എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സർവീസില്‍ നിന്ന് സസ്പെന്‍ഡു ചെയ്തു

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സർവീസില്‍ നിന്ന് സസ്പെന്‍ഡു ചെയ്തു. പരിയാരം മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാരനാണ് പ്രശാന്ത്. സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി എടുത്തിരിക്കുന്നത്. സർക്കാർ സ‍ർവീസില്‍ റഗുലറൈസ്‌ ചെയ്യാനുള്ളവരുടെ പട്ടികയില്‍ പ്രശാന്തും ഉണ്ടായിരുന്നു. സർക്കാർ സർവീസിലിരിക്കെ പെട്രോള്‍ പമ്ബിന് അപേക്ഷിച്ചതും കൈക്കൂലി നല്‍കിയെന്നു പറഞ്ഞതും സർവീസ് ചട്ടലംഘനമാണെന്നും സസ്പെന്‍ഷൻ ഓർഡറില്‍ പറയുന്നു. കൂടുതല്‍ അന്വേഷണത്തിനും അച്ചടക്കContinue Reading

സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

നിലമ്പുർ : മലപ്പുറം നിലമ്ബൂരില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. അകമ്ബാടം എരഞ്ഞിമങ്ങാട് സ്വദേശി നിഷാദാണ് പിടിയിലായത്. സംഭവം നടന്ന് നാലുമാസത്തിന് ശേഷമാണ് നിലമ്ബൂർ പൊലീസ് പ്രതിയെ പിടികൂടുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടിക്ക് നേരെയാണ് ഇയാളുടെ അതിക്രമമുണ്ടായത്. തനിച്ച്‌ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ പിന്തുടർന്ന പ്രതി, എരഞ്ഞിമങ്ങാട് ഫോറസ്റ്റ് ഓഫീസിനു സമീപം എത്തിയപ്പോള്‍Continue Reading

ടെലഗ്രാം ആപ്പിലൂടെ സാമ്പത്തികതട്ടിപ്പ്; ഒരു കോടിയിൽപ്പരം രൂപ നഷ്ടപ്പെട്ട യുവാവ് പരാതിയുമായി രംഗത്ത്.

കൂത്താട്ടുകുളം: സോഷ്യൽ മീഡിയയിലൂടെ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്ന വാർത്തകൾ നിരന്തരം വന്നു കൊണ്ടിരിക്കുമ്പോഴും, ചതിക്കുഴികളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകുമ്പോഴും ടെലഗ്രാം ആപ്പിലൂടെ ഒരു കോടിയിൽപ്പരം രൂപ നഷ്ടപ്പെടുത്തിയ യുവാവ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. ക്രിപ്റ്റോ കറൻസിയുടെ പേരിൽ ടെലഗ്രാം അക്കൗണ്ടിൽ ചേർത്ത കൂത്താട്ടുകുളം സ്വദേശിയായ യുവാവിന് നാല്പതു ശതമാനം പലിശ വാഗ്ദാനം നൽകിയാണ് ഒരു മാസത്തിനിടെ പലപ്പോഴായി ഒരു കോടി ഇരുപതു ലക്ഷം രൂപ അജ്ഞാതസംഘം തട്ടിയെടുത്തത്. ടെലഗ്രാം ഗ്രൂപ്പ്Continue Reading

ഒളിവില്‍ പോയ പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യാൻ മടിച്ച്‌ പൊലീസ്.

കണ്ണൂർ: പാർട്ടിയും സർക്കാറും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണി യോഗത്തില്‍ പറഞ്ഞ് 24 മണിക്കൂർ പിന്നിട്ടിട്ടും ദിവ്യ എവിടെയെന്നുപോലും പൊലീസ് അന്വേഷിക്കുന്നില്ല. നവീൻ ബാബു മരിച്ച്‌ എട്ടാം ദിവസമായിട്ടും ദിവ്യയുടെ മൊഴിയെടുക്കാനും പൊലീസ് ശ്രമിക്കുന്നില്ല. ഇരിണാവിലെ വീട്ടില്‍നിന്ന് ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് പൊലീസിന് ആകെയുള്ള വിവരം. എ.ഡി.എമ്മിന് യാത്രയയപ്പ് നല്‍കിയ യോഗത്തില്‍ പങ്കെടുത്ത കലക്ടർ അരുണ്‍ കെ. വിജയൻ, ഡെപ്യൂട്ടി കലക്ടർമാർ ഉള്‍പ്പെടെയുള്ള മിക്കവരുടെയും മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു.Continue Reading

കഞ്ചാവു ബീഡി കത്തിക്കാൻ എക്സൈസ് ഉദ്യോഗസ്ഥരോട് തീപ്പെട്ടി ചോദിച്ച് യുവാക്കൾ

ഇടുക്കി: അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ തീപ്പട്ടി അന്വേഷിച്ച് ചെന്നത്. കുട്ടികളുടെ പ്രായവും, പെരുമാറ്റ രീതിയും കണ്ട ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കഞ്ചാവും, ഹാഷിഷ് ഓയിലും പിടികൂടിയത്. നിലവിൽ കേസെടുത്ത എക്സൈസ് സംഘം കുട്ടികൾക്ക് കഞ്ചാവ് ലഭിച്ച സ്രോതസിനേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Continue Reading

കരുവന്നൂര്‍ കള്ളപ്പണ ഇടപാട്:മുഖ്യപ്രതി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യപ്രതി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും സതീഷ് ചന്ദ്ര ശര്‍മയും അടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. വിചാരണ നീളുകയാണെങ്കില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സതീഷ് കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ പങ്കില്ലെന്ന് വ്യക്തമാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയാണ്Continue Reading

പിപി ദിവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി പരിഗണിക്കും

എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് സാധ്യത ഒഴിവാക്കാനായി പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ദിവ്യയെ സംബന്ധിച്ചടുത്തോളം അതി നിര്‍ണായകമാണ് കോടതിയുടെ ഇടപെടല്‍. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കാനാണ് സാധ്യത. അഴിമതിക്കെതിരെ സദുദ്ദേശപരമായിContinue Reading

ആലുവയില്‍ ഏഴ് സ്ത്രീകളടക്കം 12 അംഗ പെണ്‍വാണിഭ സംഘം പിടിയില്‍

കൊച്ചി : ആലുവയില്‍ ഏഴ് സ്ത്രീകളടക്കം 12 അംഗ പെണ്‍വാണിഭ സംഘം പിടിയില്‍. റൂറല്‍ എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് ആലുവ ബൈപ്പാസിന് സമീപത്തെ ഹോട്ടലില്‍ നിന്ന് ഇവരെ പിടികൂടിയത്. ഇന്നലെ വൈകിട്ടോടെ റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലില്‍ പരിശോധന നടത്തിയത്. മൂന്ന് മുറികളില്‍ നിന്നാണ് ഏഴ് സ്ത്രീകളെയും മൂന്ന് ഇടപാടുകാരെയും പിടികൂടിയത്. കൂടാതെ ആലുവ സ്വദേശികളായ രണ്ട് നടത്തിപ്പുകാരും പിടിയിലായി . മുറിയുടെContinue Reading

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മോഷണത്തിന് ശ്രമിച്ച വയോധികനെ പിടികൂടി

പുതുതായി പ്രവര്‍ത്തനം ആരംഭിച്ച കോഴിക്കോട് മാങ്കാവിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മോഷണത്തിന് ശ്രമിച്ച വയോധികനെ പിടികൂടി. കൊയിലാണ്ടി തിരുവങ്ങൂര്‍ അല്‍അമീന്‍ മഹലില്‍ മൊയ്തീന്‍കുട്ടി(66) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. 7500ഓളം രൂപ വില വരുന്ന ഗ്രോസറി സാധനങ്ങളാണ് ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. സാധനങ്ങള്‍ എടുത്ത ശേഷം ഇയാള്‍ ബില്ലിംഗ് കൗണ്ടറിലെ ജീവനക്കാരനെ കബളിപ്പിച്ച്‌ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. കോഴിക്കോട് കസബ പൊലീസ് സ്ഥലത്തെത്തി മൊയ്തീന്‍കുട്ടിയെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരേContinue Reading

പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കക്ഷിചേരാന്‍ നവീന്‍ ബാബുവിന്റെ കുടുംബം.

കണ്ണൂര്‍ മുന്‍ എഡിമ്മിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയയായ പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കക്ഷിചേരാന്‍ നവീന്‍ ബാബുവിന്റെ കുടുംബം. നാളെത്തന്നെ നടപടികള്‍ ആരംഭിക്കുമെന്നും കുടുംബം വ്യക്തമാക്കി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പി പി ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. 14-ന് രാവിലെയാണ് യാത്രയയപ്പിനെ പറ്റി അറിയുന്നതെന്നും കളക്ടര്‍ ക്ഷണിച്ചത് പ്രകാരമാണ് യോഗത്തില്‍ എത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രസംഗം സദുദ്ദേശത്തോടെ ആയിരുന്നുവെന്നും ദിവ്യ പറഞ്ഞു. നവീന്‍ ബാബുവിനെതിരെ കൂടുതല്‍Continue Reading