കവി പി.കുഞ്ഞിരാമൻ നായരുടെ പേരിൽ പി.ഫൗണ്ടേഷൻ നല്കി വരുന്ന 'താമരത്തോണി' അവാർഡ് ‘ഡോ.സുരേഷ് നൂറനാടിന്’

കണ്ണൂർ: കവി പി.കുഞ്ഞിരാമൻ നായരുടെ പേരിൽ പി.ഫൗണ്ടേഷൻ നല്കി വരുന്ന ‘താമരത്തോണി’ അവാർഡ് ‘ഡോ.സുരേഷ് നൂറനാടിന്. അപരകഥ എന്ന ആത്മകഥയ്ക്കാണ് പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം.  2024 ഒക്ടോബർ 27 ഞായറാഴ്ച കണ്ണൂർ  കൂട്ടാളി പൊതുജന വായനശാലയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പ്രശസ്ത എഴുത്തുകാരൻ ടി.പത്മനാഭൻ അവാർഡ്നൽകും. കാനായി കുഞ്ഞിരാമൻ പ്രസിഡൻറും എം.ചന്ദ്രപ്രകാശ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് അവാർഡ് കൃതികൾ തെരഞ്ഞെടുത്തത് .കഴിഞ്ഞ ദിവസം കണ്ണൂർ പ്രസ് ക്ലബ്ബിൽ നടന്നContinue Reading

സേതുനാഥ്പ്രഭാകർ എഴുതിയ ‘പേര് ശ്രീരാമൻ’ എന്ന നോവലിന്റെ പ്രകാശന കർമ്മം നടന്നു.

നോവലിസ്റ്റ് ശ്രീ.ടി ഡി രാമകൃഷ്ണൻ. സിനിമ സംവിധായകൻ ജിയോ ബേബി എന്നിവരാണ് പ്രകാശനം നടത്തിയത്. കവി ശ്രീ ശ്രീജിത്ത് അരിയല്ലൂർ ആമുഖ പ്രഭാഷണം നടത്തി., എഴുത്തു കാരനായ ടി ഡിരാമകൃഷ്ണനിൽ നിന്നും ജിയോ ബേബി പുസ്തകം ഏറ്റുവാങ്ങി.എഴുത്തുകാരനും ചിത്രകാരനുമായ പ്രഭാകറിന്റെരണ്ടാമത്തെ നോവലാണ് ‘പേര് ശ്രീരാമൻ’…!ആദ്യ നോവലായ ‘ഭ്രൂണം’2001-ൽ പ്രസിദ്ധീകരിച്ചിരുന്നു. കോതമംഗലം സ്വദേശിയായ സേതുനാഥ്പ്രഭാകർ ബറോഡയിൽ ചിത്രകല പഠനം പൂർത്തിയാക്കി. ഗുജറാത്തിൽ ദ്യാരകയ്ക്ക് അടുത്തുള്ള ജൈന ക്ഷേത്രത്തിൽ, ആരാധന ദാമിലെ ആർട്ട്Continue Reading

സിനിമയിൽ കൂടുതൽ അവസരങ്ങളുമായി രാഖി മനോജ്

കലാകുടുംബത്തിൽ ജനിച്ച രാഖി മനോജ് മൂന്നു വയസ്സ് മുതൽ നൃത്തം പഠിക്കുന്നു,അഭിനയ രംഗത്തു നാലു വർഷമായി തുടരുന്ന രാഖി മനോജ് , ആദ്യമായ് ചെയ്തത് ജപമാല എന്ന മ്യൂസിക് ആൽബം ആണ് അതിന് ബെസ്റ്റ് ആക്ട്രസ്സിനുള്ള അവാർഡ് ലഭിച്ചു, പിന്നീട് യാമം, പാദാഗുലി, വിഷുപുലരി, ആവണി തെന്നൽ , എന്നീ ആൽബങ്ങൾ ചെയ്തു, പിന്നീട് ബ്ലാക്ക് ലീവ്സ്, അവകാശം,ലീച്,ഇവിടെ തുടക്കം തുടങ്ങിയ ഷോർട് ഫിലിംസ് ചെയ്തു. മഹേഷ്‌ വീട്ടിയാർ സംവിധാനംContinue Reading

ശുഭ വയനാടിന്റെ 'ഒറ്റ പെങ്ങൾ' ഗംഭീരം

കേരള വിനോദസഞ്ചാര വകുപ്പിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം മ്യൂസിയം വളപ്പിൽ, തിരുവോണനാളിൽ ഒറ്റ പെങ്ങൾ എന്ന സ്ത്രീ ശാക്തീകരണ നാടകം അവതരിപ്പിച്ച കലാകാരിയായ ശുഭ വയനാട് അഭിനേത്രി എന്ന നിലയിൽ പ്രശസ്തിയുടെ പുതിയ തലങ്ങളിലേയ്ക്ക് കടക്കുന്നു. കലയോടുള്ള അർപ്പണബോധവും കഠിനാധ്വാനവും ആണ് ഈ കലാകാരിയുടെ കരുത്ത്.നാടകരംഗത്ത് 250 ഓളം വേദികൾ പിന്നിട്ട ശുഭ വയനാടിന് നാടകത്തോട്‌ ഏറെ പ്രതിബദ്ധതയാണുള്ളത്. ‘ഒറ്റ പെങ്ങൾ’ എന്ന നാടകം രചിച്ചത് ഷെരീഫ് പാങ്ങോട് ആണ്.ശക്തമായ ആശയങ്ങൾContinue Reading

സുന്ദര ഗാനങ്ങളുമായി നീതി എത്തുന്നു.

സുന്ദരമായ മെലഡി ഗാനങ്ങൾക്ക് പ്രാധാന്യം കുറഞ്ഞു കൊണ്ടിരിക്കുന്ന മലയാള സിനിമയിൽ, വ്യത്യസ്തമായ മികച്ച അഞ്ചു് ഗാനങ്ങളുമായി എത്തുകയാണ് ഡോ.ജസ്സി സംവിധാനം ചെയ്യുന്ന നീതി എന്ന സിനിമ .മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി പിന്നണി പാടുന്ന ട്രാൻസ്ജെൻഡർ ഗായികയുടെ രണ്ട് ഗാനങ്ങളാണ് ഇതിൽ മികച്ചു നിൽക്കുന്നത്.ഇതിൽ ട്രാൻസിണ്ടേഴ്‌സിൻ്റെ ജൽസ ഗാനം ഏറ്റവും മികച്ചു നിൽക്കുന്നു. മഞ്ഞ നിലാ കുളിരണിഞ്ഞ് എന്നു തുടങ്ങുന്ന ഈ ഗാനം എല്ലാ പ്രേക്ഷകരെയും ആകർഷിയ്ക്കും. ട്രാൻസെണ്ടേഴ്സായ, കാസർകോഡ്Continue Reading