കഞ്ചാവുമായി ഷോപ്പിങ്‌ കോംപ്ലക്‌സ്‌ ഉടമയും രണ്ടു യുവാക്കളും അറസ്‌റ്റില്‍

ആലപ്പുഴ: രണ്ടു കിലോയോളം കഞ്ചാവുമായി ഷോപ്പിങ്‌ കോംപ്ലക്‌സ്‌ ഉടമയും രണ്ടു യുവാക്കളും അറസ്‌റ്റില്‍. നെടുമുടി പൂപ്പള്ളി ജങ്‌ഷനിലെ ഷോപ്പിങ്‌ കോംപ്ലക്‌സ് ഉടമ നെടുമുടി പഞ്ചായത്ത്‌ പതിനഞ്ചാം വാര്‍ഡില്‍ മോഹനവിലാസം അമൃതകുമാര്‍ (67), എറണാകുളം അരയങ്കാവ്‌ കല്ലേറ്റികരി കണ്ടക്കാട്‌ വീട്ടില്‍ ജിബിന്‍ സണ്ണി (20), കോട്ടയം ഓണംതുരുത്ത്‌ വളച്ചേല്‍ വീട്ടില്‍ ആന്റണി ജോയ്‌ (33) എന്നിവരെയാണ്‌ നെടുമുടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ചൊവ്വാഴ്‌ച രാത്രി എ.പി. 39 എസ്‌.ജി 0976 രജിസ്‌റ്റര്‍Continue Reading

യുവതിയെ പീഡിപ്പിച്ച കേസില്‍ ഐ.പി.സി. സഭയുടെ മറ്റം ചര്‍ച്ചിലെ പാസ്റ്റര്‍ സജി എബ്രഹാം അറസ്റ്റിലായി.

മാവേലിക്കര : യുവതിയെ പീഡിപ്പിച്ച കേസില്‍ ഐ.പി.സി. സഭയുടെ മറ്റം ചര്‍ച്ചിലെ പാസ്റ്റര്‍ സജി എബ്രഹാം അറസ്റ്റിലായി. പുനലൂര്‍ സ്വദേശിയാണ് സജി. സംഭവം നടന്നത് കഴിഞ്ഞമാസം 14-നായിരുന്നു. ചര്‍ച്ചിനുസമീപം വീട്ടുജോലിക്കെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സംഭവം യുവതി ഭര്‍ത്താവിനോടു വെളിപ്പെടുത്തുകയും തുടർന്ന് മാവേലിക്കര പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. വിശദമൊഴി നല്‍കിയിട്ടും പ്രതിയെ അറസ്റ്റുചെയ്യാന്‍ പോലീസ് വിസമ്മതം പ്രകടിപ്പിച്ചതോടുകൂടി അതിജീവിത ജില്ലാ പോലീസ് മേധാവിയെയും ഹൈക്കോടതിയെയും സമീപിച്ചത്തിനു ശേഷമാണ് മാവേലിക്കരContinue Reading

കൊല്ലപ്പെട്ട എ ബി വി പി ക്കാരെ അപമാനിച്ച സംഭവം : സി പി എം നേതാവ് വൈശാഖനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ടെന്ന് കോടതി

പരുമല പമ്പ കോളജിൽ എസ് എഫ്.ഐ അക്രമത്തിൽ കൊല്ലപ്പെട്ട എ ബി വി പി പ്രവർത്തകരെ അധിക്ഷേപിച്ച സി പി എം നേതാവിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി. തൻ്റെ മകനെതിരെ ചാനൽ ചർച്ചയിൽ അതീവ മോശമായ പരാമർശം നടത്തിയ സിപിഎം നേതാവ് തൃശൂർ സ്വദേശി വൈശാഖനെതിരെ മരണപ്പെട്ട എ ബി വി പി പ്രവർത്തകൻ അനു പി. എസിൻ്റെ അച്ഛൻ മാന്നാർ സ്വ ദേശിയായ ശശി പി. സി,Continue Reading

പള്ളുരുത്തിയില്‍ സംഘ‍‍ര്‍ഷത്തില്‍ ഒരാള്‍ മരിച്ചു

പള്ളുരുത്തിയില്‍ സംഘ‍‍ര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ലാസർ കൊലക്കേസിലെ പ്രതിയായ ലാല്‍ജു എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കച്ചേരിപ്പടി സ്വദേശിയായ ഫാജിസാണ് കുത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയ ഫാജിസിനെ പൊലീസ് പിടികൂടി. ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ട ലാല്‍ജു 2021ല്‍ കുമ്ബളങ്ങിയിലുണ്ടായ ലാസർ കൊലക്കേസില്‍ രണ്ടാം പ്രതിയാണ്. ലാല്‍ജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്Continue Reading

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ്‌ അസിസ്‌റ്റന്റും ഫീല്‍ഡ്‌ അസിസ്‌റ്റന്റും വിജിലന്‍സ്‌ പിടിയില്‍.

പുന്നപ്ര:കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ്‌ അസിസ്‌റ്റന്റും ഫീല്‍ഡ്‌ അസിസ്‌റ്റന്റും വിജിലന്‍സ്‌ പിടിയില്‍. പുന്നപ്ര വില്ലേജ്‌ അസിസ്‌റ്റന്റ്‌ വിനോദും ഫീല്‍ഡ്‌ അസിസ്‌റ്റന്റ്‌ അശോകനുമാണ്‌ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്‌. പുന്നപ്ര സ്വദേശിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലായിരുന്നു വിജിലന്‍സ്‌ പരിശോധന. വസ്‌തു തരം മാറ്റുന്നതിന്‌ ഇദ്ദേഹം കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റില്‍ അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച വസ്‌തു അളക്കാന്‍ വിനോദും അശോകനും എത്തി. ഫയല്‍ റവന്യു ഡിവിഷണല്‍ ഓഫീസില്‍ അയയ്‌ക്കണമെങ്കില്‍ 5,000 രൂപ വേണമെന്ന്‌Continue Reading

വെറ്ററിനറി കോളേജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടാം വർഷ ബിരുദ വിദ്യാർഥി സിദ്ധാർഥിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.

വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടാം വർഷ ബിരുദ വിദ്യാർഥി സിദ്ധാർഥിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. സിദ്ധാർഥിന്റെ ശരീരമാസകലം മർദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി റിപ്പോർട്ടിലുണ്ട്. മരണത്തിന് രണ്ടോ മൂന്നോ ദിവസം മുമ്ബുണ്ടായ മർദനത്തിൻ്റെ പാടുകളെന്നാണ് കണ്ടെത്തല്‍. അതേസമയം, സിദ്ധാർഥിന്റേത് തൂങ്ങിമരണമെന്ന സ്ഥിരീകരണം റിപ്പോർട്ടിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 12 വിദ്യാർഥികളെ കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. സിദ്ധാർഥിന്റെ മരണത്തില്‍ വൈത്തിരി പൊലീസ് അന്വേഷണം തുടങ്ങിയതോടെ, ഈ 12 പേരുംContinue Reading

മകന്റെ അടിയേറ്റ്‌ അമ്മ മരിച്ചു

കായംകുളം: മകന്റെ അടിയേറ്റ്‌ അമ്മ മരിച്ചു. പുതുപ്പള്ളി മഹിളാമുക്ക്‌ പണിക്കശേരില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ ശാന്തമ്മ(71)യാണ്‌ മരിച്ചത്‌. ഇവരുടെ ഇളയ മകന്‍ ബ്രഹ്‌മദേവനെ(43) അറസ്‌റ്റ് ചെയ്‌തു. ശനിയാഴ്‌ച രാവിലെ ശാന്തമ്മയ്‌ക്ക് സുഖമില്ലെന്ന്‌ അയല്‍ക്കാരെയും ബന്ധുക്കളെയും ഇയാള്‍ അറിയിച്ചു. മൂത്ത മകനും അയല്‍വാസികളും ചേര്‍ന്ന്‌ ശാന്തമ്മയെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ഡോക്‌ടര്‍ തലയില്‍ മുറിവ്‌ കണ്ട്‌ സംശയം തോന്നിContinue Reading

സ്വകാര്യ ക്ലിനിക്കില്‍ ഡ്യൂട്ടി സമയത്ത് ജോലി ചെയ്ത സർക്കാർ ഡോക്ടർക്ക് സസ്‌പെൻഷൻ

സ്വകാര്യ ക്ലിനിക്കില്‍ ഡ്യൂട്ടി സമയത്ത് ജോലി ചെയ്ത സർക്കാർ ഡോക്ടർക്ക് സസ്‌പെൻഷൻ. സസ്‌പെൻഡ് ചെയ്തത് മലപ്പുറം കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ. അബ്ദുല്‍ ജലീലിനെയാണ്. ഇയാള്‍ സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി സമയം പൂർത്തിയാക്കാതെ സ്വകാര്യ ക്ലിനിക്കില്‍ എത്തി ജോലി ചെയ്യുകയായിരുന്നു. ഇയാള്‍ ഡ്യൂട്ടി സമയത്ത് മറ്റൊരു സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്നതായി വ്യാപക പരാതി വന്നിരുന്നു. സംഭവം പുറത്തറിയുന്നത് ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്.ഇയാളെ കഴിഞ്ഞ ശനിയാഴ്ചContinue Reading

മുക്കുപണ്ടം പണയം വച്ച്‌ ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ

അടൂര്‍: ചൂരക്കോട്‌ പള്ളിമുക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്‌ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച്‌ ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ അറസ്‌റ്റ് ചെയ്‌തു. ഏറത്ത്‌ മണക്കാല ചിറ്റാണിമുക്ക്‌ കൃഷ്‌ണാലയം വീട്ടില്‍ അരുണ്‍ കൃഷ്‌ണ(29)നാണ്‌ പിടിയിലായത്‌. ജനുവരി ആദ്യമാണ്‌ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെത്തി ഇയാള്‍ മുക്കുപണ്ടം പണയം വച്ച്‌ അന്നും അടുത്ത ദിവസവുമായി പണം കൈപ്പറ്റിയത്‌. ഇയാള്‍ വീണ്ടും പണയം വക്കാന്‍ എത്തിയപ്പോള്‍ സംശയം തോന്നിയ ജീവനക്കാര്‍ സ്വര്‍ണം ഉരച്ചുContinue Reading

തിരുവല്ലയില്‍ കാണാതായ പെണ്‍കുട്ടിയെ സ്റ്റേഷനിലെത്തിച്ച ശേഷം യുവാക്കള്‍ മുങ്ങി; പിന്തുടർന്ന പോലീസ് പിടികൂടി

തിരുവല്ല: തിരുവല്ലയില്‍ നിന്ന് കാണാതായ 14കാരി വിദ്യാര്‍ഥിനിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷം കടന്ന് കളയാൻ യുവാക്കളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്. പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷം രണ്ടു പേരും ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തുകയായിരുന്നു. ഇതില്‍ ഒരാളെ ബസില്‍ പിന്തുടര്‍ന്നും മറ്റൊരാളെ അന്തിക്കാട് നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശികളായ അതുല്‍, അജില്‍ എന്നിവരാണ് അറസ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഇവരെ രണ്ടുപേരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്ന് പുലര്‍ച്ചെContinue Reading