പണം ഇരട്ടിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്‌ ലക്ഷങ്ങൾ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍

ഓണ്‍ലൈന്‍ ബിസിനസ് മണി സ്‌കീമിലൂടെ പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ നിരവധി ആളുകളില്‍ നിന്നായി നിക്ഷേപം സ്വീകരിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം എടക്കര സ്വദേശി ടി എം ആസിഫിനെ (46) ആണ് വിദേശത്ത് നിന്ന് തിരിച്ചു വരവേ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് ഞായാറാഴ്ച രാത്രിയാണ് പിടികൂടിയത്. നൂല്‍പ്പുഴ സ്വദേശിയുടെ പരാതിയില്‍ 2022ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസിലുള്‍പ്പെട്ടതോടെ വിദേശത്തേക്ക് മുങ്ങിയContinue Reading

സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യുവാവിന്‍റെ ഫോണ്‍ മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യുവാവിന്‍റെ ഫോണ്‍ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി മുജീബ് റഹ്മാൻ ആണ് പെരുമ്ബാവൂർ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഒമ്ബതിന് ബംഗാള്‍ സ്വദേശിയായ തപസ് മണ്ഡല്‍ എന്നയാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷം ഇയാള്‍ കടന്നു കളയുകയായിരുന്നു. പോലീസ് പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെ ഇയാളെ ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ഇയാള്‍ സമാനമായ രീതിയില്‍ മോഷണംContinue Reading

പറഞ്ഞ സമയത്തിനുള്ളില്‍ വധുവിനെ കണ്ടെത്തി നൽകിയില്ല; വിവാഹ ബ്യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം

കണ്ണൂർ: പറഞ്ഞ സമയത്തിനുള്ളില്‍ വധുവിനെ കണ്ടെത്തി നല്‍കാൻ കഴിയാത്ത വിവാഹ ബ്യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി വിധിച്ചു. കക്കാട് റോഡിലെ വിവാഹവേദി എം.എസ്. സൊല്യൂഷൻ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നല്‍കിയത്.പാനൂർ പുത്തൻപുരയില്‍ വീട്ടില്‍ പി.കെ. സുമേഷിന്റെ പരാതിയില്‍ കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര ഫോറമാണ് തുക നല്‍കാൻ ഉത്തരവായത്. പത്തുമാസം കാത്തിരുന്നിട്ടും വധുവിനെ കണ്ടെത്തി നല്‍കാത്തതിന് വിവാഹ ബ്യൂറോ 7000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. 5000 രൂപ നഷ്ടപരിഹാരവും,Continue Reading

പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിപറയും

കണ്ണൂർ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് (എ.ഡി.എം.) കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് റിമാൻഡിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിപറയും. ഒക്ടോബർ 29-നാണ് ദിവ്യ റിമാൻഡില്‍ ആയത്.11 ദിവസമായി കണ്ണൂർ വനിതാ ജയിലിലാണ്. പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഒക്ടോബർ 29-നാണ് ജില്ലാ കോടതി തള്ളിയത്. അന്ന് ഉച്ചയ്‌ക്ക് ദിവ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. സെഷൻസ് ജഡ്ജി കെ.ടി. നിസാർContinue Reading

സി ബി ഐ ചമഞ്ഞ് കോടികൾ തട്ടിയ ആൾ പോലീസ് പിടിയിൽ

കണ്ണൂർ : വാട്സ് ആപ്പ് വഴി സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി കണ്ണൂര്‍ സ്വദേശിനിയുടെ 1,65,83,200 രൂപ തട്ടിയെടുത്ത കേസില്‍ ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഹമ്മദ് മുദഷീർ ഖാനെ കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലിന്‌അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിനിയായപരാതിക്കാരിയെ ആദ്യം ക്രെഡിറ്റ് കാര്‍ഡ് ഹെഡ് ആണെന്ന് പറഞ്ഞു വിളിച്ച്‌ പരാതിക്കാരിയുടെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡില്‍ കുടിശികഉണ്ടെന്ന് വിശ്വസിപ്പിക്കുകയും തുടർന്ന് പരാതിക്കാരിയെ വാട്സ് ആപ്പ് വഴി സി‌ബി‌ഐ യില്‍ നിന്നാണെന്ന് പറഞ്ഞുContinue Reading

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത മുവാറ്റുപുഴ സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു.

മുവാറ്റുപുഴ: വിദേശത്ത് ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ മൂവാറ്റുപുഴ ആവോലി പരീക്കപ്പീടിക മുണ്ടയ്ക്കൽ വീട്ടിൽ ഷൈനി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുവാറ്റുപുഴയിൽ ഉള്ള ഈസി വിസ എന്ന സ്ഥാപനത്തിൻ്റെ പേരിലാണ് പണം കൈമാറ്റം നടന്നിട്ടുള്ളത്. ജർമ്മനിയിലെ സൂപ്പർമാർക്കറ്റിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് ഊരമന സ്വദേശിയിൽ നിന്ന് നാലുലക്ഷത്തി മുപ്പത്തിയെണ്ണായിരം രൂപ പ്രതി വാങ്ങി. കൂടാതെ ഇയാളുടെ സുഹൃത്തിന്റെ കയ്യിൽ നിന്നും സിംഗപ്പൂർ ജോലി വാഗ്ദാനം ചെയ്ത്Continue Reading

മുക്കുപണ്ടം പണയംവെച്ച്‌ പണം തട്ടിയയാള്‍ പിടിയില്‍

ഓച്ചിറ: മുക്കുപണ്ടം പണയംവെച്ച്‌ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. കായംകുളം, കൃഷ്ണപുരം, നന്ദാവനത്തില്‍ ഉണ്ണിക്കുട്ടൻ (33) ഓച്ചിറ പൊലീസിന്റെ പിടിയിലായത്. ഒക്‌ടോബർ 30ന് വവ്വാക്കാവ് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ വ്യാജ ആധാർ കാർഡിന്റെ പകർപ്പ് നല്‍കി ഒരു പവൻ മുക്കുപണ്ടം പണയപ്പെടുത്തി ഇയാള്‍ പണം തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പ് മനസ്സിലാക്കിയ ധനകാര്യ സ്ഥാപനത്തിലെ മാനേജർ പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെContinue Reading

തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നു പേർ പിടിയില്‍. നെയ്യാറ്റിൻകര കണ്ണറവിള സ്വദേശികളായ ആദർശ് (22),അഖില്‍ (21),പെരിങ്ങമ്മല സ്വദേശി അനുരാഗ് (22) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ഇരുപത്തെട്ടാം തീയതി പുലർച്ചെ പൂവാർ സ്വദേശിനിയായ പെണ്‍കുട്ടിയേയും അനുജത്തിയേയും വീട്ടുകാരറിയാതെ കാറില്‍ കയറ്റിക്കൊണ്ടുപോയി കാറില്‍വച്ച്‌ മൂന്നുപേരും ബലാത്സംഗം ചെയ്യുകയായിരുന്നു. അനുജത്തിയുടെ മുന്നില്‍വച്ചായിരുന്നു മൂവർസംഘം ചേച്ചിയെ ബലാത്സംഗം ചെയ്തത്. 16 കാരിയുമായി പ്രതികളിലൊരാളായ ആദർശിന് അടുപ്പമുണ്ടായിരുന്നു. വിവാഹവാഗ്ദാനം നല്‍കിയാണ്Continue Reading

തിരുവനന്തപുരത്ത് ആറ് കോടി രൂപ തട്ടിയെന്ന് പരാതി

തിരുവനന്തപുരത്ത് ആറ് കോടി രൂപ തട്ടിയെന്ന് പരാതി. ഓഹരിവിപണിയില്‍ നിക്ഷേപിക്കാനെന്ന പേരില്‍ പണം തട്ടിയെടുത്തെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശിയായ എഞ്ചിനീയറുടെ പണമാണ് നഷ്ടമായത്. പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് തീരുമാനിച്ചു. വ്യാജ ഷെയര്‍ മാര്‍ക്കറ്റ് ആപ്ലിക്കേഷനുകള്‍ വഴിയാണ് പണം തട്ടിയതെന്നാണ് കണ്ടെത്തല്‍. വിദേശത്ത് ഐടി മേഖലയില്‍ ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങി എത്തിയതായിരുന്നു ഇദ്ദേഹം. മടങ്ങിയെത്തിയതിന്Continue Reading

വഴക്കിട്ട്,വഴക്കിട്ട് അവസാനം ഭാര്യയുടെ കൊലപാതകവും, ഭർത്താവിന്റെ ആത്മഹത്യയും..

തൃശൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ വടക്കുമുറിയില്‍ കുടുംബവഴക്കിനെ തുടര്‍ന്നാണ് സംഭവം. തലോര്‍ പൊറത്തൂര്‍ വീട്ടില്‍ ജോജു(50) ഭാര്യ ലിഞ്ചു(36) എന്നിവരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച മക്കള്‍ സ്‌കൂളില്‍ പോയ സമയത്തായിരുന്നു സംഭവം. വഴക്കിന് പിന്നാലെ ലിഞ്ചുവിനെ ജോജു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ ടെറസില്‍ ജോജു തൂങ്ങിമരിക്കുകയായിരുന്നു. ലിഞ്ചുവിന്റെ കരച്ചില്‍ കേട്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇതിന് പിന്നാലെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയതോടെയാണ് ലിഞ്ചുവിനെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചContinue Reading