'നിറക്കൂട്ട്' ചാരുംമൂട് പ്രവാസി കൂട്ടായ്മ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ 2023-2024 കമ്മറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലും ആയി സഹകരിച്ചു കൊണ്ട് സോഹാൽ കൺസ്ട്രക്ഷൻ കമ്പനിയുടെ സൽമാബാദിൽ ഉള്ള ക്യാമ്പിൽ വെച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നൂറിലധികം അംഗങ്ങൾ പ്രയോജനപ്പെടുത്തി. പ്രസിഡൻറ് ദീപക് പ്രഭാകറിന്റെ അധ്യക്ഷതയിൽകൂടിയ യോഗം സാമൂഹിക പ്രവർത്തകനായ Dr. ജോൺ പനക്കൽ ഉൽഘാടനം ചെയ്‌തു. ബോണി മുളപ്പാമ്പള്ളിൽ സ്വാഗതം പറഞ്ഞു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ്Continue Reading

ദമ്പതികൾ വീടിനുള്ളില്‍ മരിച്ച നിലയില്‍

ചാരുംമൂട് ചുനക്കരയില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുനക്കര സരളാലയത്തില്‍ യശോധരൻ (63) ഭാര്യ സരള (60) എന്നിവരാണ് മരിച്ചത്. രാവിലെ അയല്‍വാസികളാണ് യശോധരൻ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. ഇരുകൈകള്‍ക്കും വൈകല്യമുള്ള സരളയുടെ മൃതദേഹം വീടിന്‍റെ പൂമുഖത്തും യശോധരനെ വീടിന് പുറത്ത് സ്റ്റീലുകൊണ്ട് നിർമിച്ച സ്റ്റെയർകെയ്സില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊന്ന ശേഷം യശോധരൻ ജീവനൊടുക്കിയതാവാമെന്ന സംശയമാണുള്ളത്. ദമ്ബതികള്‍ തമ്മില്‍ ഇടയ്ക്കൊക്കെContinue Reading

മാവേലിക്കരയിൽ ഭാരത് അരി വിതരണം ആരംഭിച്ചു.

മാവേലിക്കരയിൽ മോദി ഗ്യാരൻ്റിയുടെ ഭാഗമായി ഭാരത് അരിയുടെ വിതരണം ബുദ്ധ ജംഗ്ഷനിൽ കേന്ദ്ര ഗവൺമെൻ്റ് അഡീഷണൽ സ്റ്റാൻഡിങ്ങ് കൗൺസിൽ അഡ്വ കെ.കെ അനൂപ് ഉദ്ഘാടനം ചെയ്തു. സാധാരണകാർക്ക് കിലോക്ക് 29 രൂപ നിരക്കിൽ 10 കിലോയുടെ പാക്കറ്റുകളിലായി ആണ് അരിവിതരണം രാവിലെ 7 മണിക്ക് ആരംഭിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ ഗ്രാമീണ മേഖലകളിലേക്ക് ഭാരത് റൈസ് എത്തിക്കുമെന്ന് അദ്ധേഹം പറഞ്ഞു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ കെ.വി. അരുൺContinue Reading

ആലപ്പുഴ കഞ്ഞിക്കുഴിയിലെ സിപിഎമ്മില്‍ കൂട്ട രാജി.

ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതിയായിരുന്ന സാബുവിനെ പാർട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ ആലപ്പുഴ കഞ്ഞിക്കുഴിയിലെ സിപിഎമ്മില്‍ കൂട്ട രാജി. സ്മാരകം തകർത്ത കേസില്‍ പ്രതികളെ തെളിവില്ലാത്തതിനാല്‍ കോടതി വെറുതെ വിട്ടിരുന്നു. മൂന്നു മാസം മുമ്ബാണ് സാബുവിനെ സിപിഎമ്മില്‍ തിരികെയെടുത്തത്. മഹിളാ അസോസിയേഷൻ, ഡിവൈഎഫ്‌ഐ മേഖലാ തലത്തില്‍ പ്രവർത്തിക്കുന്ന വനിതകള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചത്. സാബുന്‍റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ട് പാർട്ടി ജില്ലാ – സംസ്ഥാന നേതൃത്വത്തിന്Continue Reading

10ഓളം പേരടങ്ങുന്ന ഗുണ്ടാസംഘം കായംകുളത്ത് പിടിയില്‍.

നേതാവിന്റെ പിറന്നാള്‍ ആഘോഷത്തിന് ഒത്തു കൂടി ഗുണ്ടകള്‍. പിടിയിലായ ഗുണ്ടകളില്‍ ഷാൻ വധകേസിലേതടക്കം നിരവധി കേസിലെ പ്രതികള്‍. ഗുണ്ടാ നേതാവ് നിതീഷിന്റെ പിറന്നാള്‍ ആഘോഷത്തിന് പ്രതികളെയാണ് കായംകുളത്തുനിന്ന് പോലീസ് പിടികൂടിയത്. എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിലെ പ്രതി അതുലും പോലീസ് അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തിലുണ്ട്. പിറന്നാള്‍ ആഘോഷത്തിനിടെ വീട് വളഞാണ് ഗുണ്ടകളെ പോലീസ് പിടികൂടിയത്. 14 പേർ അടങ്ങുന്ന സംഘം ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എട്ടുപേർ ഓടി രക്ഷപ്പെടുകയും ചെയ്തു.Continue Reading

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സംസ്ഥാനത്തെ മൃഗ സംരക്ഷണ മേഖലയിലെ കര്‍ഷകരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളാക്കുന്നതിന് മൃഗ സംരക്ഷണ വകുപ്പ് ക്യാമ്പയിന്‍ നടത്തുന്നു. അമ്പലപ്പുഴ താലൂക്കിലെ ക്ഷീര കര്‍ഷകരും മൃഗ സംരക്ഷണ മേഖലയിലെ മറ്റ് കര്‍ഷകരും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാകുന്നതിന് ഫെബ്രുവരി 15-നകം അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ്, ആധാര്‍, കരം അടച്ച രസീത് എന്നിവയുടെ പകര്‍പ്പും ഫോട്ടോയും അതത് പഞ്ചായത്/ മുനിസിപ്പാലിറ്റികളിലെ വെറ്ററനറി ഡിസ്പെന്‍സറി/ ഹോസ്പിറ്റല്‍/ ജില്ല വെറ്ററനറി കേന്ദ്രം എന്നിവിടങ്ങളില്‍Continue Reading

സനാതന ധർമ്മ ഗുരുകുല ക്ഷേത്രo ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള പ്രഥമ പുരസ്കാരം അനിൽ പി ജോർജിന് .

സനാതന ധർമ്മ ഗുരുകുല ക്ഷേത്രo ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള പ്രഥമ ” പന്തിരുകുല മാധ്യമ പുരസ്കാരം ” അനിൽ പി ജോർജിന് ലഭിച്ചു. മലയാള മനോരമയുടെ ചാരുമൂട് പ്രേദേശത്തെ പ്രാദേശിക ലേഖകനാണ് അനിൽ. അവാർഡ് വിവരം ജനുവരി 30 ന് പന്തിരു കുല ആചര്യൻ സ്വാമി ശിവാനന്ദശർമ്മയാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി മൂന്നിന് നടക്കുന്ന പന്തിരുകുല ആദ്ധ്യാത്മിക സമ്മേളനത്തിൽ ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളിൽ നിന്നും പുരസ്കാരം ഏറ്റുContinue Reading

കുടിശിക സ്വീകരിക്കാതിരുന്നതിൽ പ്രതിഷേധിച്ച് പട്ടികജാതി-വർഗ്ഗ വികസന കോർപ്പറേഷൻ ഓഫിസിൽ ബിജെപി സമരം നടത്തി

കടക്കെണി മൂലം ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിൻ്റെ വായ്പ കുടിശിക സ്വീകരിക്കാതിരുന്നതിൽ പ്രതിഷേധിച്ച് പട്ടികജാതി-വർഗ്ഗ വികസന കോർപ്പറേഷൻ ഓഫിസിൽ ബിജെപി സമരം നടത്തി.കോർപ്പറേഷനിൽ നിന്ന് വായ്പ എടുത്ത 60000 രൂപയിൽ 15000 തിരിച്ചടച്ചു.കുടിശികയായ 17000 രൂപയ്ക്ക് ജപ്തി നോട്ടീസ് അയച്ചിരുന്നു. വായ്പ തുക പൂർണ്ണമായി അടച്ചു തീർക്കാൻ സുരേഷ് ഗോപി പണം നൽകുകയും അതുമായി ബിജെപി പ്രവർത്തകർക്ക് ഒപ്പമാണ് പ്രസാദിൻ്റെ ഭാര്യ ഓമനയും മക്കളും കോർപ്പറേഷൻ ഓഫീസിലെത്തിയത് . വായ്പContinue Reading

സംസ്ഥാനത്ത് ഹൗസ് ബോട്ടുകള്‍ക്ക് ആവശ്യമായ വ്യവസ്ഥകള്‍ പാലിച്ച്‌ രജിസ്ട്രേഷൻ നല്‍കും

സംസ്ഥാനത്ത് ഹൗസ് ബോട്ടുകള്‍ക്ക് ആവശ്യമായ വ്യവസ്ഥകള്‍ പാലിച്ച്‌ രജിസ്ട്രേഷൻ നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ജില്ലയിലെ ടൂറിസം മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര ബോട്ടുകള്‍ക്ക് രജിസ്ട്രേഷൻ കൊടുക്കാമെന്ന് സെക്രട്ടറിതലത്തില്‍ തീരുമാനിക്കാവുന്നതാണ്. ശിക്കാര ബോട്ടുകള്‍ക്ക് വ്യവസ്ഥകള്‍ പാലിച്ച്‌ രജിസ്ട്രേഷൻ കൊടുക്കാം. ബോട്ടുകള്‍ക്ക് ക്ലാസിഫിക്കേഷൻ ഏർപ്പെടുത്തണം. അനധികൃതമായി ഹൗസ് ബോട്ടുകള്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കരുതെന്നും നിലവില്‍ സര്‍വ്വീസ് നടത്തുന്നവ ക്രമവല്‍ക്കരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഹൗസ് ബോട്ടുകളിലെContinue Reading

ആലപ്പുഴയില്‍ യുവതി മരിച്ച സംഭവത്തില്‍ വിദഗ്ധ സർജന്മാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തും

ആലപ്പുഴയില്‍ പ്രസവ നിർത്തല്‍ ശാസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവത്തില്‍ വിദഗ്ധ സർജന്മാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്‍മോർട്ടം വീഡിയോയില്‍ ചിത്രീകരിക്കും. ചികിത്സാ പിഴവുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യം പരിഗണിച്ചാണ് ജില്ലാ കളക്ടർ ജോണ്‍ വി സാമൂവല്‍ പോസ്റ്റ്മോർട്ടത്തിന് ഉത്തരവിട്ടത്. സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറില്‍ ഫാർമസിസ്റ്റായ ആശ ശരത്ത് ഇന്നലെ വൈകിട്ടാണ് മെസിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച്‌ മരിച്ചത്. വനിതാ-ശിശു ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവാണ് മരണത്തിന് കാരണമെന്നാണ്Continue Reading