തമിഴ്ബാലികയെ ദത്തെടുത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിക്ക് പോക്സോ കോടതി 109 വര്‍ഷം കഠിന തടവും 6.25 ലക്ഷം പിഴയും വിധിച്ചു.
തമിഴ്ബാലികയെ ദത്തെടുത്ത് വീട്ടിലാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിക്ക് പോക്സോ കോടതി 109 വര്‍ഷം കഠിന തടവും 6.25 ലക്ഷം പിഴയും വിധിച്ചു. പന്തളം കുരമ്ബാല പൂഴിക്കാട് ചിന്നക്കടമുക്ക് നെല്ലിക്കോമത്ത് തെക്കേതില്‍ അനിയനെന്നു വിളിക്കുന്ന തോമസ് സാമുവലി(63)നാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി എ. സമീര്‍ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷവും രണ്ടു മാസവും അധികതടവ് അനുഭവിക്കണം. പിഴ ത്തുക അതിജീവിതയ്ക്ക് നല്‍കാനും കോടതിContinue Reading