍വേ മേല്‍പ്പാലത്തില്‍ മിനി വാൻ കത്തി നശിച്ചു. കുന്നേല്‍ സാബു സെബാസ്റ്റ്യന്‍റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തി നശിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. കുറുപ്പന്തറയ്ക്ക് സമീപം മാഞ്ഞൂർ റെയില്‍വേ മേല്‍പ്പാലത്തില്‍വച്ചാണ് വാഹനം കത്തി നശിച്ചത്. വാഹനത്തില്‍നിന്ന് തീയും പുകയും ഉയർന്നതോടെ സാബു വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയതിനാല്‍ വൻ ദുരന്തം ഒഴിവായി. കടുത്തുരുത്തിയില്‍നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.Continue Reading