അജിതൻ ഒരുക്കുന്ന ടെലിസിനിമ വെട്ടം …… ചിത്രീകരണം ദില്ലിയിൽ ഉടൻ ആരംഭിക്കും ……

മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി അവാർഡുകൾ കരസ്ഥമാക്കിയ നല്ലവിശേഷം സംവിധായകൻ അജിതൻ സംവിധാനം ചെയ്യുന്ന ടെലിസിനിമ “വെട്ടം” ഉടൻ ചിത്രീകരണം ആരംഭിക്കും. ദില്ലിയും അനുബന്ധപ്രദേശ ങ്ങളുമാണ് ലൊക്കേഷൻ. അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിന്റെയും ഒപ്പം അച്ഛന്റെ രോഗാവസ്ഥയിൽ തുണയായി നിൽക്കുന്ന വ്യക്തിയുമായുള്ള ആത്മബന്ധത്തിന്റെയും കഥ പറയുന്ന ടെലിസിനിമ ഏപ്രിൽ അവസാനം മലയാളത്തിലെ പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യും. നല്ലവിശേഷത്തിനു പുറമെ സ്കൂൾ ടീച്ചർ, വസന്ത പാർവ്വായ് തുടങ്ങിയ സിനിമകളും M24,Continue Reading

'ആദച്ചായി' പോസ്റ്റർ പ്രകാശനം അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിച്ചു.

കുട്ടനാട്ടിലെ കൃഷിക്കാരുടെ ജീവിതവും, പശ്ചിമഘട്ട സംരക്ഷണവും പ്രമേയമാക്കിയ “ആദച്ചായി “എന്ന ചിത്രത്തിൻ്റെ പോസ്റ്റർ പ്രകാശനം വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കോട്ടയം പബ്ളിക്ക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു.ഡോ.ബിനോയ് ജി റസൽ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. റിലീസിന് ഒരുങ്ങുന്നു. കോട്ടയം പബ്ളിക്ക് ലൈബ്രറിയുടെ ചിത്രതാര മിനി തീയേറ്റർ ഉദ്ഘാടനവും, കേരളീയം ചലച്ചിത്രോൽസവവും നടന്ന വേദിയിലാണ് ആദച്ചായി സിനിമയുടെ പോസ്റ്റർ പ്രകാശനംContinue Reading

സംവിധായക ദമ്പതികളൊരുക്കുന്ന ദി മിസ്റ്റേക്കർ ഹൂ?

സംവിധായക ദമ്പതികളായ മായ ശിവയും ശിവ നായരും സംവിധാനം ചെയ്യുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രം ” ദി മിസ്റ്റേക്കർ ഹൂ” പൂർത്തിയായി.തന്റെ കുടുംബത്തിന്റെ തകർച്ചയ്ക്ക് കാരണക്കാരായവരോടു പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന നായകൻ നേരിടേണ്ടി വരുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളും മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകരായ മായയുടെയും ശിവയുടെയും മകനായ ആദിത്യദേവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഥൻ, മെയ്ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായകനായിരുന്നു ആദിത്യദേവ്.ആദിത്യദേവിനൊപ്പം ദയ, ആര്യ,Continue Reading