സര്‍ക്കാര്‍ ജോലി ലഭിക്കുവാനായി പിതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട മകൻ അറസ്റ്റില്‍

ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ ജോലി ലഭിക്കുവാനായി പിതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട മകൻ അറസ്റ്റില്‍. അമിത് മുണ്ട(25) യെയാണ് അറസ്റ്റ് ചെയ്തത്. സെൻട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിലെ (സിസിഎല്‍) ജീവനക്കാരനായ പിതാവ് റാംജി മുണ്ടയെ വധിക്കാനാണ് അമിത് പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി കൊലയാളികള്‍ക്ക് അമിത് ക്വട്ടേഷൻ നല്‍കുകയായിരുന്നു. പിതാവ് മരിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തിന്‍റെ ജോലി തനിക്ക് ലഭിക്കുമെന്ന ആഗ്രഹത്താലാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. നവംബര്‍ 16ന് രാംഗഢ് ജില്ലയിലെContinue Reading

അരീക്കോട്ട് യുവാവിന്‍റെ മരണം ദുരൂഹ; മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്ത് പരിശോധന നടത്താൻ പോലീസ്

മലപ്പുറം: അരീക്കോട്ട് യുവാവിന്‍റെ മരണം ദുരൂഹ സാഹചര്യത്തിലാണെന്ന് ആരോപണമു‌യര്‍ന്നതിന് പിന്നാലെ മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്ത് പരിശോധന നടത്താൻ പോലീസ്. അരീക്കോട് സ്വദേശി പുളിക്കയില്‍ തോമസിന്‍റെ (36) മരണത്തില്‍ ദുരൂഹത‌യുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ രംഗത്തെത്തിയത്. സുഹൃത്തുക്കളുടെ മര്‍ദനമേറ്റാണ് മരണമെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. നവംബര്‍ നാലിന് പുലര്‍ച്ചെ ആറോടെ തോമസിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. തോമസ്Continue Reading

ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു

തിരുവനന്തപുരം: ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പത്താനപുരം സ്വദേശി അജിന്‍ ആണ് മരിച്ചത്. യുവാവിനൊപ്പം മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമായത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടക്കുമ്ബോള്‍ യുവാവും യുവതിയും മദ്യലഹരിയിലായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. അജിൻ അബോധാവസ്ഥയിലായ കാര്യം യുവതിയാണ് ഹോട്ടല്‍ റിസപ്ഷനില്‍ അറിയിച്ചത്. മദ്യContinue Reading

കട കുത്തിത്തുറന്ന് സ്റ്റേഷനറി സാധനങ്ങളും പണവും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരത്ത് കട കുത്തിത്തുറന്ന് സ്റ്റേഷനറി സാധനങ്ങളും പണവും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എൻ പുരം സ്വദേശി ശ്രീനാരായണപുരത്ത് ശ്രീജിത്തിനെയാണ് (24) മതിലകം പൊലീസ് ഇൻസ്‌പെക്ടര്‍ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്‌. ഈ മാസം ഏഴിനാണ് എസ്.എൻ പുരത്തെ വിജയ് സ്റ്റോഴ്സ് കുത്തിത്തുറന്ന് സ്റ്റേഷനറി സാധനങ്ങളും 6000 രൂപയും കവര്‍ന്നത്. സി.സി ടി.വി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാള്‍ക്കെതിരെ മതിലകം, പഴയന്നൂര്‍Continue Reading

തിരുവല്ലയില്‍ കഞ്ചാവ് കേസ് പ്രതി എക്‌സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടറെ വെട്ടിപരിക്കേല്‍പ്പിച്ചു.

പത്തനംതിട്ട: തിരുവല്ലയില്‍ കഞ്ചാവ് കേസ് പ്രതി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജുവര്‍ഗീസിനെ വെട്ടിപരിക്കേല്‍പ്പിച്ചു. തിരുവല്ല പെരുന്തുരുത്തിയിലാണ് വ്യാഴാഴ്ച രാവിലെ 11 ഓടെ എക്‌സൈസ് ഉദ്യോഗസ്ഥന് നേരേ ആക്രമണമുണ്ടായത്. കഞ്ചാവു കേസുമായി ബന്ധപ്പെട്ട് കുറേ ദിവസങ്ങളായി എക്സൈസ് സംഘം തിരയുന്ന ഷിബു തോമസിനെ അറസ്റ്റ് ചെയ്യാന്‍ വന്ന ഉദ്യോഗസ്ഥനെയാണ് പ്രതി ആക്രമിച്ചത്. എക്‌സൈസ് സംഘത്തിന്റെ പിടിയിലാകുമെന്ന് മനസ്സിലാക്കിയ ഷിബു വടിവാള്‍ കൊണ്ട് ഇന്‍സ്‌പെക്ടറെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ട പ്രതിയെContinue Reading

വ്യാപാര സ്‌ഥാപനത്തില്‍നിന്ന്‌ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ കവര്‍ന്ന യു.പി സ്വദേശികൾ അറസ്‌റ്റില്‍.

കോട്ടയം: പാലായിലെ പ്രമുഖ വ്യാപാര സ്‌ഥാപനത്തില്‍നിന്ന്‌ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഉത്തര്‍പ്രദേശ്‌ (യു.പി) സ്വദേശികളായ അഞ്ചു പേര്‍ അറസ്‌റ്റില്‍. ഔറാദത്ത്‌ സന്ത്‌കബിര്‍ നഗര്‍ സ്വദേശികളായ സങ്കം (19), ദീപക്‌ (23), അമര്‍നാഥ്‌ (19), അമിത്‌ (21), അതീഷ്‌ (20) എന്നിവരാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്‌. കഴിഞ്ഞ ജനുവരി 31-നായിരുന്നു ഇവര്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്തത്‌. സ്‌ഥാപനത്തിന്റെ എം.ഡിയുടെ വാട്‌സ്‌ആപ്പ്‌Continue Reading

ആലുവയില്‍ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: ഈ ക്രൂരന് വധശിക്ഷ

ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാഖ് ആലമിനെതിരായ കോടതി വധശിക്ഷ വിധിച്ചു.ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചു വയസുകാരിയെ പ്രതി അസ്ഫാഖ് ആലം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കുന്നതായിരുന്നു കോടതി വിധി . അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന്Continue Reading

ആലുവയില്‍ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: ശിക്ഷ ഇന്ന്

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്‌ഫാക്ക് ആലത്തിന് എറണാകുളം പോക്സോ കോടതി ഇന്ന് രാവിലെ ശിക്ഷ വിധിക്കും. കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവുനശിപ്പിക്കല്‍ തുടങ്ങി 13 കുറ്റങ്ങള്‍ കോടതി ശരിവെച്ചിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് പ്രോസിക്യൂഷൻ വാദമുന്നയിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജി. മോഹൻരാജ് വാദിച്ചു. പ്രായം പരിഗണിക്കണമെന്നും മാനസാന്തരത്തിന് അവസരം നല്‍കണമെന്നും പ്രതിഭാഗം വാദമുന്നയിച്ചു.Continue Reading

വിദേശത്ത്‌ തൊഴില്‍ വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്‌റ്റില്‍

വിദേശത്ത്‌ തൊഴില്‍ വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്‌റ്റില്‍. മഹാരാഷ്‌ട്ര നവി മുംബൈ ഐരോളി കോംപ്ലക്‌സ്‌ ജുപീറ്റര്‍ കിഷോര്‍ വെനേറാം ചൗധരി(34) യെയാണ്‌ കാലടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. അസര്‍ബൈജാനില്‍ റിഗ്ഗില്‍ ജോലി വാങ്ങി നലകാമെന്നു പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ മലയാറ്റൂര്‍ സ്വദേശി സിബിനില്‍നിന്നും 1,25,000 രൂപ ഗൂഗിള്‍ പേ വഴി കൈപ്പറ്റിയ ശേഷം ജോലി നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. തുടര്‍ന്ന്‌ യുവാവ്‌ കാലടി പോലീസില്‍Continue Reading

ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ സംഭവം: ഭാര്യയും കാമുകനും അറസ്റ്റില്‍.

തമിഴ്നാട്ടിലെ ട്രിച്ചിയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. 26 കാരിയായ വിനോദിനിയാണ് 23 കാരനായ കാമുകൻ ഭാരതിയുടെ സഹായത്തോടെ ഭര്‍ത്താവ് പ്രഭുവിനെ കൊലപ്പെടുത്തിയത്. ഇവരെ കൂടാതെ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നവംബര്‍ അഞ്ചിന് പൂക്കച്ചവടക്കാരനായ പ്രഭുവിനെ കാണാൻ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സഹോദരൻ എവിടെ എന്ന് ചോദിച്ചപ്പോള്‍ തിരിച്ചെത്തിയില്ലെന്ന് വിനോദിനി മറുപടി നല്‍കുകയായിരുന്നു. സംശയം തോന്നിയ സഹോദരൻ പ്രഭുവിന്Continue Reading