വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സജീവൻ കൊല്ലപ്പള്ളിയെ അറസ്റ്റ് ചെയ്ത് ഇഡി

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സജീവൻ കൊല്ലപ്പള്ളിയെ അറസ്റ്റ് ചെയ്ത് ഇഡി. കേസില്‍ മുൻപ് വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ കെപിസിസി ഭാരവാഹി കെകെ എബ്രഹാമിന്റെ വിശ്വസ്തനാണ് ഇപ്പോള്‍ പിടിയിലായ സജീവൻ കൊല്ലപ്പള്ളി. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവൻ, കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇഡിയുടെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ അടുത്ത മൂന്ന് ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. ബാങ്ക് ഭരണ സമിതി അംഗങ്ങളുംContinue Reading

മൈലപ്ര ബാങ്കില്‍ ബിനാമി വായ്പ തിരിച്ചടയ്ക്കാന്‍ ശ്രമം

പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്കില്‍ 89 ബിനാമി വായ്പകളിലായി 86.12 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനെ തുടര്‍ന്ന് വായ്പക്കാര്‍ പലരും തിരിച്ചടവിനായി ശ്രമം തുടങ്ങി. മൈലപ്ര സഹകരണബാങ്കുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കാനുള്ള നടപടികളുടെ ഭാഗമായി സഹകരണ വകുപ്പ് അടുത്തമാസം യോഗം വിളിക്കും. കുടിശികക്കാര്‍, ജപ്തി നടപടികള്‍ നേരിടുന്നവര്‍ എന്നിവര്‍ക്ക് പണം തിരികെ അടയ്ക്കാന്‍ 30 വരെ സമയം നല്‍കിയിട്ടുണ്ട്. അടിയന്തരമായി ഒരു കോടിContinue Reading

തിരുമാറാടിയിൽ അയൽവാസിയുടെ കുത്തേറ്റ് യുവാവ് മരിച്ചു.

മുവാറ്റുപുഴ: തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് അയൽവാസിയുടെ കുത്തേറ്റ് തിരുമാറാടി കല്ലുവളവിങ്കൽ സോണി(32) മരിച്ചത്. സംഭവത്തെത്തുടർന്ന് അയൽവാസിയായ കാക്കൂർ മണക്കാട്ട് താഴം മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി തലയ്ക്കും നെഞ്ചിനും കുത്തുകയായിരുന്നു. കുത്തേറ്റ് മുറ്റത്തു വീണുകിടന്ന സോണിയെ അയൽവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിനു ശേഷം ഓടിരക്ഷപ്പെട്ട മഹേഷ് സ്വന്തം വീട്ടിൽ കയറി വാതിൽ അടച്ചെങ്കിലും കൂത്താട്ടുകുളം പൊലീസെത്തി പ്രതിയെContinue Reading

സൈനികനെ മര്‍ദിച്ച്‌ മുതുകില്‍ പി.എഫ്‌.ഐ. എന്ന്‌ എഴുതിയാതായി പരാതി

കൊല്ലം: രാജസ്‌ഥാനില്‍ സൈനികനായി ജോലിനോക്കുന്ന യുവാവിനെ ഒരു സംഘമാളുകള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച ശേഷം മുതുകില്‍ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ ചുരുക്കപ്പേരായ പി.എഫ്‌.ഐ. എന്നെഴുതിയതായി പരാതി. കടയ്‌ക്കല്‍ ചാണപ്പാറ സ്വദേശിയായ ഷൈനിനാ (35)ണ്‌ മര്‍ദനമേറ്റത്‌. 24 ന്‌ അര്‍ധരാത്രി മുക്കടയില്‍ നിന്ന്‌ ചാണപ്പാറയിലേക്കുള്ള വഴിയിലെ റബര്‍ത്തോട്ടത്തിന്‌ സമീപമായിരുന്നു സംഭവം. സമീപപ്രദേശത്തെ ഓണാഘോഷത്തിന്‌ ശേഷം വീട്ടിലേക്കു പോവുകയായിരുന്ന ഇദ്ദേഹത്തെ ആളൊഴിഞ്ഞ സ്‌ഥലത്തുവച്ച്‌ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിച്ചെന്നാണു പരാതി. റോഡരികില്‍ വീണുകിടന്നContinue Reading

ലോണ്‍ ആപ്പ് തട്ടിപ്പില്‍ സൈബര്‍ ഓപ്പറേഷന്‍ വിഭാഗം നടപടികള്‍ കടുപ്പിച്ചു

ലോണ്‍ ആപ്പ് തട്ടിപ്പില്‍ സൈബര്‍ ഓപ്പറേഷന്‍ വിഭാഗം നടപടികള്‍ കടുപ്പിച്ചു. അന്വേഷണത്തിന് പൊലീസ് ഇന്റര്‍ പോളിന്റെ സഹായം തേടും. തട്ടിപ്പ് നടത്തുന്ന 72 ലോണ്‍ ആപ്പുകളുടെ പട്ടിക തയാറാക്കി പൊലീസ് കഴിഞ്ഞ ദിവസം ഗൂഗിളിന് അയച്ചിരുന്നു. ഇവയുടെ പ്രവര്‍ത്തനം വിലക്കണമെന്നും ഇവയുമായി ബന്ധപ്പെട്ട സൈറ്റുകള്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യണമെന്നും സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. ചൈന, മൗറീഷ്യസ്, ഇന്തോനേഷ്യ, സിംഗപ്പൂര്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അതേസമയംContinue Reading

താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തുടക്കം

താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തുടക്കം. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം തിരൂരിലെത്തി. തിങ്കളാഴ്ച രാവിലെ 11.30ഓടെ തിരൂര്‍ റെസ്റ്റ് ഹൗസിലെത്തിയ സംഘം താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുടെ മൊഴി രേഖപ്പെടുത്തി. സി.ബി.ഐ സംഘത്തോട് എന്തൊക്കെയാണ് നടന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഹാരിസ് ജിഫ്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈ അന്വേഷണ സംഘം കേസ് തെളിയിക്കുമെന്ന് വിശ്വസിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന്Continue Reading

വിദേശത്ത്‌ ജോലി വാഗ്‌ദാനം ചെയ്‌ത്‌ വിവിധ സംസ്‌ഥാനങ്ങളിലെ ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച്‌ കോടികള്‍ തട്ടിയെടുത്ത കേസില്‍ അച്‌ഛനെയും മകനെയും അരൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ആലുവ സ്വദേശികളായ എം.ആര്‍. രാജേഷ്‌(50), മകന്‍ അക്ഷയ്‌ രാജേഷ്‌(23) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. നാല്‍പതോളം ഉദ്യോഗാര്‍ഥികളില്‍നിന്നായി രണ്ടു കോടിയോളം രൂപ തട്ടിപ്പ്‌ നടത്തിയതായാണു പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്‌. സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: അരൂര്‍ മുക്കത്ത്‌ ഹാജിയാന്‍ ഇന്റര്‍നാഷണല്‍ ൈപ്രവറ്റ്‌ ലിമിറ്റഡ്‌ എന്ന ഏജന്‍സിയുടെ പേരിലാണു പ്രതികള്‍ ഓസ്‌ട്രേലിയയില്‍Continue Reading

കോതമംഗലത്ത് യുവതിയെ എയർപിസ്റ്റൾ ഉപയോഗിച്ച് വെടിവച്ചു കൊല്ലാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി.

കോതമംഗലം: മുവാറ്റുപുഴ രണ്ടാർകര സ്വദേശിയായ ജൗഹർകരീമിനെയാണ് യുവതിയെ വെടിവച്ചു കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി തന്റെ കാറിൽ പെൺകുട്ടിയേയും കൊണ്ട് ചെറുവട്ടൂരിലുള്ള സ്ഥാപനത്തിൽ എത്തുകയും, അവിടെ വച്ച് പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ പരാതിപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടിയത്. സാരമായി പരിക്കേറ്റ യുവതി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.Continue Reading

മാഫിയാ സംഘത്തലവനുമായി ബന്ധം:പോലീസുകാരന് സസ്‌പെൻഷൻ

മാഫിയാ സംഘത്തലവന്‍ അയൂബ്‌ഖാനുമായി ബന്ധം പുലര്‍ത്തിയ പോലീസുകാരന് സസ്‌പെൻഷൻ. കോടഞ്ചേരി പോലീസ്‌ സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ റിജിലേഷിനെയാണ്‌ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. അമ്ബലമുക്ക്‌ കൂരിമുണ്ടയില്‍ ഷെഡ്‌ കേന്ദ്രീകരിച്ചാണു അയൂബ്‌ഖാന്‍ പ്രവര്‍ത്തിച്ചിരുന്നത്‌. മയക്കുമരുന്ന്‌ കേസുമായി ബന്ധപ്പെട്ട്‌ പിടിയിലായ അതുലിനും അയൂബിനുമൊപ്പം റിജിലേഷ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ റിജിലേഷിനെ സസ്‌പെന്‍ഡ്‌ ചെയ്‌തുകൊണ്ട്‌ റൂറല്‍ എസ്‌.പിയാണ്‌ ഉത്തരവിട്ടത്‌. അയൂബും റിജിലേഷും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഫോട്ടോ പോലീസിനെContinue Reading

പിഎസ്‌സിയുടെ പേരില്‍ നിയമന തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍

തിരുവനന്തപുരം: പിഎസ്‌സിയുടെ പേരില്‍ നിയമന തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍. തൃശൂര്‍ സ്വദേശിനി രശ്മിയാണ് ഇന്ന് പോലീസില്‍ കീഴടങ്ങിയത്. രശ്മിയുടെ നേതൃത്വത്തിലായിരുന്നു ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം പിരിച്ചതെന്നാണ് വിവരം. പരീക്ഷ എഴുതാതെ ജോലി നല്‍കാമെന്ന് പറഞ്ഞു കബളിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ടൂറിസം, വിജിലൻസ്, ഇൻകംടാക്സ് എന്നീ ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ ക്ലര്‍ക്കായി നിയമം ലഭിച്ചുവെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. നാലു ലക്ഷം വീതം പണം നല്‍കിയവര്‍ ഈ നിയമന ഉത്തരവുമായിContinue Reading