വീട്ടില്‍ക്കയറി അജ്ഞാതന്‍ വയോധികയ്ക്ക് കുത്തിവയ്പ്പ് നല്‍കി.

പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ക്കയറി അജ്ഞാതന്‍ വയോധികയ്ക്ക് കുത്തിവയ്പ്പ് നല്‍കി. വലിയകലുങ്കില്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വയോധികയ്ക്ക് അജ്ഞാതന്‍ കുത്തിവയ്പ്പ് നല്‍കി മടങ്ങിയത്. സംഭവത്തില്‍ റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. വയോധിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. രാവിലെ വീട്ടില്‍ വന്ന ഒരു യുവാവ് കൊവിഡ് വാക്‌സിന്‍ എടുക്കണമെന്ന് വയോധികയോട് ആവശ്യപ്പെടുകയായിരുന്നു. മക്കളെ വിവരം അറിയിക്കാമെന്നും അവര്‍ ഉള്ളപ്പോള്‍ കുത്തിവയ്പ്പ് നടത്തിയാല്‍ മതിയെന്നും വയോധിക പ്രതികരിച്ചു.Continue Reading

കാണാതായ സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു

കാണാതായ സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ തിങ്കളാഴ്ച പോലീസ് കണ്ടെടുത്തു, അവ അവരുടെ വീട് നില്‍ക്കുന്ന സ്ഥലത്തിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ആലപ്പുഴ നോർത്ത് സ്വദേശി റോസമ്മയെ (60) ഏപ്രില്‍ 18 മുതലാണ് കാണാതായതെന്ന് പോലീസ് പറഞ്ഞു. സഹോദരൻ ബെന്നിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിധവയായ റോസമ്മ അടുത്ത മാസം പുനർവിവാഹം കഴിക്കാനൊരുങ്ങുകയായിരുന്നെന്നും എന്നാല്‍ ബെന്നി ഉള്‍പ്പെടെയുള്ള വീട്ടുകാരും തീരുമാനത്തിന് എതിരായിരുന്നുവെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി യുവതിക്കായി തെരച്ചില്‍ നടന്നിരുന്നുContinue Reading

ശശി തൂരിനെതിരേ പോലീസ് കേസെടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ ശശി തൂരിനെതിരേ പോലീസ് കേസെടുത്തു. എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ ഡിജിപിക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നവമാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തീരദേശ മേഖലയില്‍ രാജീവ് ചന്ദ്രശേഖര്‍ വോട്ടിന് പണം നല്‍കുന്നു എന്ന തരത്തില്‍ തരൂർ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെറ്റായ പ്രചാരണം നടത്തുന്നെന്ന് ആരോപിച്ച്‌Continue Reading

വീട്ടമ്മയെ ബോംബെറിഞ്ഞ് പരിക്കേല്‍പിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍.

വടകര: വീട്ടമ്മയെ ബോംബെറിഞ്ഞ് പരിക്കേല്‍പിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. തലശ്ശേരി കതിരൂർ പൊന്ന്യം തെക്കേ തയ്യില്‍ എം.കെ. റംഷാദ് (29), തലശ്ശേരി പൊന്ന്യം പുലരി വായനശാലയില്‍ പാറപ്പുറത്ത് നരോണ്‍ ഹൗസില്‍ ഷംജിത്ത് (27) എന്നിവരെയാണ് വടകര സി.ഐ ടി.പി. സുമേഷ് അറസ്റ്റ് ചെയ്തത്. 2023 ഫെബ്രുവരിയില്‍ വടകര പുതുപ്പണം കറുകപ്പാലത്ത് താമസിക്കുന്ന വീട്ടമ്മയെ ബോബെറിഞ്ഞ് പരിക്കേല്‍പിച്ച സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരിയുടെContinue Reading

മോഷണക്കേസല്‍ ആളുമാറി അറസ്റ്റിലായ യുവാവ് തൂങ്ങിമരിച്ചനിലയില്‍

അഞ്ചല്‍ : മോഷണക്കേസില്‍ ആളുമാറി അറസ്റ്റ് ചെയ്ത് റിമാൻഡില്‍ കഴിയേണ്ടിവന്നതിനെതിരേ നിയമനടപടികള്‍ നടത്തിവന്ന യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പോലീസിനെതിരേ കോടതിയില്‍ കേസ് നടത്തിവന്ന അഞ്ചല്‍ അഗസ്ത്യക്കോട് രതീഷ്ഭവനില്‍ രതീഷിനെ(38)യാണ് വീടിനോടു ചേർന്നുള്ള ഷെഡ്ഡില്‍ വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. 2014-ല്‍ അഞ്ചലിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍നിന്ന് എട്ടുലക്ഷം രൂപ മോഷണംപോയ സംഭവത്തില്‍ രതീഷിനെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താനല്ല മോഷ്ടിച്ചതെന്ന് രതീഷ് കേണുപറഞ്ഞിട്ടും പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കിContinue Reading

മരിച്ചയാളുമായി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമിച്ച യുവതി അറസ്റ്റില്‍.

മരിച്ചയാളുമായി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമിച്ച യുവതി അറസ്റ്റില്‍. ബ്രസീലിയൻ നഗരമായ റിയോ ഡി ജനൈറോയിലാണ് സംഭവം. എറിക ഡിസൂസ വിയേര എന്ന യുവതിയാണ് 68-കാരനായ പൗലോ റോബർട്ടോ ബ്രാഗ എന്നയാളുടെ മൃതദേഹം വീല്‍ചെയറിലിരുത്തി ബാങ്കിലെത്തിയത്. തുടർന്ന് ഇദ്ദേഹത്തിന്റെ പേരില്‍ 17,000 ബ്രസീലിയൻ റിയാല്‍ (ഏകദേശം 2.69 ലക്ഷം രൂപ) വായ്പയെടുക്കാനായിരുന്നു ശ്രമം. പൗലോ റോബർട്ടോയുടെ ബന്ധുവാണെന്നും പരിചാരകയാണെന്നും അവകാശപ്പെട്ടാണ് യുവതി ബാങ്കിലെത്തിയത്. പൗലോ വീല്‍ചെയറിലായിരുന്നു. തുടർന്ന് ബാങ്കിലെ നടപടിക്രമങ്ങളനുസരിച്ച്‌ പൗലോContinue Reading

വിവാഹ വേദിയില്‍ മദ്യപിച്ചെത്തിയ വരനെതിരെ പോലീസ് കേസെടുത്തു

പത്തനംതിട്ട: വിവാഹ വേദിയില്‍ മദ്യപിച്ചെത്തിയ വരനെതിരെ വധുവിന്റെ പരാതിയില്‍ കേസെടുത്തു പോലീസ്. പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് നാടകീയ സംഭവനകള്‍ നടന്നത്. മദ്യലഹരിയിലായിരുന്ന വരൻ വിവാഹ സ്ഥലത്തെത്തി വധുവിനോടും ബന്ധുക്കളോടും തർക്കിക്കുകയായിരുന്നു. ഇതോടെയാണ് വരനെതിരെ വധുവും കുടുംബവും പരാതി നല്‍കിയത്. മദ്യപിച്ചെത്തിയ വരൻ അപമര്യാദയായി പെരുമാറിയെന്നായിരുന്നു വധുവിന്റെ ബന്ധുക്കളുടെ പരാതി .വിവാഹം മുടങ്ങിയതിനെ തുടർന്ന് നഷ്ടപരിഹാരം നല്‍കി പ്രശ്നം ഒത്തുതീർപ്പാക്കാൻ ഇരുകൂട്ടരും ധാരണയിലെത്തി. 6 ലക്ഷം രൂപ നഷ്ടപരിഹാരമായി വേണമെന്ന വധുവിന്റെ കുടുംബത്തിന്റെContinue Reading

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ മൂന്ന് സിഎംആർഎല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ മൂന്ന് സിഎംആർഎല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ തുടരുന്നു. കമ്ബനി സിഎഫ്‌ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ചു എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ ഉച്ചയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇന്നു പുലർച്ചെയും തുടരുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎല്‍ നല്‍കിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനContinue Reading

70 വയസുള്ള വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍

അടിമാലി: ഇടുക്കി അടിമാലില്‍ 70 വയസുള്ള വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. കൊല്ലം സ്വദേശികളായ അലക്സ്, കവിത എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് അടിമാലി സ്വദേശി ഫാത്തിമ കാസിം(70) നെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടിലെത്തിയ മകനാണ് ആദ്യം ഫാത്തിമയെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിനു സമീപം മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നു.Continue Reading

പാനൂരില്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്; സി.പി. എം പ്രതിരോധത്തിൽ

ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുളള കുടിപ്പകയും ഇതിന്റെ ഭാഗമായുളള ബോംബു നിര്‍മാണവുമാണ് പാനൂരില്‍ അനിഷ്ടകരമായ സംഭവങ്ങള്‍ക്കിടയാക്കിയതെന്ന സി.പി. എം നേതൃത്വത്തിന്റെ ന്യായീകരണങ്ങളാണ് പൊലിസ് റിമാന്‍ഡ് റിപ്പോര്‍ട്ടു മാധ്യമങ്ങള്‍ക്ക് ലഭിച്ചതോടെ പൊളിഞ്ഞു പോയത്. പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പാനൂരില്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണന്നാണ്. ഈ റിപ്പോർട്ട് പുറത്തുവന്നതോടെ സി.പി. എം രാഷ്ട്രീയ പ്രതിരോധത്തിലായിരിക്കുകയാണ് തെരഞ്ഞെടുപ്പില്‍ അക്രമമുണ്ടാക്കുന്നതിനാണ് ബോംബു നിര്‍മാണം നടന്നതെന്നും ബോംബ് നിര്‍മാണത്തെ കുറിച്ച്‌ മുഴുവന്‍ പ്രതികള്‍ക്കും അറിവുണ്ടായിരുന്നുവെന്നും റിമാന്‍ഡ്Continue Reading