മലയാളചലച്ചിത്രതാരമായ കനകലത വിടപറഞ്ഞു.

തിരുവനന്തപുരം: മലയാള ചലച്ചിത്ര ലോകത്തെ പേരെടുത്തു പറയാവുന്ന പ്രമുഖനടി കനകലത (63)അന്തരിച്ചു. തിരുവനന്തപുരത്തെ സഹോദരിയുടെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്ന കനകലത ഏറെക്കാലമായി സഹോദരി വിജയമ്മയുടെ വീട്ടിലായിരുന്നു താമസം. മലയാളത്തിൽ കോമഡിയടക്കം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള കനകലത വിവിധ ഭാഷകളിലായി 350ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എടുത്തു പറയാവുന്നതും, ഓർമ്മയിൽ നിൽക്കുന്നതുമായ നിരവധി സിനിമകളിലും, സീരിയലുകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കനകലത പൂക്കാലം എന്നContinue Reading

ധ്യാൻ ശ്രീനിവാസനും സംഘവും പോളിംഗ് സ്റ്റേഷനിലേക്ക് !

ധ്യാൻ ശ്രീനിവാസനും സംഘവും പോളിംങ് സ്റ്റേഷനിൽ എത്തിയത് വലിയ വാർത്തയായി! സ്റ്റേഷൻ്റെ ചുമതലയുള്ള പ്രിസൈഡിംങ് ഓഫീസറായാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. ലോക്സഭാ ഇലക്ഷൻ കൊടുമ്പിരികൊണ്ടിരിക്കുന്ന വേളയിൽ ധ്യാൻ ശ്രീനിവാസൻ്റെ ഈ രൂപമാറ്റം ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. മൈന ക്രിയേഷൻസിനുവേണ്ടി കെ.എൻ.ശിവൻകുട്ടൻ കഥ എഴുതി ജെസ്പാൽ ഷൺമുഖം സംവിധാനം ചെയ്യുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിലാണ് ധ്യാൻ ശ്രീനിവാസൻ ഈ വേഷത്തിൽ എത്തുന്നത്. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.Continue Reading

വിത്ത്- ചെറുവയൽ രാമൻ്റെ ജീവിതം ആധാരമാക്കി ഒരു സിനിമ. പൂർത്തിയായി.

രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ച നെല്ലച്ചൻ എന്നറിയപ്പെടുന്ന വയനാട്ടിലെ കർഷകൻ ചെറുവയൽ രാമൻ്റെ കാർഷിക ജീവിതത്തെ ആധാരമാക്കി നിർമ്മിച്ച വിത്ത് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. സംസ്ഥാന അവാർഡ് നേടിയ ശ്രീനിവാസൻ നായകനായ തകരച്ചെണ്ട, പിഗ്മൻ, നെഗലുകൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അവിര റെബേക്ക രചനയും, സംവിധാനവും നിർവ്വഹിക്കുന്ന വിത്ത് ,സൺ സിനി പ്രൊഡക്ഷൻസിനു വേണ്ടി ഡോ.മിന്നൽ ജോർജ് നിർമ്മിക്കുന്നു. മനോജ് കെ.ജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിത്ത് റിലീസിന് ഒരുങ്ങുന്നു.Continue Reading

പുള്ളുവത്തി പെൺകുട്ടി മായമ്മയുടെ അതിജീവന കഥയുമായി മായമ്മ റിലീസിംഗിന് ഒരുങ്ങുന്നു

പുണർതം ആർട്സിന്റെ ബാനറിൽ നിർമ്മിച്ച് രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച “മായമ്മ” റിലീസിംഗിന് തയ്യാറാകുന്നു.നാവോറ് പാട്ടിന്റേയും പുള്ളൂവൻ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തിൽ ഒരു പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിന്റേയും തുടർന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടേയും സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റേയും കഥ പറയുന്ന മായമ്മയിൽ മായമ്മയായി അങ്കിത വിനോദും നമ്പൂതിരി യുവാവായി അരുൺ ഉണ്ണിയും വേഷമിടുന്നു. വിജിതമ്പി, ചേർത്തല ജയൻ, കൃഷ്ണപ്രസാദ്, പൂജപ്പുരContinue Reading

'പവി കെയർ ടേക്കർ' ഏപ്രിൽ 26 ന് തീയറ്ററുകളിൽ

വിനീത് കുമാറിന്റെ സംവിധാനത്തിൽ ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ഏപ്രിൽ 26ന് റിലീസ് ചെയ്യും.. ജൂഹി ജയകുമാർ , ശ്രേയ രുഗ്മിണി , റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാർ. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സഫടികം ജോർജ്,അഭിഷേക് ജോസഫ്,മാസ്റ്റർ ശ്രീപത്,ഷൈജു അടിമാലി,ദീപു പണിക്കർ,ഷാഹി കബീർ,ജിനു ബെൻ തുടങ്ങിയ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.Continue Reading

സിനിമയിൽ കൂടുതൽ അവസരങ്ങളുമായി രാഖി മനോജ്

കലാകുടുംബത്തിൽ ജനിച്ച രാഖി മനോജ് മൂന്നു വയസ്സ് മുതൽ നൃത്തം പഠിക്കുന്നു,അഭിനയ രംഗത്തു നാലു വർഷമായി തുടരുന്ന രാഖി മനോജ് , ആദ്യമായ് ചെയ്തത് ജപമാല എന്ന മ്യൂസിക് ആൽബം ആണ് അതിന് ബെസ്റ്റ് ആക്ട്രസ്സിനുള്ള അവാർഡ് ലഭിച്ചു, പിന്നീട് യാമം, പാദാഗുലി, വിഷുപുലരി, ആവണി തെന്നൽ , എന്നീ ആൽബങ്ങൾ ചെയ്തു, പിന്നീട് ബ്ലാക്ക് ലീവ്സ്, അവകാശം,ലീച്,ഇവിടെ തുടക്കം തുടങ്ങിയ ഷോർട് ഫിലിംസ് ചെയ്തു. മഹേഷ്‌ വീട്ടിയാർ സംവിധാനംContinue Reading

തത്വമസിയുടെ പോസ്റ്റർ മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു

റെഡ് ആർക്ക് സ്റ്റുഡിയോസിൻ്റെ ബാനറിൽ പ്രശസ്ത സംവിധായകൻ ഗോഗുൽ കാർത്തിക് സംവിധാനം ചെയ്ത തത്രമസി എന്ന സ്ത്രീ ശാക്തീകരണ ഹൃസ്വചിത്രത്തിൻ്റെ പോസ്റ്റർ, മൃഗ സംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ ആണ് പോസ്റ്റർ എറ്റുവാങ്ങിയത്. ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ച ശുഭവയനാട്, അമ്പൂട്ടി, ക്യാമറാമൻ ജോയ് സ്റ്റീഫൻ, ഹരിഹരൻ പിള്ള, മുരളിContinue Reading

സിദ്ധാർത്ഥിന്റെ മരണം 'തീക്കളി' എന്ന പേരിൽ സിനിമയാക്കുന്നു

വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിസിദ്ധാർത്ഥിന്റെ മരണം തീക്കളി എന്ന പേരിൽ സിനിമയാക്കുന്നു.ഏറെ സസ്പെൻസ് നിറഞ്ഞ ഈ ചിത്രം സന്തോഷ്‌ മോഹൻ പാലോട് ആണ് സംവിധാനം ചെയ്യുന്നത്. മനോജ്‌. ഐ. ജി യാണ് രചന നിർവഹിക്കുന്നത്. സദാനന്ദ സിനിമാസിന്റെ ബാനറിൽ ഒരുങ്ങിയ പോലീസ് ഡേ എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ കഥാപാത്രങ്ങളാകുമെന്ന് സംവിധായകൻ പറഞ്ഞു. റഹിം പനവൂർ ആണ് ചിത്രത്തിന്റെ പിആർഒ.Continue Reading

ഹോളിവുഡ് സംവിധായകൻ സന്ദീപ് ജെ.എൽ ൻ്റെ "സെൽ 20" ചിത്രീകരണം തുടങ്ങുന്നു.

ഔട്രേജ്‌ , ദി ഗ്രേറ്റ്‌ എസ്കേപ്പ് എന്നീ ഹോളിവുഡിലും, മലയാളത്തിലുമായി പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ, മലയാളിയായ ഹോളിവുഡ് സംവിധായകൻ സന്ദീപ് ജെ.എൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “സെൽ 20 “ഏപ്രിൽ മാസം മെക്സിക്കോയിൽ ചിത്രീകരണം തുടങ്ങും. അമേരിക്കന്‍ സിനിമ നിര്‍മ്മാണ കമ്പനി ആയ പ്രോംപ്റ്റ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറില്‍ ചിത്രം നിർമ്മിക്കുന്നത് അമേരിക്കയിലെ പ്രമുഖ വ്യവസായിയും, മലയാളികള്‍ക്ക് സുപരിചിതനുമായ ജോൺ ഡബ്ളു വർഗ്ഗീസ് ആണ്. അമേരിക്കന്‍ നാടക ലോകത്തെ പ്രശസ്തനായContinue Reading

ലേഡി ആക്ഷൻ ചിത്രം "രാഷസി". ഓഡിയോ ലോഞ്ച് നടന്നു

ലേഡി ഓറിയൻ്റെൽ ആക്ഷൻ ത്രില്ലർ ചിത്രമായ രാഷസി എന്ന ചിത്രത്തിൻ്റെ ഓഡിയോ, ട്രെയ്ലർ ലോഞ്ച് എറണാകുളം ഗോഗുലം പാർക്ക് ഹോട്ടലിൽ നടന്നു.പ്രമുഖ സംവിധായകൻ വിനയനാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.പ്രമുഖ സിനിമാ പ്രവർത്തർ ചടങ്ങിൽ പങ്കെടുത്തു.റോസിക എൻറർപ്രൈസസ്, എൽ.ജി.എഫ് സ്റ്റുഡിയോ എന്നീ ബാനറുകൾക്കു വേണ്ടി പവൻകുമാർ, രമേശ് വി.എഫ്.എ.എസ് എന്നിവർ നിർമ്മിച്ച രാഷസി എന്ന മലയാള ചിത്രം മെഹമ്മൂദ് കെ.എസ്.രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ചിത്രീകരണം പൂർത്തിയായ രാഷസി മാർച്ച് മാസം തീയേറ്ററിലെത്തും.Continue Reading