കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു
ചെങ്ങന്നൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. മുളക്കുഴ പന്നിയുഴത്തില് അജയഭവനത്തില്‍ രാധ(57)യാണ് മരിച്ചത്. ഭര്‍ത്താവ് ശിവനെ(68) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സംഭവ സമയത്ത് ഇരുവരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കറിക്കത്തി കൊണ്ടാണ് കുത്തിയത്. രാധയെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് എത്തിയപ്പോഴേക്കും ശിവന് സമീപത്തെ കുറ്റിക്കാട്ടില്‍ കയറി ഒളിച്ചിരുന്നു. അവിടെ നിന്നാണ് ഇയാളെ പിടികൂടിയത്. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും വീട്ടില്‍ നിന്ന്Continue Reading