സൂപ്പർമാർക്കറ്റില്‍ വില്‍പനയ്ക്കുവെച്ച, മിലിട്ടറി കാന്റീനില്‍ നിന്നുള്ള മദ്യം പിടികൂടി

പത്തനംതിട്ട: ഇളമണ്ണൂരിലെ സൂപ്പർമാർക്കറ്റില്‍ വില്‍പനയ്ക്കുവെച്ച, മിലിട്ടറി കാന്റീനില്‍ നിന്നുള്ള മദ്യം പിടികൂടി. 102.5 ലിറ്റർ മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തില്‍ മുൻ സൈനികനായ ഇളമണ്ണൂരില്‍ ശ്രീചിത്തിരയില്‍ രമണൻ (64) അറസ്റ്റിലായി. ഇയാളുടെ ഉടമസ്ഥതയിലുള്ള ശ്രീ ചിത്തിരയില്‍നിന്ന് 750 മില്ലി ലിറ്ററിന്റെ പത്ത് കുപ്പിയും മൂന്ന് കിലോമീറ്റർ അകലെ മാവിളയിലുള്ള ഇയാളുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍നിന്ന് 128 കുപ്പി മദ്യവുമാണ് കണ്ടെടുത്തത്. മിലട്ടറി കാന്റീനില്‍ മാത്രം വില്‍പ്പന നടത്തുന്ന മദ്യമാണ്Continue Reading

വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റില്‍

കറുകച്ചാല്‍: കോട്ടയം കറുകച്ചാലില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റില്‍. മാവേലിക്കര സ്വദേശി മാത്യു കെ ഫിലിപ്പാണ് പിടിയിലായത്. വീട്ടമ്മയുടെ പരാതിയെതുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. വീട്ടമ്മക്ക് ലോണ്‍ എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയത്തിലാകുന്നത്. അതിനിടെ ഇവരുടെ പേരിലുള്ള വീടും സ്ഥലവും മാത്യുവിന്‍റെ പേരിലേക്ക് എഴുതിവാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാതെ വീട്ടമ്മയെ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പരാതിContinue Reading

രണ്ട് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ 80 കാരന്‍ അറസ്റ്റില്‍.

പത്തനംതിട്ട; രണ്ട് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ 80 കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിയായ കുഞ്ഞുമോന്‍ എന്ന് വിളിക്കുന്ന ഡാനിയേലാണ്് അറസ്റ്റിലായ്ത. ആറും പത്തും വയസ്സുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. അറസ്റ്റിലായ ഡാനിയേല്‍ ഒരു ടാപ്പിങ് തൊഴിലാളിയാണ്.പോക്‌സോ കേസ് പ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തട്ടുണ്ട്.Continue Reading

പേരാമ്ബ്ര കൊലപാതകത്തിലെ പ്രതി മുജീബ് റഹ്മാൻ, 57 കേസുകളില്‍ പ്രതിയായിരുന്നിട്ടും ജാമ്യത്തില്‍ പുറത്തിറങ്ങിയത് നിയമസംവിധാനത്തിന്റെ വീഴ്ച: റിട്ട.ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: പേരാമ്ബ്രയില്‍ യുവതിയെ തോട്ടില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ പ്രതി മുജീബ് റഹ്മാൻ, മുമ്ബ് 57 കേസുകളില്‍ പ്രതിയായിരുന്നിട്ടും ജാമ്യത്തില്‍ പുറത്തിറങ്ങിയ ആളാണെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. കൊടുംക്രിമിനലായ ഇയാള്‍ക്ക് ഒരുകാരണവശാലും ജാമ്യം അനുവദിക്കാൻ പാടില്ലായിരുന്നെന്നും ജാമ്യം ലഭിച്ചത് നിയമസംവിധാനത്തിന്റെ വീഴ്ചയാണെന്നും അദ്ദേഹം വിമർശിച്ചു. പേരാമ്ബ്ര വാളൂരില്‍ അനു എന്ന യുവതിയെയാണ് മുജീബ് റഹ്മാൻ മാർച്ച്‌ 11-ന് കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ എത്താനായി തിരക്കിട്ട് പോവുകയായിരുന്ന യുവതിയെ വേഗത്തില്‍Continue Reading

മക്കള്‍ തമ്മിലുള്ള വഴക്കിനിടെ വീണു പരുക്കേറ്റ ഗൃഹനാഥന്‍ മരിച്ചു.

മക്കള്‍ തമ്മിലുള്ള വഴക്കിനിടെ വീണു പരുക്കേറ്റ ഗൃഹനാഥന്‍ ആശുപത്രിയില്‍ മരിച്ചു. വെഞ്ഞാറമൂട്‌ അമ്ബലമുക്ക്‌ ഗാന്ധിനഗര്‍ സുനിതാ ഭവനില്‍ സുധാകരനാ (57) ണ്‌ മരിച്ചത്‌. സംഭവത്തില്‍ സുധാകരന്റെ രണ്ടു മക്കള്‍ പോലീസ്‌ കസ്‌റ്റഡിയില്‍. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നത്‌:സുധാകരന്റെ ഭാര്യയുടെ പിറന്നാള്‍ ആഘോഷത്തിനിടെ ശനിയാഴ്‌ച രാത്രി പത്തരയോടെയാണ്‌ പ്രശ്‌നങ്ങള്‍ തുടങ്ങിയത്‌. ആഹാരം കഴിക്കുന്നതിനിടെ മക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. വഴക്ക്‌ രൂക്ഷമായപ്പോള്‍ മക്കളായ കൃഷ്‌ണ, ഹരി എന്നിവരോടു പുറത്തു പോകാന്‍ സുധാകരന്‍ ആവശ്യപ്പെട്ടു. ഇവരെContinue Reading

ലോറിയിൽ കടത്താൻ ശ്രമിച്ച 3600 കിലോ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

വയനാട്: കർണാടകയിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് ലോറിയിൽ കടത്താൻ ശ്രമിച്ച 3600 കിലോ പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ പൊള്ളാച്ചി ഒടയന്‍കുളം സ്വദേശി കനകരാജിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പഞ്ചസാര ലോഡുമായെത്തിയ ലോറിയിൽ ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന 246 ചാക്കുകളിലാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. പിടിച്ചെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങൾ കര്‍ണാടക ബിഡതിയില്‍ നിന്നുമാണ് കൊണ്ടുവന്നതെന്നും, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് പറഞ്ഞുContinue Reading

കെഎസ്‌ഇബി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയറെ മർദിച്ചതായി പരാതി.

എല്‍ഡിഎഫ് കുടുംബയോഗത്തില്‍ പങ്കെടുക്കാൻ അനുവാദം നല്‍കാതിരുന്നതിനെ തുടർന്ന് കെഎസ്‌ഇബി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയറെ മർദിച്ചതായി പരാതി. ആലപ്പുഴ എസ്‌എല്‍പുരം കെഎസ്‌ഇബി ഓഫീസില്‍ നടന്ന സംഭവത്തില്‍ പരിക്കേറ്റ രാജേഷ് മോനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . മർദിച്ചത് സിപിഎം അനുകൂല സംഘടനയിലെ ജീവനക്കാരാണെന്ന് രാജേഷ് പോലീസില്‍ മൊഴിനല്‍കി. എല്‍ഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന്‍റെ കുടുംബയോഗം ഇന്ന് നിശ്ചയിച്ചിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിനായി ഓഫീസിലെ 16 ജീവനക്കാർ അനുമതി തേടി. എന്നാല്‍ ഉദ്യോഗസ്ഥരെല്ലാം ഒരുമിച്ച്‌Continue Reading

ചാരിറ്റി സ്‌ഥാപനത്തിന്റെ മറവില്‍ തട്ടിപ്പ്‌: ആലത്തൂര്‍ സ്വദേശി പിടിയില്‍

ചാരിറ്റി സ്‌ഥാപനത്തിന്റെ മറവില്‍ തട്ടിപ്പ്‌ നടത്തിയതിന്‌ ആലത്തൂര്‍ സ്വദേശി പിടിയിലായി. പാലക്കാട്‌ ആലത്തൂര്‍ സിവില്‍ സ്‌റ്റേഷന്‌ അടുത്ത്‌ 10 വര്‍ഷമായി പ്രവര്‍ത്തിച്ച്‌ വരുന്ന മദര്‍ ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ എന്ന സ്‌ഥാപനത്തിന്റെ ചെയര്‍മാനായ ജഹാംഗീറിനെ(56)യാണ്‌ കുത്തിയതോട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കുത്തിയതോട്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട പറയകാട്‌ എ.കെ.ജി ബസ്‌ സ്‌റ്റോപ്പിന്‌ സമീപത്തുള്ള വീട്ടില്‍ ഓട്ടിസം ബാധിച്ച ഇരുപത്തിയാറുകാരിയായ യുവതി തനിച്ചുള്ളപ്പോള്‍ ചാരിറ്റിയുടെ ഭാഗമായുള്ള പിരിവിന്‌ എന്ന വ്യാജേന വന്ന്‌ യുവതിയുടെContinue Reading

130കോടി രൂപ ലോൺ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പ്രമുഖ നടിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതിയെ പോലീസ് പിടികൂടി

കൊച്ചി: 130 കോടി രൂപയുടെ ലോൺ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പ്രമുഖ നടിയുടെ കയ്യിൽ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കൊൽക്കത്ത സ്വദേശിയായ യാസർ ഇക്ബാലിനെ പോലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതിക്ക് വേണ്ടി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്താൽ പാലാരിവട്ടം പൊലീസിലെ പ്രത്യേക അന്വേഷണ സംഘം കൊൽക്കത്തയിൽ രുചി ആക്ടീവ് ഏക്കേർസ് ഫ്ളാറ്റ് സെവണിൽ അതീവ സുരക്ഷിതമായി താമസിച്ചിരുന്ന പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു.Continue Reading

ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷണങ്ങള്‍ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷണങ്ങള്‍ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ നമ്ബ്യാർപാടം ഭാഗത്ത് താന്നിക്കപ്പള്ളി വീട്ടില്‍ ഷംസിഖ് റഷീദ് (23) എന്നയാളെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. വാഴൂർ സ്വദേശിയായ യുവാവില്‍ നിന്നാണ് പണം തട്ടിയത്. ഓണ്‍ലൈൻ ജോലിയില്‍ നിന്നും ദിവസം 8000 രൂപ സമ്ബാദിക്കാമെന്ന് പറഞ്ഞ് ഇയാളുടെ മൊബൈലിലേക്ക് വാട്ട്സ്‌ആപ്പ് സന്ദേശം അയക്കുകയും, ഇവർ പറഞ്ഞതില്‍ പ്രകാരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയുംContinue Reading