“രാമുവിൻ്റെ മനൈവികൾ”നവംബർ 22 ന് തീയേറ്ററിൽ
ആണധികാരത്തോട് പൊരുതുന്ന പെൺകരുത്തിന്റെ കഥയുമായി,സുധീഷ് സുബ്രഹ്മണ്യം തമിഴിലും, മലയാളത്തിലുമായി സംവിധാനം ചെയ്ത “രാമുവിൻ്റെ മനൈവികൾ” എന്ന ചിത്രം നവംബർ 22 ന് തീയേറ്ററിലെത്തും. മലയാള സിനിമയിൽ ഇതുവരെ കാണാത്ത കഥാപശ്ചാത്തലം. പുതിയ അവതരണ ശൈലി. സ്ക്രീനിൽ അധികം കാണാത്ത മുഖങ്ങളൂടെ തകർപ്പൻ അഭിനയം. ഭ്രമ യുഗം, ഗുരുവായൂർ അമ്പലനടയിൽ, കൽക്കി, ടർബോ , എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സൗണ്ട് എഞ്ചിനീയർ രാജാ കൃഷ്ണൻ,എസ്.പി വെങ്കിടേഷ് ,തുടങ്ങിയ മികച്ച സാങ്കേതിക പ്രവർത്തകരുടെContinue Reading